ചിരിച്ചുകൊണ്ട് മകളുടെ ഓമനത്തം നിറഞ്ഞ കവിളുകൾ തലോടിക്കൊണ്ട് സത്യൻ ചോദിച്ചു. “മനൂന് പ്പൊ ന്താ ഇത്ര വല്യ ആഗ്രഹം”..?
“അതൊന്നും ഇനിക്കി അറിയില്ല. പക്ഷെ മനുവേട്ടൻ മനസ്സിൽ വിചാരിക്കണ എല്ലാ ആഗ്രഹവും നടക്കണം.. എല്ലാം ”..!
“അതൊരു വല്ലാത്ത ആഗ്രഹമാണല്ലോ കുട്ട്യേ.. മനൂന്റെ കാര്യം കണ്ണനോട് പറഞ്ഞാൽ നടക്കുമോ? കർത്താവിനോട് കൂടെ പറയണ്ടി വരില്ലേ..?”
“അത്… കണ്ണൻ കർത്താവിനോട് പറഞ്ഞോളും. അച്ഛൻ പേടിക്കണ്ട.. അവരൊക്കെ വല്യ കൂട്ടാണ്”.. ദാവണിയുടെ ഷാൾ ഇടുപ്പിൽ കുത്തി പാവാട നിലത്തെ ചളിയിൽ തട്ടാതെ പൊക്കിപ്പിടിച്ചുകൊണ്ട് മാനസ പറഞ്ഞു
അതുകേട്ട് സത്യനാഥൻ പൊട്ടിച്ചിരിച്ചു.
“എന്നെ മനുവേട്ടന്റെ വീട്ടിൽ കൊണ്ടാക്കുമോ ഇല്ലയോ അത് പറയ്. രാവിലെ ഒരു സർപ്രൈസ് കൊടുക്കണം. മനുവേട്ടൻ ഞെട്ടിപ്പോണം”.. മാനസ ധൃതി കാണിച്ചു.
“അച്ഛന് ഇന്ന് തിരുവനന്തപുരം പോവണ്ടതാണ് മോളെ… ഒരു ട്രെയിനിങ് ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ച് വരാൻ തന്നെ പറ്റുകയുള്ളൂ.. ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് അമ്പലത്തിലേക്ക് തന്നെ ഇറങ്ങിയത്. മോൾടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസം ആയതുകൊണ്ട്… മോൾടെ പതിനെട്ടാം പിറന്നാൾ… അതായത് നിയമപ്രകാരം കല്യാണപ്രായം”..
നാണത്താൽ മാനസയുടെ മുഖം തെല്ലൊന്നു ചുവന്നു. പതിനെട്ടിന്റെ തിളക്കത്തിൽ നിൽക്കുന്ന അതിസുന്ദരിയായ മകളെ സന്തോഷത്തോടെ അയാൾ നോക്കി. എത്ര പെട്ടന്നാണ് എന്റെ കുട്ടി വളർന്നത് ! സത്യനാഥൻ അത്ഭുതംകൂറി..
“അപ്പൊ ഉച്ചക്ക് എന്റെ പിറന്നാൾ സദ്യ കഴിക്കാനോ”..?
“അത് അച്ഛൻ തിരിച്ചു വന്നിട്ട് ഒരുവട്ടം കൂടി ഒരുക്കാം. ഇന്ന് നമുക്ക് എബ്രഹാം അങ്കിളിനെയും ആന്റിയെയെയും വീട്ടിലേക്ക് വിളിക്കാം”
“മനുവേട്ടനെയും”.. മാനസ ചാടിക്കേറി പറഞ്ഞു.
“ആഹ് മനുവിനെയും. അവരുടെ കൂടെ മോള് ഇന്ന് അടിച്ച് പൊളിക്ക്. അച്ഛൻ പലവിധത്തിൽ ഈ ട്രെയിനിങ് ഒഴിയാൻ നോക്കിയതാ മോളെ നടന്നില്ല”
“അതൊന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് എനിക്ക് മനുവേട്ടന്റെ വീട്ടിൽ പോണം പ്രസാദം കൊടുക്കാൻ… എന്നിട്ട് ഞാൻ മനുവേട്ടനെയും കൂട്ടി ഇങ്ങു വരാം പിറന്നാൾ സദ്യ ഒരുമിച്ച് കഴിക്കാൻ”..
മാനസ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. പിറന്നാൾ ആയിട്ട് രാവിലെത്തന്നേ മകളുടെ ആഗ്രഹത്തിന് മുടക്ക് പറയുവാൻ സത്യന് തോന്നിയില്ല. അയാൾ പറഞ്ഞു:
സൂപ്പര്‍ പാര്‍ട്ട്…..
????
❤️❤️❤️