എനിക്കുള്ള ചായ കപ്പും കൂടി പിടിച് അഞ്ജു സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ സോഫയിൽ ഇരുന്നപ്പോൾ അവൾ ചായ കപ്പ് എനിക്ക് തന്നു.
“വേഗം ചായ കുടിക്ക് എന്നിട്ട് വേണം നീ ഫ്ലാറ്റിൽ കൊണ്ടാക്കാൻ ” എന്നോട് പറഞ്ഞ് അവൾ കുടിച്ചു കഴിഞ്ഞ കപ്പ് എടുത്ത് ടേബിളിൽ വച്ചു.
“മ്മ് ” അതിന് മൂളി കൊണ്ട് ഞാൻ കപ്പ് താഴെ വച്ചു എന്നിട്ട് അഞ്ജുവിന് നേരെ തിരിഞ്ഞു.
“അഞ്ജു ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച കുറച്ച് ദിവസങ്ങൾ ആയിരുന്നു ഈ കഴിഞ്ഞത്. എന്റെ ഫാമിലി എന്നെ വിട്ട് പിരിഞ്ഞതിന് ശേഷം ഞാൻ ഹാപ്പിയായി ഇരുന്നത് ഈ കുറച്ചു ദിവസങ്ങൾ ആയിരുന്നു. താങ്ക്സ് ”
അഞ്ജലി എന്നെ നോക്കി ചെറുതായി ചിരിച്ചു.
“ഈ സന്തോഷം ജീവിതക്കാലം മൊത്തം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ”
“നീ പറയുന്നത് കേട്ടാൽ നീ എന്നെ പ്രൊപ്പോസ് ചെയുകയാണെന്ന് തോന്നും………….. ”
“വെയിറ്റ് നീ ഇപ്പോൾ എന്നെ ശരിക്കും പ്രൊപ്പോസ് ചെയ്തതാണോ………. ? ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
പെട്ടെന്ന് അഞ്ജുവിന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുടെ മുഖത്തെ ഇപ്പോളത്തെ ഭാവം എന്തെന്ന് എനിക്ക് മനസിലാക്കാൻ ആയില്ല.
അഞ്ജു എന്നെ തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുന്നു. അവളുടെ നോട്ടം സഹിക്കാൻ പറ്റാത്തെ ഞാൻ അവളുടെ മുഖത്തും നിന്നും നോട്ടം മാറ്റി. അവളുടെ മൗനം എന്റെ ചങ്കിടിപ്പ് കൂട്ടി.
“ഇത്തിരിക്കുടി റൊമാന്റിക് ആയി പ്രൊപ്പോസ് ചെയ്യുമെന്നു ഞാൻ വിചാരിച്ചു…….. ”
ഞാൻ അഞ്ജുവിനെ നോക്കി , അവൾ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ഇൻഡയറക്റ്റ് ആയി പറഞ്ഞതല്ലേ അവൾ…….. !
എന്റെ മനസ്സിൽ ആയിരം മത്താപൂക്കൾ ഒരുമിച്ച് പൊട്ടി. അടിവയറ്റിൽ അക്കെ പൂമ്പാറ്റക്കൾ പറക്കുന്ന പോലത്തെ ഫീലിംഗ്. സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടത് എന്ന് അറിയാത്ത അവസ്ഥ.
എന്റെ അധരത്തെ അവളുടെ അധരത്തോട് ചേർത്താണ് ഞാൻ എന്റെ സന്തോഷം അവളെ അറിയിച്ചത്.
ചെ വേണ്ടിരുന്നില്ല പെട്ടെന്ന് ഉണ്ടായ സന്തോഷത്തിൽ ചെയ്തതാണ്. അഞ്ജുവിന്റെ പ്രതികരണം എന്തെന്ന് അറിയാൻ ഞാൻ അവളെ നോക്കി , അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരിക്കുന്നു അത് കണ്ടപ്പോൾ എനിക്ക് ആശ്വാസമായി.
കുറെ നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിചില്ല , ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. ഇത്രയും ദിവസം വാതോരാത്തെ സംസാരിച്ചിരുന്ന ഞങ്ങൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാത്തെ ആയി.
Bro എവിടെ ആടോ താൻ…ഇത്ര നല്ലൊരു കഥ പകുതിക്ക് വെച്ച് നിർത്തി പോയത് വളരെ മോശം ആയി പോയി…. ഇതൊന്നു complete cheythoode??
കഥ ഇപ്പോഴാണ് വായികുനത്… മനോഹരം ❤️
2 കൊല്ലം ആയി… ബാക്കി ഇന്നി പ്രതിക്ഷികന്നോ?
Plz come back ?
plzz next part
ഒരുപാട് ഇഷ്ടപെട്ട കഥയാണിത്. കാലമെത്രയായി കാത്തിരിക്കാൻ തുടങ്ങിയിട്ട് . എന്നെങ്കിലുമുള്ള ഒരു മടങ്ങിവരവ്നായാണ് ഞാൻ കാത്തിരിക്കുന്നത്.
Nalla oru lobe story ayirunnu..
Please do complete the story dear..
Thanks
Bro entha engene vegam thirichu vaa
bakki edhai .oru marupadi pls
Bakki
bakki edhai bro .oru marupadi pls