യക്ഷി [Arrow] 2055

” മനസ്സിലായില്ല ” ഞാൻ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ചോദിച്ചു.

” അന്ന്, മരണത്തിന് വിട്ടു കൊടുത്തിരുന്നേൽ എനിക്ക് ഇങ്ങനെ, താടി ഒക്കെ വന്നു ഒത്ത ഒരാണായി എന്റെ തമ്പുരാൻ കുട്ടിയുടെ മുഖം വീണ്ടും കാണാൻ പറ്റില്ലായിരുന്നല്ലോ ” ഒരു പുഞ്ചിരിയോടെ ആണ് അവൾ അത് പറഞ്ഞത്. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവളെ നോക്കി ഇരുന്നു.

” പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ കുറച്ചതികം കാലം മുമ്പ് ഈ തറവാട്ടിൽ ഒരു വാല്യക്കാരി ഉണ്ടായിരുന്നു. ഒരു പതിനെട്ടു വയസ്സുകാരി, പ്രായത്തിന്റെ അവിവേകം ആവും അവൾക്ക് ഇവിടത്തെ ഇളം തലമുറക്കാരനോട് ഒരു ചെറിയ ഇഷ്ടം തോന്നി, ഒരിക്കിലും അർഹിക്കുന്നത് അല്ല, അതിന് ഉള്ള യോഗ്യത ഇല്ല എന്ന് അറിഞ്ഞിട്ടും അവൾക് തന്റെ വികാരം അടക്കാൻ ആയില്ല, അയാൾ അറിയാതെ അവൾ അയാളെ പ്രണയിച്ചു, ഒളിച്ചും പാത്തും കണ്ണ് നിറയെ അദ്ദേഹത്തെ കണ്ടു, ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു.

ഇതേ പോലെ ഒരു രാത്രി ഈ പടവിൽ ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരിക്കുകയായിരുന്ന അവളെ ഞെട്ടിച്ചു കൊണ്ട് ഒരു രൂപം അവളുടെ പിറകിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹം ആയിരുന്നു അത്.

“തമ്പുരാൻകുട്ടി എന്താ ഈ സമയത്ത് ഇവിടെ?? “എന്ന അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവളെ അദ്ദേഹം ചേർത്ത് പിടിച്ചു.

“എന്താ ഈ കാട്ടണേ, വിടൂ ” എന്നൊക്കെ പറഞ്ഞ് അവൾ കുതറി. പക്ഷെ കരുത്തുറ്റ ആ കരങ്ങൾ വിടീക്കാൻ അവൾക്ക് ആയില്ല.

” എനിക്ക് തന്നെ ഇഷ്ടം ആണ് എന്റെ നല്ല പാതി ആവാൻ തനിക്ക് സമ്മതം ആണോ ” അദ്ദേഹം അവളെ ഒന്നൂടെ ചേർത്ത് നിർത്തി  അവളുടെ ചെവിയിൽ ചോദിച്ചിട്ട് പിടിച്ചു വിട്ടു. അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.

” എന്താ ഈ പറയുന്നേ, എന്നെ മംഗലം കഴിക്കണം എന്നോ, നല്ല പുകിൽ ആയി, തമ്പുരാൻ കുട്ടി നടക്കുന്ന കാര്യം വല്ലതും പറ, ഞാൻ ആരാ ഇവിടെത്തെ വെറും ദാസി ” അവൾ കേൾക്കാൻ കൊതിച്ചത് ആണ് അദ്ദേഹം പറഞ്ഞത് എങ്കിലും അവൾ പേടി മൂലം എതിർത്തു.

” അതൊന്നും എനിക്ക് അറിയണ്ട, തനിക്ക് എന്നെ ഇഷ്ടം ആണോ?? ആണേൽ നാളെ ഈ സമയം ഇവിടെ ഈ കുളക്കടവിൽ വരണം ഞാൻ കാത്തിരിക്കും ” ഇതും പറഞ്ഞു അദ്ദേഹം പോയി അവൾ ഇതെല്ലാം സ്വപ്നം ആണോ എന്ന് ശങ്കിച്ച് അങ്ങനെ ഇരുന്നു.

പിറ്റേന്ന് അവിടെ പോവാതിരിക്കാൻ അവൾക്ക് ആയില്ല അവൾ ചെന്നു. തന്റെ ഇഷ്ടം പറയാതെ പറഞ്ഞു. പിന്നെ മിക്ക രാത്രികളിലും അവർ അവിടെ വെച്ച് കണ്ട് മുട്ടി, ഒരുപാട് നേരം സംസാരിച്ചിരുന്നു, അവരുടെ പ്രണയം ആരും അംഗീകരിച്ചു കൊടുക്കില്ലന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഈ കെട്ടുപാടുകൾ എല്ലാം പൊട്ടിച്ചു ദൂരെ ഏതേലും ദേശത്ത് കൂടു കൂട്ടാൻ, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹം ഒരു ദൂര യാത്ര പോയി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

118 Comments

Add a Comment
  1. Machanee aa kettukali complete cheythude….

  2. ❤️❤️❤️

  3. ?സിംഹരാജൻ?

    Ippozha vauchath,
    Nalla story bro enikk ishtam aay…heavy parayan Vere vakkilla.
    ❤??❤

  4. Dark Knight മൈക്കിളാശാൻ

    എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ട ഫാന്റസി തീം ആണ് ഇത്.

  5. Bro any updates about Kadumkettu???

  6. എന്റെ മോനെ, അ ക്ലൈമാക്സ് ഉണ്ടല്ലോ..അത് ഒരു പ്രതിഭാസം ആയിരുന്നു, ഞാൻ അങ്ങ് വായിച്ചു പോയി, എനിട്ട്‌ പെട്ടെന്ന് അത് അവന്റെ ബോഡി ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഉണ്ടായ രോമാഞ്ചം ഉണ്ടല്ലോ, ഹോ അത് വിവരിക്കാൻ പറ്റണില്ല ബ്രോ..

    അവനു അവളെ എന്തായാലും കിട്ടില്ല എന്ന് ഒരപ്പല്ലെ, അപ്പോ അവൾക്ക് അവനെ കൊടുത്തു, ബട് അത് ബ്രോ ഞങ്ങൾക്ക് വർണിച്ചു തന്ന രീതി, ഹോ അത് ട്രുലി മാജിക്കൽ ആയിരുന്നു ??❤️?

    അതിനു വാക്കുകൾ ഇതൊന്നും പോരെ ബ്രോ, അത് ഞാൻ എങ്ങനെ വിവരിക്കും, അവന്റെ ബോഡി ആണ് അവിടെ കിടക്കണെ എന്ന് എന്റെ മൈൻഡ് മനസ്സിലാക്കിയ നിമിഷം, എന്റെ ബോഡി റിയാക്ട് ചെയ്ത രീതി ഉണ്ടല്ലോ..അതാണ് അതാണ് അ വരിക്കൾ എത്ര അൽഭുതം ആയി എനിക്ക് തോന്നിയത്.. ഐ അം ഔട്ട് ഓഫ് വേഡ്ഡ്‌സ് ???

    അവള് അവനെ മാടി വിളിക്കുന്ന ലൈൻസ് ഒക്കെ ഹോ ??❤️❤️

    12 പേജസ് ഒള്ള ഒരു കഥ, ഹോ വിശ്വസിക്കാൻ പറ്റണില്ല, ഇനി അ ക്ലൈമാക്സ് ഇന്റെ ആയാലും എന്ത് ആയാലും, നമിക്കുന്നു അണ്ണാ ??❤️

    ഒരുപാട് ഒരുപാട് സ്നേഹം മാത്രം..എന്താ മോനെ
    ❤️❤️???

    സ്നേഹത്തോടെ,
    രാഹുൽ

  7. വിഷ്ണു?

    Arrow bro
    അടിപൊളി ആയിട്ടുണ്ട്..ഒറ്റ പാർട്ട് ആണേൽ കൂടി യക്ഷി ആയിട്ട് ഉള്ള ആദ്യം ആയിട്ട് കാണുന്ന സീൻ കുച്ച് കൂടി ഒണ്ടയിരുന്നേൽ സൂപ്പർ ആയേനെ❤️ഇപ്പോളും അടിപൊളി ആണ് ഇഷ്ടപ്പെട്ടു ?
    കടുംകെട്ട്‌ വല്ലതും ആയോ ബ്രോ??
    Waiting….❤️

  8. Anthony Edward Stark

    കഥ നന്നായിട്ടുണ്ട്. വ്യത്യസ്തമായ ഒരു കഥ. വളരെ അധികം ഇഷ്ടമായി. കടുംകെട്ട് വച്ചു താമസിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

  9. ഒരു കൊച്ചു വലിയ കഥ.തീം അവതരണം ക്ലായ്മക്‌സ് എല്ലാം കിടിലം.ഒരു പ്രേമത്തിലും കാമത്തിലും ചാലിയ യക്ഷിക്കഥ.

    ഒരു കാര്യം പറഞ്ഞോട്ടെ? അച്ചുരാജ് എന്ന കുരുതിമലക്കാവ് നമ്മൾക്ക് സമ്മാനിച്ച പ്രതിഭയുടെ അണിമംഗലത്തെ ചുടലാക്കാവ് എന്ന കഥയുടെ തുടർച്ച താങ്കൾക്ക് എഴുതമോ????? അല്ലെങ്കിൽ വേറെ ആർക്കെങ്കിലും അത് ഏറ്റെടുത്ത് എഴുതാൻ പറയാമോ?

    1. Dark Knight മൈക്കിളാശാൻ

      അത് അച്ചു തന്നെ എഴുതുന്നതാണ് നല്ലത്

  10. സൂപ്പർ ബ്രോ… ക്ലൈമാക്സ് അടിപൊളി

    1. Jo

      Sreebadhram eppozha

  11. ആദ്യമായിട്ടാണ് ഒരാളുടെ കഥ വായിച്ചിട്ട് ഇത്രെയും feel ആകുന്നത്.. ഒറ്റയിരുപ്പിൽ തന്നെ നിങ്ങളുടെ എല്ലാ കഥയും വായിച്ച് തീർത്തു..എല്ലാം പൊളിച്ചിട്ടുണ്ട് bro

    Eagerly waiting for Next story…

  12. രാഹുൽ, അച്ചു, റാംബോ
    മക്കളെ lub ???

  13. Last marichath oon thanne aano

  14. ഇതേ പോലെ ഒരു കഥ ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ,ബട്ട് കമ്പി ഇല്ല നല്ല ഫിലിംഗിൽ , അവസാനം ഇതേ അവസ്ഥയിൽ അവൾ അവനെ കൊണ്ടുപോവുന്നു . എന്നാലും കൊള്ളാം ?

    1. I don’t mean to copy someone’s art

      ഞാൻ വായിച്ചിട്ടില്ല അങ്ങനെ ഒരു സ്റ്റോറി യാദർശികമായി സംഭവിച്ചത് ആവാം സോറി for that ?

      ഞങ്ങളുടെ നാട്ടിൽ ഇത് പോലെ ഒരു കുളവും അതിനെ ചുറ്റി പറ്റി ചില മിത്ത് കളും ഉണ്ട്, കുളത്തിൽ നിധി ഉണ്ടെന്നെന്നും അതിനു കാവൽ ആയി ഒരു യക്ഷി ഉണ്ടെന്നും കുളത്തിന്റെ നടുക്കോട്ടു ആരെങ്കിലും ചെന്നാൽ അവരെ യക്ഷി പിടിക്കും എന്നൊക്ക ആണ് കഥ.

      ഞങ്ങൾ പിള്ളേർ സെറ്റ്ന് ഒക്കെ ഒറ്റക്ക് പള്ളികുളത്തിൽ പോവാൻ പേടി ആയിരുന്നു. ഞങ്ങൾ കെട്ടു വളർന്ന ഈ മിത്ത് നെ ബേസ് ചെയ്തു വെറുതെ എഴുതിയ കഥ ആണ്

  15. കൊള്ളാം ഒരു വെത്യസ്തമായ കഥ

    ഒരുപാട് ഇഷ്ടപ്പെട്ടു

    1. താങ്ക്സ് മാൻ ?

  16. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️?
    സ്നേഹം ബ്രോ

    1. How to post a story ?

      1. Naughty Saint

        Submit your story പേജ് നോക്ക് ബ്രോ അതിൽ ഉണ്ട്

    2. Lub you മാൻ ?

  17. Arrow
    ippozhaanu vaayikkaan pattiyathu.. ee ambu manassil aayathil thanne thulachu kayari.. jaanu yakshiye angu ishtappettu orupaad..

    ” ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം ”

    athu enthaayaalum saadyamaayi.. vethyasthamaaya theme.. manohatamaaya avatharanam.. gambheera climax..

    1. ജിന്ന് താങ്ക്സ് മുത്തേ ?

  18. Arrow bri,,,,, kshemikuka,, kadumkett adutha part enn idunno anne njn e story vaikullu,,,,

    1. ടാ അവൻ കടുംകെട്ട് എഴുതാനുള്ള ഒരു മൂഡിലല്ല.. അത്കൊണ്ട് അവൻ ചെറിയ break എടുത്തിരിക്കുകയാണ്. അവന്റെ mind ഒക്കെ ഒന്ന് സെറ്റ് ആയിട്ട് എഴുതി തരുന്നതായിരിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കാൻ അപേക്ഷിക്കുന്നു.

      With love,
      Behalf of Arrow, Achu

    2. 101010 ഇനി അതികം വൈകില്ല ?

  19. MR. കിംഗ് ലയർ

    സഹോ,

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു തീമാണിത്… ഞാൻ എഴുതിയാൽ നല്ല ബോർ ആയേനെ… നല്ലോരു കഥ വായിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്…പേര് പോലെ പ്രേക്ഷകരുടെ ഹൃയത്തിലേക്ക് തറച്ചു കയറുന്ന കഥകൾ സൃഷ്ടിക്കുന്ന അങ്ങേക്ക് ഒരായിരം ആശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജ നുണയാ ഒരുപാട് സന്തോഷം ?

  20. സ്രാങ്ക്

    പൊളി sanam

    1. താങ്ക്സ് മുത്ത്മണി ?

Leave a Reply

Your email address will not be published. Required fields are marked *