യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 218

ആത്മാക്കൾക്ക് വാള് വക്കാൻ പറ്റുമോ?

ആവോ?

ജീവനോടെ ബാക്കിയുണ്ടേൽ ചോദിച്ചു നോക്കണം.

ഹോ എന്തൊരു സ്പീഡ്

ഈ പോത്തിന് ഇനി എന്നോട് വല്ല വൈരാഗ്യമുണ്ടോ?

വീണ്ടും ആത്മഗതം.

വെടിചില്ലു പോലെ കുതിച്ചു കൊണ്ടിരുന്ന ആ പോത്ത് വീണ്ടും സ്പീഡ് കൂട്ടിയപ്പോൾ കാര്യമെന്താണെന്ന് അറിയാനുള്ള വെപ്രാളത്തിൽ ദാസൻ മുന്നിലേക്ക് നോക്കി.

കുറച്ചു മുന്നിലായി വലിയൊരു കൊക്ക പോലെ തെളിഞ്ഞു കാണുന്നുണ്ട്.

അവിടെ ഞങ്ങളിപ്പോ ഓടി കൊണ്ടിരുന്ന മഴവിൽ റോഡിന് നടുവിൽ വലിയ വിള്ളലും അത് കണ്ടതും ദാസൻ ഭയന്നു പോയി.

അവിടെ എത്തിയതും പോത്ത് ഒറ്റ ചാട്ടത്തിന് അന്തരീക്ഷത്തിലേക്കുയർന്നു.

അപ്പോഴേക്കും അവൻ പേടിച്ചു കണ്ണുകൾ പൂട്ടിവച്ചു യമദേവനെ മുറുകെ പിടിച്ചു.

ഡോൾഫിനെ പോലെ അത് റ ഷേപ്പിൽ ഉയർന്നു ചാടി.

മറു വശത്തുള്ള മഴവില്ലിൽ ഭംഗിയായി ലാൻഡ് ചെയ്തു.

എയർ ഇന്ത്യയെ പോലെ നന്നായി ലാൻഡ് ചെയ്ത പോത്തേട്ടനെ കെട്ടി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.

ഏതായാലും അവിടെ എത്തട്ടെന്ന് അവൻ മനസിൽ കരുതി.

അങ്ങനെ ചറപറാന്ന് കുതിച്ചു പാഞ്ഞ അങ്ങേരുടെ വണ്ടി അവസാനം എവിടെയോ സഡൻ ബ്രേക്കിട്ടു നിന്നു.

ഞാൻ ആശ്വാസത്തോടെ ചുറ്റും നോക്കി.

എല്ലായിടത്തും പഞ്ഞി കെട്ടുകൾ പോലെ മേഘ പാളികൾ ഒഴുകി നടക്കുന്നുണ്ട്.

വലിയൊരു ഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ എത്തിച്ചേർന്നത്.

അതും മഴവിൽ നിറമായിരുന്നു.

പോത്തിന്റെ പുറത്തു നിന്ന് അവരിറങ്ങിയതും അങ്ങോട്ട് 2,3 പേർ കടന്നു വന്നു.

അവർ ദാസന്റെ കൈയിൽ പിടിച്ചു മുന്നിട്ടേക്ക് നടക്കാൻ തുടങ്ങി.

ദാസൻ തിരിഞ്ഞു നോക്കിയതും തന്നിലേക്ക് നീളുന്ന യമദേവന്റെ രണ്ടു കണ്ണുകളാണ് കാണാൻ സാധിച്ചത്.

അപ്പോഴേക്കും ദാസനെയും കൊണ്ട് അവർ ഒരുപാട് ദൂരെയായിരുന്നു.

അല്പം കഴിഞ്ഞതും അവന്റെ കണ്ണിലൊരു കെട്ട് വീണു.

അതോടെ ചുറ്റുമുള്ളതൊന്നും അവന് കാണാൻ പറ്റിയില്ല.

എങ്ങോട്ടേക്കൊക്കെയോ അവർ ദാസനെയും കൊണ്ട് പോയി.

അല്പം കഴിഞ്ഞതും ഒരു സ്ഥലത്ത് ദാസനെ നിർത്തിയ ശേഷം അവർ കണ്ണിലെ കെട്ട് അഴിച്ചു മാറ്റി.

81 Comments

Add a Comment
  1. Sooooooper…….

  2. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ????

  3. Dear ചാണക്യൻ bro’
    കുറച്ചു തിരക്കുകൾ കാരണം കഥ വായിക്കാൻ പറ്റിയില്ല കഥ പ്വോളിച്ചു കലക്കി ????????? ആദി ഇപ്പോൾ വരും? Waiting for ur all stories ???

    1. ചാണക്യൻ

      Dexter ബ്രോ…………. ?
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      തിരക്കുകൾ ഒക്കെ മാറി സൈറ്റിലേക്കു വന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
      പിന്നെ അരൂപിയുടെ (climax) അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്…..
      ആദി പയ്യെ തുടങ്ങണം ബ്രോ…..
      വശീകരണം എഴുതിയാലോ എന്നുമുണ്ട്….
      ഈ കാത്തിരിപ്പിന്ന ഒരുപാട് നന്ദി മുത്തേ ❤️?❤️

      1. ചാണക്യൻ

        Dp കൊള്ളാട്ടോ ??

        1. താങ്ക്സ് bro എനിക്കും ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് ?

          1. ചാണക്യൻ

            Dexter ബ്രോ…………
            ഒത്തിരി സന്തോഷം കേട്ടോ……..?
            ധൈര്യായിട്ട് എഴുതിക്കോട്ടോ……
            എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്……
            മുത്തേ തുടർകഥയാണോ അതോ ചെറുകഥ ആണോ…..
            ❤️❤️

        2. അങ്ങനെയൊന്നുമില്ല bro violence ഇഷ്ടമുള്ളയലാണ് ഞാൻ പിന്നെ ഒരു revenge ടൈപ്പ് femdom കഥയും മനസ്സിൽ ഉണ്ട് പറ്റുമെങ്കിൽ എഴുത്താം ?

  4. ബ്രോ പുതിയത് എന്തേലും ഉണ്ടോ??

    1. ചാണക്യൻ

      Dead Dealer ബ്രോ………….
      അരൂപി എഴുതുന്നുണ്ട്……. അത് ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ…..
      എഴുതിക്കൊണ്ടിരിക്കുവാ……
      2 ദിവസത്തിനുള്ളിൽ ഇടാം കേട്ടോ…..
      അത് കഴിഞ്ഞ് വശീകരണം തുടങ്ങണം…
      ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      നന്ദി മുത്തേ ????

Leave a Reply

Your email address will not be published. Required fields are marked *