യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 218

“ഏതോ ഒരു മഹാദേവനാ ”

ദാസൻ ഫോൺ ഉയർത്തി കാണിച്ചു.

അത് കേട്ടതും യമദേവൻ പേടിച്ചരണ്ട മുഖവുമായി ആ ഫോൺ അവന്റെ കയ്യിൽ നിന്നും തട്ടിപറിച്ചു.

അദ്ദേഹത്തിന്റെ ഇത്രത്തോളം ഭയക്കുന്ന മുഖം അവൻ ആദ്യമായി ആയിരുന്നു കാണുന്നത്.

ദാസൻ വീണ്ടും അതരാണെന്ന് ചോദിച്ചു.

കാലൻ അവനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു.

അതിന് ശേഷം കാൾ എടുക്കാൻ തുണിഞ്ഞതും അത് കട്ടായി.

അപ്പോഴാണ് ദേവൻ ഒന്ന് നെടുവീർപ്പെടുന്നത്.

അപ്പോഴാണ് തന്നെ നോക്കി ചിരിക്കുന്ന ദാസനെ അദ്ദേഹം കണ്ടത്.

“ഡാ മരമണ്ട അതാരാണെന്ന് അറിയോ?”

“മ്ച്ചും ”

അവൻ ചുമൽ കൂച്ചി.

“അത് സാക്ഷാൽ പരമശിവൻ ആയിരുന്നെടാ.. ഭഗവാൻ ശിവൻ ”

കാലൻ ഉറക്കെ പറഞ്ഞത് കേട്ട് ദാസൻ ഞെട്ടി.

ആകപ്പാടെ ഭയം വർധിക്കാൻ തുടങ്ങി.

എന്തു ചെയ്യണമെന്ന് അറിയാതെ അവൻ തല ചൊറിഞ്ഞു.

“അല്ല ദേവാ എന്തേലും പ്രശ്‌നം ആകുവോ… ഭഗവാൻ കോപിക്കുമോ ?”

പൂർണ ശിവഭക്തനായ ദാസൻ ഭയവിഹ്വലനായി ചോദിച്ചു കൊണ്ടിരുന്നു.

“തൽക്കാലം ഒന്നും പേടിക്കണ്ട നീ വാ”

അത്രയും പറഞ്ഞുകൊണ്ട് ഒരു കയറ്റം അവർ കയറി തുടങ്ങി.

ആത്മാവ് ആയതുകൊണ്ട് ദാസന് ക്ഷീണമോ ദാഹമോ വിശപ്പോ ഒന്നും തോന്നിയിരുന്നില്ല.

കയറ്റം കയറി ഇറങ്ങി ചെന്നതും ഒരു വീടിനു മുന്നിലുള്ള ആൾക്കൂട്ടം കണ്ട് ദാസൻ ഒന്നു
അമ്പരന്നു.

“നീ അങ്ങോട്ടേക്ക് പൊക്കോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം”

കാലന്റെ പറച്ചിൽ കേട്ട് ദാസൻ പൊട്ടിച്ചിരിച്ചു.

പോത്തിനെയും കൊണ്ട് കാലൻ നല്ലൊരു സ്ഥലം നോക്കി നടന്നു.

അവൻ തലയാട്ടി ക്കൊണ്ട് നേരെ ആ വീട്ടിലേക്ക് വച്ചു പിടിച്ചു.

അവന്റെ കണ്ണുകൾ അവിടെ ഓടി നടന്നു.

ആരുടെയൊക്കെയോ ആർത്ത നാദം അവിടെ നിന്നും ഉയരുന്നുണ്ടായിരുന്നു.

അതൊരു മരണ വീട് ആണെന്ന് അവന് തോന്നി.

81 Comments

Add a Comment
  1. Sooooooper…….

  2. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ????

  3. Dear ചാണക്യൻ bro’
    കുറച്ചു തിരക്കുകൾ കാരണം കഥ വായിക്കാൻ പറ്റിയില്ല കഥ പ്വോളിച്ചു കലക്കി ????????? ആദി ഇപ്പോൾ വരും? Waiting for ur all stories ???

    1. ചാണക്യൻ

      Dexter ബ്രോ…………. ?
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      തിരക്കുകൾ ഒക്കെ മാറി സൈറ്റിലേക്കു വന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
      പിന്നെ അരൂപിയുടെ (climax) അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്…..
      ആദി പയ്യെ തുടങ്ങണം ബ്രോ…..
      വശീകരണം എഴുതിയാലോ എന്നുമുണ്ട്….
      ഈ കാത്തിരിപ്പിന്ന ഒരുപാട് നന്ദി മുത്തേ ❤️?❤️

      1. ചാണക്യൻ

        Dp കൊള്ളാട്ടോ ??

        1. താങ്ക്സ് bro എനിക്കും ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് ?

          1. ചാണക്യൻ

            Dexter ബ്രോ…………
            ഒത്തിരി സന്തോഷം കേട്ടോ……..?
            ധൈര്യായിട്ട് എഴുതിക്കോട്ടോ……
            എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്……
            മുത്തേ തുടർകഥയാണോ അതോ ചെറുകഥ ആണോ…..
            ❤️❤️

        2. അങ്ങനെയൊന്നുമില്ല bro violence ഇഷ്ടമുള്ളയലാണ് ഞാൻ പിന്നെ ഒരു revenge ടൈപ്പ് femdom കഥയും മനസ്സിൽ ഉണ്ട് പറ്റുമെങ്കിൽ എഴുത്താം ?

  4. ബ്രോ പുതിയത് എന്തേലും ഉണ്ടോ??

    1. ചാണക്യൻ

      Dead Dealer ബ്രോ………….
      അരൂപി എഴുതുന്നുണ്ട്……. അത് ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ…..
      എഴുതിക്കൊണ്ടിരിക്കുവാ……
      2 ദിവസത്തിനുള്ളിൽ ഇടാം കേട്ടോ…..
      അത് കഴിഞ്ഞ് വശീകരണം തുടങ്ങണം…
      ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      നന്ദി മുത്തേ ????

Leave a Reply

Your email address will not be published. Required fields are marked *