” പ്രാണപ്രിയനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടുനടന്ന എന്നിലേക്ക് ഞാനറിയാതെ എന്റെ ബോധമണ്ഡലത്തെ മറച്ച്, ദുഷ്ട്ടകർമ്മങ്ങൾ ചെയ്ത് അവസാനം എന്റെ ശരീരം പച്ചക്കു ഭക്ഷിച്ചവനാണ് നീ, അതിന് ഞാൻ നിനക്ക് മാപ്പുതരണോ?
എന്നെക്കാളേറെ ഞാൻ സ്നേഹിച്ച എന്റെ മാഷിനെ പിതൃലോകത്തേക്കുപറഞ്ഞയക്കാൻ കൂട്ടുനിന്നതിന് ഞാൻ മാപ്പുതരാണോ.?
വീണ്ടും മാർത്താണ്ഡന്റെ ഷോഡസപൂജക്ക് ഇരയാക്കാൻ നീ കണ്ടെത്തിയ ഗൗരിയെ അയാൾക്കുവേണ്ടി എത്തിച്ചുകൊടുത്തിന് നിനക്ക് മാപ്പുതരാണോ.?
നിന്റെ കാമവികാരം തീർക്കാൻ നിരവധിപെണ്കുട്ടികളെ നശിപ്പിച്ചതിന് നിനക്കുമാപ്പുതരാണോ.?
ഇല്ലാ… നിനക്ക് മാപ്പില്ലാ…”
അപ്പോഴേക്കും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ വേരിൽതട്ടി അനി നിലത്തുവീണിരുന്നു.
തിരുമേനിയുടെ മന്ത്രങ്ങൾക്കു മുൻപിൽ പിടിച്ചുനിൽക്കാൻ സീത അല്പം ബുദ്ധിമുട്ടി.
നിലത്തുവീണുകിടക്കുന്ന അനിയുടെ അടുത്തേക്ക് ഒഴുകിയെത്തികൊണ്ട് സീത അയാളുടെ അരികിൽ ഇരുന്നു.
പതിയെ അയാളുടെ രോമങ്ങൾ തിങ്ങിനിൽക്കുന്ന നെഞ്ചിലൂടെ തന്റെ കൈവിരലുകൊണ്ട് ഒരു മയിൽപ്പീലിപോലെ തടവി.
സീതയുടെ സ്പർശനത്തിൽ ശ്വാസം നിലച്ചതുപോലെതോന്നിയ അനി പതിയെ മിഴികളടച്ചു.
നിമിഷനേരംകൊണ്ട് അവളുടെ മൂർച്ചയുള്ള നഖങ്ങൾ അനിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.
വേദനകൊണ്ട് അയാൾ പിടഞ്ഞു.
ശക്തമായ കാറ്റ് അപ്പൂപ്പൻക്കാവിനുള്ളിലേക്ക് പാഞ്ഞെത്തി.
നിതംബത്തിനൊപ്പം നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.
കാട്ടുവള്ളികളിൽ ചുറ്റികിടക്കുന്ന നാഗങ്ങൾ ശിൽക്കാരം മീട്ടി അനിയെ നോക്കുന്നുണ്ടായിരുന്നു
കരിയിലയിലൂടെ ശബ്ദമുണ്ടാക്കാതെ ഒരു കരിമ്പൂച്ച നടന്നുവന്ന്
മലന്നുകിടക്കുന്ന അനിയുടെ മുഖത്തേക്കുനോക്കികൊണ്ട് അല്പനേരം അവിടെ നിന്നു.
ഒറ്റനോട്ടത്തിൽതന്നെ കരിമ്പൂച്ചയെകണ്ട അനി മരണവേദനയിലും ഭയന്നുവിറച്ചു.
നെറ്റിൽ ഒരുകണ്ണുമാത്രമുണ്ടായിരുന്ന അതിന്റെ വായിൽനിന്നും കൊഴുത്ത ദ്രാവകം ഒഴുകി
അയാളുടെ മുഖത്തേക്ക് ഇറ്റിവീണ് പതിയെ വായിലേക്ക് ഒലിച്ചിറങ്ങി.
കാട്ടുവള്ളിയിൽ തൂങ്ങിക്കിടക്കുന്ന നാഗങ്ങൾ അനിയുടെ അരികിലേക്ക് ഇഴഞ്ഞെത്തി.
നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ സീതയുടെ കൈകൾ തിരിച്ചെടുക്കുമ്പോൾ കൈനിറയെ രക്തത്തിന്റെ കറ പറ്റിയിരുന്നു.
നെഞ്ചുപിളർന്ന് ഹൃദയത്തെ അവൾ കൈക്കുമ്പിളിൽ വച്ചുകൊണ്ട്
ആർത്തട്ടഹസിച്ചു.
സീതയുടെ കൈകളിൽ അനിയുടെ ഹൃദയംകിടന്ന് പിടക്കുന്നുണ്ടായിരുന്നു.
സർവ്വശക്തിയെടുത്ത് അവൾ ആ ഹൃദയത്തെ വലതുകൈയ്യിൽവച്ചുഞെരിച്ചു.
ഉടനെ അവശേഷിക്കുന്ന ജീവനും അനിയുടെ ശരീരത്തിൽനിന്നും പിൻവാങ്ങി
അവൾക്കുചുറ്റുംവന്നിരുന്ന ശവംതീനി കഴുകന്മാർ അടഞ്ഞുകിടക്കുന്ന അനിയുടെ കണ്ണുകൾ കൊത്തിപ്പറിച്ചു.
ചുടു രക്തത്തിന്റെ ഗന്ധം ഒഴുകിയതോടെ സമീപത്തുള്ള മറ്റുജീവികളും ഓടിയെത്തി.
തിരിച്ചു വരു ബ്രോ ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു ഇതിൻ്റെ pDF തരുമോ
Ponnannaa… Oru rekshayumilla kidukki kalanju… Nalla bhavi aashamsikkunnu oppam adutha kadhakkuvendii idikatta waiting
എന്താ ഡോക്ടറെ ഇത് pDF ആക്കാത്തെ വലിയ എഴുത്തുകാർ എന്ന് നടിക്കുന്ന വരുടെ കഥകൾ മാതമേ ആക്കു
Bro കഥ വളരെ നന്നായിട്ടുണ്ട്. കഴിയുമെങ്കിൽ തിരിച്ചു വരണം ഇതുപോലുള്ള നല്ല നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
Pdf file ayachu tharumo
Chettayi pls reply me njan ee story eduthotte with your permission
Super quite interesting and waiting for such stories
Please send me the pdf of യക്ഷയാമം. Iam waiting
ഹൊ ഒറ്റ ഇരുപ്പിനാ കഥ വായിച്ചു തീർത്തത് സമയം രാവിലെ 3:30 ആയി ഹാങ്ങോവർ മാറിയതിപ്പഴാ അടിപൊളി സസ്പെൻസുകളും ട്വിസ്റ്റുകളും എല്ലാം കൂടെ ഒരു ഫിലിം കണ്ട അനുഭൂതി വിനു വിനീഷ് കിടുക്കി ട്ടോ ഇനിയും ഇതുപോലുള്ള കഥകൾ പോരട്ടെ കാത്തിരിക്കുന്നു പിന്നെ പേജുകളുടെ എണ്ണം കൂട്ടാനാണോ ഓരോ പാർട്ടിലും പ്രീവിയസ് അല്പം ചേർത്തെഴുതുന്നത് എന്തായാലും പൊളിച്ചു ഇനിയും എഴുതണം ഞങ്ങൾ വായനക്കാർക്കു വേണ്ടി
സൂപ്പർ ബ്രോ ഇനിയും താങ്കളുടെ കഥകൾ പ്രതീക്ഷിക്കുന്നു