ശ്രീജ സ്ലാബിൽ നിന്നുമിറങ്ങി നൈറ്റിയുടെ തുമ്പ് നേരെ പിടിച്ചിട്ട ശേഷം ദാസന് സമീപം കുനിഞ്ഞിരുന്നു.
കഴുത്തിൽ കലശലായ വേദന ഉണ്ടെങ്കിലും അത് കാര്യമാക്കാതെ അവൾ അവനെ വിളിച്ചു.
“ഏട്ടാ എന്താ പറ്റിയെ കണ്ണു തുറക്ക് ”
ശ്രീജയുടെ ശബ്ദം കേട്ടിട്ടും ദാസൻ അനങ്ങിയില്ല.
അത് കണ്ടതും ശ്രീജ അല്പം ഭയത്തോടെ അവനെ കുലുക്കി വിളിച്ചു.
എന്നിട്ടും അനക്കമില്ലാതെ കിടക്കുന്ന അവന്റെ മൂക്കിൻതുമ്പിൽ അവൾ വിരൽ ചേർത്തു.
ദാസൻ നിശ്വാസം ഉതിർക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ശ്രീജയുടെ തലയിലൂടെ മിന്നൽപിണർ പാഞ്ഞു.
ഭയംകൊണ്ടു വിറയ്ക്കുന്ന മേനിയുമായി അവൾ ശില പോലെയിരുന്നു.
ശരീരമാകെ കുഴഞ്ഞു പോകുന്ന പോലെ.
“ഏട്ടാ……………..”
ശ്രീജയുടെ അലർച്ച ഉച്ചസ്ഥായിൽ അവിടെ മുഴങ്ങി.
തേങ്ങിക്കൊണ്ട് അവൾ മുഖത്തടിച്ചുകൊണ്ടിരുന്നു.
നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചു വച്ചു.
തലക്കുള്ളിൽ ഒരു പെരുപ്പ് കേറുന്ന പോലെ ശ്രീജയ്ക്ക് തോന്നി.
ദാസനെ ചേർത്തു പിടിച്ച് അവൾ പൊട്ടികരഞ്ഞുകൊണ്ടിരുന്നു.
അവളുടെ കരച്ചിൽ കേട്ടാണ് ദാസൻ പയ്യെ കണ്ണു തുറന്നത്.
മുന്പിലിരുന്ന് തേങ്ങുന്ന ഭാര്യയെ കണ്ട് അയാൾക്ക് അരിശം തോന്നി.
പൊടുന്നനെ അയാൾ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു എണീറ്റു.
തിരിഞ്ഞു നോക്കിയതും ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖത്ത് ഭയം നിഴലടിക്കുവാൻ തുടങ്ങി.
പൊടുന്നനെ ആ ഭയം ദാസനെ പൂർണമായി കീഴ്‌പ്പെടുത്തി.
തന്റെ ശരീരവും കെട്ടി പിടിച്ചു കരയുന്ന ഭാര്യയെ കണ്ട് അവൻ ഞെട്ടിത്തരിച്ചു.
മുൻപിൽ നടക്കുന്നത് കണ്ടു വിശ്വസിക്കാനാവാതെ അവൻ കണ്ണുകൾ തിരുമ്മി.
കൂടെ കൂടെ ചിമ്മി തുറന്നു.
ഒന്നും മനസ്സിലാവാതെ നിസ്സഹായതയോടെ അവൻ നിന്നു.
പൊടുന്നനെ കുനിഞ്ഞു നിന്ന് ശ്രീജയെ തൊടാൻ അവൻ ശ്രമിച്ചു.
അപ്പോഴാണ് താനൊരു ആത്മാവ് ആയി മാറിയെന്ന് ദാസൻ മനസിലാക്കുന്നത്.
വിശ്വാസം വരാതെ അവൻ സ്വന്തം ദേഹത്തിലേക്ക് ഉറ്റു നോക്കി.
ഇത്രയും വൃത്തികെട്ട രൂപമായിരുന്നു തനിക്കെന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.
“ങ്റ്ഹാ…………………….”
Sooooooper…….
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ????
Etta adipoli?
Dear ചാണക്യൻ bro’
കുറച്ചു തിരക്കുകൾ കാരണം കഥ വായിക്കാൻ പറ്റിയില്ല കഥ പ്വോളിച്ചു കലക്കി ????????? ആദി ഇപ്പോൾ വരും? Waiting for ur all stories ???
Dexter ബ്രോ…………. ?
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
തിരക്കുകൾ ഒക്കെ മാറി സൈറ്റിലേക്കു വന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ….
പിന്നെ അരൂപിയുടെ (climax) അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്…..
ആദി പയ്യെ തുടങ്ങണം ബ്രോ…..
വശീകരണം എഴുതിയാലോ എന്നുമുണ്ട്….
ഈ കാത്തിരിപ്പിന്ന ഒരുപാട് നന്ദി മുത്തേ ❤️?❤️
Dp കൊള്ളാട്ടോ ??
താങ്ക്സ് bro എനിക്കും ഒരു കഥ എഴുതിയാൽ കൊള്ളാമെന്നുണ്ട് ?
Dexter ബ്രോ…………
ഒത്തിരി സന്തോഷം കേട്ടോ……..?
ധൈര്യായിട്ട് എഴുതിക്കോട്ടോ……
എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്……
മുത്തേ തുടർകഥയാണോ അതോ ചെറുകഥ ആണോ…..
❤️❤️
അങ്ങനെയൊന്നുമില്ല bro violence ഇഷ്ടമുള്ളയലാണ് ഞാൻ പിന്നെ ഒരു revenge ടൈപ്പ് femdom കഥയും മനസ്സിൽ ഉണ്ട് പറ്റുമെങ്കിൽ എഴുത്താം ?
ബ്രോ പുതിയത് എന്തേലും ഉണ്ടോ??
Dead Dealer ബ്രോ………….
അരൂപി എഴുതുന്നുണ്ട്……. അത് ഉടനെ പോസ്റ്റ് ചെയ്യാട്ടോ…..
എഴുതിക്കൊണ്ടിരിക്കുവാ……
2 ദിവസത്തിനുള്ളിൽ ഇടാം കേട്ടോ…..
അത് കഴിഞ്ഞ് വശീകരണം തുടങ്ങണം…
ഈ സപ്പോർട്ടിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
നന്ദി മുത്തേ ????