കഠിന വൃതത്തിനും പൂജാ ക്രിയകൾക്കും പകരമായി എന്തു തന്നെ നൽകിയാലും ഞങ്ങൾക്ക് മതിയാവില്ല അങ്ങ് അരുൾ ചെയ്താലും ഈ ജനങ്ങൾ അങ്ങേയ്ക്ക് വേണ്ടി എന്താ ചെയ്തു തരേണ്ടത്?”
മൂപ്പൻ കേളുവിനോടായി അത് പറയുമ്പോൾ തന്റെ ഉദ്ദേശങ്ങൾ എല്ലാം നടക്കുന്നതിന്റെ ഒരു ചിരി അയാളിൽ നിറഞ്ഞിരുന്നു.
“ദേവിയുടെ കല്പന വഴി എനിക്ക് ലഭിച്ച നിർദേശം ഈ ഗ്രാമത്തിന് നടു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനയിൽ എനിക്ക് നിങ്ങൾ താമസം ഒരുക്കി നൽകണം. ആ മനയിൽ നിന്നുമാണ് ഈ ഗ്രാമ വാസികളുടെ സുഖമമായ ജീവിതത്തിനു തുടക്കം കുറിച്ചിരിക്കുന്നത് ഇനിയുള്ള കാലം ഈ ഗ്രാമത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കർമങ്ങളും മറ്റും ചെയ്തുകൊണ്ട് അവിടെ വസിക്കണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ”
കേളു അത് പറയുമ്പോൾ ചില സംശയങ്ങൾ മൂപ്പനിൽ ഉടലെടുത്തിരുന്നു എങ്കിലും യക്ഷിയുടെ മായകളിൽ ആ സംശയങ്ങൾ നിലനിൽക്കുന്നതായിരുന്നില്ല.
“അങ്ങേയുടെ നിർദേശം പോലെ തന്നെ ഇന്ന് ഈ ദിവസം തന്നെ അവിടെ അങ്ങേയ്ക്കുള്ള സൗകര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യുന്നതായിരിക്കും. ”
മൂപ്പന്റെ മറുപടി കേളുവിൽ വിടർന്ന ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു. യക്ഷി പറഞ്ഞതുപോലെ തന്നെ താൻ പറയുന്നതെന്തും അനുസരിക്കുന്ന ഒരു ജനതയായി ഈ ഗ്രാമവാസികൾ മാറുന്നത് അയാൾക്ക് കണ്ടറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
“അതിനോടൊപ്പം തന്നെ ഒരു കാര്യം കൂടിയുണ്ട് അത് കൂടി നിങ്ങൾ സമ്മതിക്കുമെന്ന് കരുതുന്നു. ”
കേളു അത് പറയുമ്പോൾ അവിടെ നിൽക്കുന്ന മൂപ്പനും മയൂരിയും എന്താണ് അതെന്നറിയുവാൻ അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“ഈ ഗ്രാമത്തിൽ ജനിക്കാതെ ഗ്രാമവാസിയായ ഒരു കന്യക ഈ നാട്ടിലുണ്ട് അവൾ ദേവിക്ക് വളരെ പ്രിയപ്പെട്ടവൾ ആണ് അവളെ നിങ്ങൾ എനിക്ക് വേളി കഴിച്ചു നൽകണം. ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞായിരിക്കും ഈ ഗ്രാമത്തിന്റെ ഇനി വരും നാലുകളിലെ രക്ഷകൻ ”
അത് പറയുമ്പോൾ കേളുവിൽ ഒരു പുഞ്ചിരിയും തനിക്ക് മാത്രമറിയാവുന്ന രഹസ്യം എങ്ങനെ സ്വാമി അറിഞ്ഞു എന്ന ആശ്ചര്യം മൂപ്പനിലും പ്രകടമായിരുന്നു.
Next part undane kanumo .?
New part epol verum
Pwoli aayittundu broo continue cheyyu
ഉറപ്പായും ❤️
Super bro ippo aanu time kittiyath vayikkan ?? സഖി eppo varum bro
Soon bro with in some days ??
സഹോ ഈ പാർട്ടും പൊളിച്ചു… ഫ്ലാഷ്ബക്കിനു വേണ്ടിയുള്ള തോരയിലാണിപ്പോൾ… കാത്തിരിക്കുന്നു…
സഹോ എന്താണൊരു repeat കഥ…
തുടരൂ.. എല്ലാം ശരിയാകും.. നമ്മടെ പ്രാർത്ഥന ഉണ്ട് കൂടെ ട്ടോ…
പിന്നെ സഖി വേഗം തരണം… ???
Thanks bro ❤️
സഖി ഉടനെ തന്നെ വരും ?
Thank you so much bro. Please continue
❤️?
‘സഖി’ എവിടെ…. ?
Will get soon ??
സഖി എന്ന് വരും ബ്രോയ്
Soon ?
Udane upload cheyyam
എന്താണ് ബ്രോ? പേജ് റിപ്പീറ്റ് ആയിട്ടുണ്ടല്ലോ? അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഒന്ന് വായിച്ച് നോക്കാമായിരുന്നില്ലേ?
Submit cheythappol endho mistake pattiyathanu sorry bro