യക്ഷയാമം 5 [വിനു വിനീഷ്] 262

കൊടും വരൾച്ച, ഐക്യമില്ലായ്മ,തമ്മിതല്ലി ജനങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുക,
ബലാൽകാരംനടത്തുക അങ്ങനെ..”

“അപ്പൊ, ഇപ്പൊളിതൊന്നുമില്ലേ മുത്തശ്ശാ ?..”

“ഞങ്ങൾ കുറച്ചുപേർ യജ്ഞം നടത്താറുണ്ട്, ശാപമോക്ഷത്തിനുവേണ്ടി, കണക്കുപ്രകാരം ഈ വരുന്നവർഷത്തോടെ ഗന്ധർവ്വശാപം തീരുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ശേഷം ഗന്ധർവ്വക്ഷേത്രം പൊളിച്ചുപണിയണം,
വിളക്ക് കൊളുത്തി പഴതുപോലെ പൂജയാരംഭിക്കണം.”

മഞ്ചാടികുന്നുകയറി അപ്പൂപ്പൻ കാവിലേക്ക് കാർകടന്നതും വലിയശബ്ദത്തിൽ ഒരു ടയർ പൊട്ടിത്തെറിച്ചു.

“എന്താ രാമാ ?..”

“തിരുമേനി, ടയർ പൊട്ടിന്നാതൊന്നുന്നെ.”

“വേറെ ടയറില്ലേ രാമാ..”
കാറിലിരുന്നുകൊണ്ട് തിരിമേനി ചോദിച്ചു.

“ഉവ്വ്, ഇപ്പോൾ തന്നെ മാറ്റിയിടാം.”

രാമൻ കാറിൽനിന്നിറങ്ങിയതിനുപിന്നാലെ
ഗൗരിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

ഒഴിഞ്ഞ ഒരു കുന്ന്. കുറെ വൃക്ഷങ്ങളും, ചെടികളും, കാടുപിടിച്ചു നിൽക്കുന്നു

“വേറെ വഴിയില്ല്യേ മുത്തശ്ശാ ”
കാറിലേക്ക് നോക്കിക്കോണ്ട് ഗൗരി ചോദിച്ചു.

“ഉവ്വ്, അതിത്തിരി കൂടുതലാ, ഇതാണ് യഥാർത്ഥവഴി.”

“രാമേട്ടാ എത്രസമയമെടുക്കും.”
കാറിന്റെ ടയറഴിക്കുന്ന രാമനോട് അവൾ ചോദിച്ചു.

“ഇരുപത് മിനിറ്റ്. അതിനുള്ളിൽ ശരിയാകും.”

ഗൗരി അപ്പൂപ്പൻകാവിനു ചുറ്റുംനടന്നു.

“മോളേ, ഇങ്ങട് വരൂ, അങ്ങോട്ടൊന്നും പോവല്ലേ”

കാറിലിരുന്ന് തിരുമേനി വിളിച്ചുപറഞ്ഞു.

പക്ഷെ തിരുമേനിയുടെ വാക്കിന് വിലകല്പിക്കാതെ ഗൗരി അപ്പൂപ്പൻകാവിനുള്ളിലേക്ക് നടന്നു.

ശാന്തമായപ്രകൃതി ഉണർന്നു.
കിളികൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി.
ഇളംങ്കാറ്റിൽ എവിടെനിന്നോ അപ്പൂപ്പന്താടികൾ പറന്നുയർന്നു.
അവ ഗൗരിക്കുനേരെ ഒരുമിച്ചൊഴുകിയെത്തി.

“ഹോ, എന്ത് മനോഹരമായ സ്ഥലം, നല്ലതണുത്ത കാറ്റ്,
വെക്കേഷൻ ഇങ്ങട് വന്നിലായിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നേനെ.”

അവൾ ഞാന്നുക്കിടക്കുന്ന വള്ളികൾ കൈകൊണ്ട് തട്ടിമാറ്റി കാവിനുള്ളിലേക്ക് കടന്നു.
പിന്നിൽ ചമ്മലകൾ ഞെരിയുന്നശബ്ദം.
ഗൗരി തിരിഞ്ഞുനോക്കി.

“ഇല്ല്യാ, അരുമില്ല്യാ..”
പക്ഷെ തന്റെയടുത്തേക്ക് ആരൊ നടന്നുവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.

“ഗൗരീ.., മോളേ,”
അകലെനിന്നും തിരുമേനി നീട്ടിവിളിക്കുന്നതുകേട്ട ഗൗരി പെട്ടന്ന്
തിരിഞ്ഞുനോക്കി.

15 Comments

Add a Comment
  1. പൊന്നു.?

    ഇങ്ങനെ തന്നെ പോകട്ടെ…

    ????

  2. Rathri vayichu pediyavan pattiya saadhanam… ennalum thrilling…

  3. super, but too short in each episode

  4. ബാക്കി എപ്പോഴാ എഴുതുന്നെ

  5. kidilan avatharanam bro. page kooti ezhuthu…

  6. ഡ്രാക്കുള

    നല്ല കഥ നല്ല അവതരണം കഥാപാത്രങ്ങളും സ്ഥലങ്ങളും മനസ്സിൽ പതിയുന്നു.

  7. Superb .. adipoliyakunnundu katto.Oru real feel undu avatharanathil ..keep it up and continue bro..

  8. കൊള്ളാം.

  9. കൊള്ളാം, ഇത് ഹൊറർ സ്റ്റോറി മാത്രമാണോ? അതോ കമ്പി കൂടി ഉണ്ടാവുമോ?

  10. Intrasting vinu

  11. Sex koodi ulpeduthiyal porrikkum

  12. പാപ്പൻ

    Thrilling സ്റ്റോറി man…….

  13. അടിപൊളി അവതരണം ഒരു സിനിമ പോലെ കിടു . സൂപ്പർ സ്റ്റോറി വേഗം അടുത്ത part പോരട്ടെ അതിനായി കാത്തിരിക്കുന്നു

  14. അഞ്ജാതവേലായുധൻ

    കഥ അടിപൊളിയാവുന്നുണ്ട്.ഇയാളിതിങ്ങനെ ചെറുതാക്കി എഴുതാതെ ഒന്ന് പൊലിപ്പിച്ച് എഴുതെടോ

Leave a Reply

Your email address will not be published. Required fields are marked *