അൽപ സമയത്തിന് ശേഷം ദേവൻ കണ്ണുകൾ തുറന്ന് ഇരു കൈപ്പത്തികളും മലർത്തി വച്ചു.
പൊടുന്നനെ അവിടെ ഒരു നീളമുള്ള ദണ്ഡ് പ്രത്യക്ഷമായി.
ആ ദണ്ഡിന്റെ തുഞ്ചത്ത് ഗോളാകൃതിയിലുള്ള വജ്രം ഉണ്ടായിരുന്നു.
വളരെ തിളക്കമുള്ള അതിൽ നിന്നും പലവിധ വർണങ്ങൾ സൂര്യപ്രകാശമേൽക്കൂന്ന വേളകളിൽ ശോഭയോടെ സ്ഫുരിക്കുന്നുണ്ടായിരുന്നു.
ആ കല്ലിലേക്ക് അവൻ സാകൂതം നോക്കി.
തിളങ്ങുന്ന കണ്ണുകളോടെ.
അതോടൊപ്പം ദേവൻ വായുവിലേക്ക് കൈ നീട്ടി പിടിച്ചതും പൊടുന്നനെ ഒരു കയർ അവിടെ പ്രത്യക്ഷമായി.
അതും കയ്യിലിട്ട് കറക്കിക്കൊണ്ടു കാലൻ മുന്നിൽ നടന്നു.
പുറകെ തന്നെ ദാസനും.
അവർക്ക് പിറകിലായി വരി തെറ്റാതെ നടന്നു വരുന്ന പോത്തും.
കാലന്റെ കൂടെയുള്ള ഈ യാത്ര വളരെ അവി സ്മരണീയമായി അവന് തോന്നി.
കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.
വഴിയേ പോകുന്ന ആളുകളൊന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
ഒരുപക്ഷേ അദൃശ്യരായിട്ടായിരിക്കും ഞങ്ങൾ നടക്കുന്നത്.
ഏതായാലും ഇത് നല്ല സുഖമുള്ള ഏർപ്പാട് തന്നെ.
വഴിയേ കണ്ട പെണ്ണുങ്ങളെ സ്കാൻ ചെയ്തു കൊണ്ട് ദാസൻ നടന്നു
“പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവർന്നല്ലേ നിൽക്കൂ”
നടത്തിനിടെ പുറകിലേക്ക് നോക്കിക്കൊണ്ട് യമദേവൻ മൊഴിഞ്ഞു.
അത് കേട്ടതും ദാസന് അയ്യടാന്ന് ആയിപ്പോയി.
ദേവന്റെ മുഖത്ത് നോക്കാൻ അവന് ചമ്മലായി.
“കാലാ നമ്മളെങ്ങോട്ടാ പോകുന്നേ”
ഉള്ളിൽ തിരയിളകി വരുന്ന ആകാംക്ഷയെ മുൻ നിർത്തി അവൻ ചോദിച്ചു.
നമ്മൾ കാലപുരിയിലേക്കാണ് പോകുന്നത്.. അവിടെ എന്റെ പരിധിയിൽ ആയിരിക്കും നിന്റെ വാസം”
യമദേവൻ അല്പം ഗൗരവം ശബ്ദത്തിൽ സമമായി ചാലിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ അവിടെ എനിക്ക് സ്വർഗ്ഗമാണോ അതോ നരകമാണോ ?”
അല്പം ഭയത്തോടെ അവൻ ചോദിച്ചു.
Sooooooper…….
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ????
Etta adipoli?
Dear ചാണക്യൻ bro’
കുറച്ചു തിരക്കുകൾ കാരണം കഥ വായിക്കാൻ പറ്റിയില്ല കഥ പ്വോളിച്ചു കലക്കി ????????? ആദി ഇപ്പോൾ വരും? Waiting for ur all stories ???
Dexter ബ്രോ…………. ?
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
തിരക്കുകൾ ഒക്കെ മാറി സൈറ്റിലേക്കു വന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
പിന്നെ അരൂപിയുടെ (climax) അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്…..
ആദി പയ്യെ തുടങ്ങണം ബ്രോ…..
വശീകരണം എഴുതിയാലോ എന്നുമുണ്ട്….
ഈ കാത്തിരിപ്പിന്ന ഒരുപാട് നന്ദി മുത്തേ ❤️?❤️
Dp കൊള്ളാട്ടോ ??
താങ്ക്സ് bro എനിക്കും ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് ?
Dexter ബ്രോ…………
ഒത്തിരി സന്തോഷം കേട്ടോ……..?
ധൈര്യായിട്ട് എഴുതിക്കോട്ടോ……
എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്……
മുത്തേ തുടർകഥയാണോ അതോ ചെറുകഥ ആണോ…..
❤️❤️
അങ്ങനെയൊന്നുമില്ല bro violence ഇഷ്ടമുള്ളയലാണ് ഞാൻ പിന്നെ ഒരു revenge ടൈപ്പ് femdom കഥയും മനസ്സിൽ ഉണ്ട് പറ്റുമെങ്കിൽ എഴുത്താം ?
ബ്രോ പുതിയത് എന്തേലും ഉണ്ടോ??
Dead Dealer ബ്രോ………….
അരൂപി എഴുതുന്നുണ്ട്……. അത് ഉടനെ പോസ്റ്റ് ചെയ്യാട്ടോ…..
എഴുതിക്കൊണ്ടിരിക്കുവാ……
2 ദിവസത്തിനുള്ളിൽ ഇടാം കേട്ടോ…..
അത് കഴിഞ്ഞ് വശീകരണം തുടങ്ങണം…
ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
നന്ദി മുത്തേ ????