യക്ഷയാമം 25 [വിനു വിനീഷ്] 515

യക്ഷയാമം 25
YakshaYamam Part 25 bY വിനു വിനീഷ്
Previous Parts

 

മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു.
കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു.

“ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ
ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “

കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.

ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു.

മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും എടുത്ത് അന്തരീക്ഷത്തിലേക്കുയർന്നു.
അനി നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല.

അരളിപ്പൂക്കളും തെച്ചിപ്പൂകളും ഉപയോഗിച്ച് ദേവിക്ക് അർച്ചനനടത്തി.
ശുക്രൻ, രാഹു, കേതു , ബുധൻ, ശനി, വ്യാഴം, സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നീഗ്രഹങ്ങൾക്ക് പീഠം വച്ച് നിലവിളക്കും കർപ്പൂരവും കത്തിച്ച് പ്രത്യേക പൂജയും കഴിപ്പിച്ചു.
ശേഷം സുദർശന മന്ത്രം പതിനായിരത്തിയെട്ടു തവണ ജപിക്കാൻ തുടങ്ങി.

മന്ത്രം ജപിച്ചു കഴിയുമ്പോഴേക്കും ഇര മുന്നിൽ കീഴടങ്ങുമെന്ന് തിരുമേനിക്ക് അറിയാമായിരുന്നു

നേരത്തെകൊണ്ടുവന്ന സച്ചിദാനന്ദന്റെ ആത്മാവിനെ ബന്ധിച്ച ഇരുമ്പാണിയെ നോക്കി ഗൗരി മിഴിനീർക്കണങ്ങൾ പൊഴിച്ചു.

“അമ്മൂ, അവസാനമായി നിക്കൊന്ന് കാണണം മാഷിനെ.”
ഒഴുകിവരുന്ന മിഴിനീർക്കണങ്ങളെ ഗൗരി കവിൾതടത്തിൽവച്ചുകൊണ്ട് തന്റെ വിരലുകളാൽ തുടച്ചുനീക്കി.

സച്ചിദാനന്ദന്റെ വേർപാടിൽ നൊന്ത് അമ്മ നിലത്തിരുന്നുകൊണ്ട് നാക്കിലയിൽവച്ച തന്റെ മകന്റെ ആത്മാവിനെനോക്കി ഗദ്ഗദത്തോടെയിരുന്നു.

ഘോരമായ ശബ്ദത്തോടെ വിണ്ണിൽനിന്നും ഇടിയും മിന്നലും ഒരുമിച്ച് ഭൂമിയിലേക്കിറങ്ങിവന്നു.

തിരുമേനി ഹോമകുണ്ഡത്തിലേക്ക് എള്ളും നെയ്യും ഒരുമിച്ച് അർപ്പിച്ചപ്പോൾ അന്തരീക്ഷത്തിൽ നിൽക്കുകയായിരുന്ന സീതയും അനിയും ഉടനെ താഴേക്കുവീണു.
നിലത്തുവീണ അനിയുടെ ശിരസിന്റെ പിൻഭാഗം ഒരു ശിലയിൽ ചെന്നടിച്ച്
രക്തം വായിൽകൂടെ പുറത്തേക്കുതള്ളി.

“സീതേ..മതി, ഇവിടെ വരൂ,” ഹോമാഗ്നിയിലേക്കുനോക്കിക്കൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയോട് കൽപ്പിച്ചു.

The Author

42 Comments

Add a Comment
  1. നല്ല കഥ super

  2. Super Story iniyum ith polulla story pratheekshikkunnu

  3. Hats of you super

  4. Ente ponnu mashe thakarthu super Katha .

  5. ഒരു നല്ല കഥ വായിച്ച സുഗം. ഒരുപാട് നന്ദി.

  6. Adipoli aayitund

  7. നല്ല കഥ.
    ഇനിയും ഇത് പോലെ ഉള്ള കഥകൾ താങ്കൾക്ക് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ഇതിന്റെ PDF file undo?

  8. അനന്ദഭദ്രം രണ്ടാം ഭാഗത്തിലേക്ക് പറ്റിയ theme ആണ്. ഒന്ന് try ചെയ്താൽ അതിന്റെ second part ആയിട്ട് നമുക്ക് big screen ഇല്‍ കാണാമായിരുന്നു… അത്രയും മനോഹരമായ കഥ ആയിരുന്നു…

  9. ഇനി ഈ കഥ തുടരിലല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു സങ്കടം. നല്ല കഥ ആയിരുന്നു. അടുത്ത കഥയുമായി വേഗം വരിക.

  10. story adipoliyayirunnu katto..nalloru move kandu thirichu pokunna oru samthripthi annu manasil ..adutha kadhayumayee udan vayo..

  11. സഖാവ് കാമദേവൻ

    Palakkad jillakaran aanale…pambadiyum iyvermadavum oke undallo??

  12. ശെരിക്കും ഒരു horror മൂവി കണ്ടു തീർത്ത പോലെ ഉണ്ട്. അടിപൊളി …

  13. Machane kidu hats off PDF kittumo

  14. Super. Entu paranj visheshippichalum mosham Avila.

  15. Namuk ith cinemayakkiyalo

  16. ഈപ്പച്ചൻ മുതലാളി

    മച്ചാനെ കിടു…പൊളിച്ചടുക്കി…പറയാൻ വാക്കുകളില്ല…..അവസാനം തകർത്തു കളഞ്ഞു…..

  17. അഞ്ജാതവേലായുധൻ

    അടിപൊളി കഥ ആയിരുന്നു.തീർന്നതിലാണ് സങ്കടം.അടുത്ത കഥയുമായി വീണ്ടും വരിക.

  18. Ingane Oru theem eduthathinu thanne first abinadhikkunnu ..

    Koodathe athu ithrakkum Oru lagumaillathe last part vare thrilling aY kondupoYath thanne iYale midukk mathram Anu ..

    Thangalil ninnum ithupole thanne niravadhi storYkal pratheekshikkunnu( including s3x storY )

    All the best …

    Waiting next storY

  19. നല്ല കഥ .. ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു …

  20. Manamkavarnnu mashe
    Vaichu Vaichu pedichuenkilum
    Ippol oru kulirma thonnunnu
    Iniyum thangalude manoharamayi horor kadhakku vendi kathirikkunnu

  21. Theernappo sankadamaayi ennalum saaramilla bro inim ezhuthanam marakkila ee kadha

  22. Pdf onnu post chayanna

  23. ഒന്നും പറയാൻ ഇല്ല തീർന്നപ്പോൾ എന്തോ മനസിന്‌ വല്ലാത്തൊരു വിഷമം , വലുതായി ഒന്നും എഴുതാനുള്ള അവസ്ഥയിൽ അല്ല. ഇഷ്ടായി വളരെ അധികം . ഗൗരിയേയും സീതയെയും അമ്മുവിനെയും സച്ചി മാഷിനെയും ആ അപ്പൂപ്പൻ താടി കാവും എല്ലാം വളരെ അധികം മിസ്സ്‌ ചെയുന്നു ……..

    ഇനിയും ഇതുപോലുള്ള കഥകൾ താങ്കളുടെ തൂലികയിൽ നിന്നും ഉത്ഭവിക്കട്ടെ…. ????????????????

  24. നല്ല കഥ…ഇനിയും ഇതുപോലെയുള്ള ഹോറർ ഫാന്റസി കഥകൾ പ്രതീക്ഷിക്കുന്നു…ഇത്രയും നല്ല ഒരു കഥ തന്നതിന്…തിരക്കുകൾ മാറ്റിവെച്ചു അധികം സമയം എടുക്കാതെ എഴുതി മുഴുവിപ്പിച്ചതിനും അകമഴിഞ്ഞ നന്ദി…

  25. Thankal orupadu kazhivulla oru kalakaran anu oru samsayomilla

  26. മൈക്കിളാശാൻ

    ഒത്തിരി ഇഷ്ടമായി ഗൗരിയെ, സീതയെ, സച്ചി മാഷിനെ…

  27. Pdf file കിട്ടുമോ?

  28. Amazing work , bro ethupole enniyum ezhuthanam…..

  29. വളരെ നല്ല കഥ ആയിരുന്നു.അവസാനിച്ചതിൽ സങ്കടം ഉണ്ട്…അടുത്ത കഥയുമായി ഉടൻ വരണെ…

Leave a Reply

Your email address will not be published. Required fields are marked *