വൈ : ദി ബിഗിനിങ് 2 [cameron] 342

അപ്പോളാണ് ടോണിയുടെ ചുണ്ടുകൾ അവൾ ശ്രദ്ധിക്കുന്നത് ..തണുപ്പിൽ മരവിച്ചു വിണ്ടുകീറിയ ചുണ്ടുകൾ ..ഏറി വന്നാൽ രണ്ടു മണിക്കൂർ അതിനു മുകളിൽ താങ്ങാൻ തനിക്കും ടോണിയ്ക്കും പറ്റില്ല എന്ന് അവൾ ഉറപ്പു വരുത്തി .
രക്ഷിക്കാൻ റെസ്ക്യൂ ടീം ഒന്നും വരില്ല എന്ന് ഷെറിന് ഉറപ്പായിരുന്നു . പക്ഷെ മകന്റെ പ്രതീക്ഷ അവൾ കളഞ്ഞില്ല .
‘പ്രതീക്ഷ’ അത് മാത്രമായിരുന്നു ടോണി യെ ഇപ്പോളും കണ്ണ് തുറന്നിരിക്കാൻ വേണ്ടി പ്രേരിപ്പിച്ചത് ..
ഇനി അഥവാ അസാദ്ധ്യമായ എന്തെകിലും ഉണ്ടായി ആരെങ്കിലും രക്ഷിക്കാൻ വന്നാൽ അതുവരെയെങ്കിലും ടോണിയെ മരണത്തിനു വിടാതെ പിടിച്ചുനിർത്തണം എന്ന് അവൾ ഉറപ്പിച്ചു ..
‘അസാദ്ധ്യമായ എന്തെങ്കിലും …’

സമയം പതുകെ പതുക്കെ നീങ്ങി കൊണ്ടിരുന്നു . കിഴക്കിൽ നിന്നും സൂര്യൻ തന്റെ പ്രകാശത്തെ ഭൂമിയിലേക്കു കടത്തിവിട്ടു . മേഘതുള്ളികളും മറ്റ് വലിയ കണങ്കളൂടേയും വിതറി ചക്രവാളത്തിൽ ചുവപ്പു നിറം പടർത്തി .സൂര്യനിൽ നിന്നുള്ള പ്രകാശം ഇരുട്ടിനെ ഇല്ലതാകി .

ഷെറിൻ ഒരു ദീർഘശ്വാസം വീട്ടു വാച്ചിൽ നോക്കി .സമയം 7 .18

തന്റെ മുഗം ഇപ്പോളും ടോണിയുടെ മുഖവുമായി ബംന്ധിച്ചിരിക്കുകയായിരുന്നു .
അവൾ മുഖമുയർത്തി പ്രഭാത വെളിച്ചത്തിൽ ചുറ്റും നോക്കി.അപ്പോളാണ് അങ്ങ് സൂര്യനുദിച്ച ദിക്കിൽ അവൾ അത് കാണുന്നത് .സൂര്യനെ മറച്ചുകൊണ്ട് അതിനെ പ്രകാശം മാത്രം ചുറ്റിൽ പരത്തുന്ന ഒരു ചെറു ദ്വീപ്‌.അവൾ ഒന്നും കൂടാ ഉറപ്പുവര്ത്തക വിധം സൂക്ഷിച്ചു നോക്കി ,അതെ ദ്വീപ്‌.

“മോനെ ,മോനെ അങ്ങോട്ട് നോക്കു ..” ഷെറിൻ ഒരു കൈ കൊണ്ട് കിഴക്കു വശത്തേക്കു ചൂണ്ടി കാണിച്ചു .
ടോണി വിറച്ചുകൊണ്ട് ‘അമ്മ യുടെ കൈകളെ പിന്തുടർന്നു .

“മമ്മി , ഐലൻഡ്!….. ” അവൻ ആശ്ചര്യത്തോടെ പറഞ്ഞു .

ഷെറിൻ പെട്ടന്നു തന്നെ മകനിൽ നിന്നും വിലകി സ്പോയ്ലർ ഇൽ ഒരു അറ്റത്തു മലർന്നു കിടന്നു .എന്നിട്ട് എന്നിട്ടു അവളുടെ വലം കൈ കൊണ്ട് വെള്ളത്തിൽ ഘടികാരദിശയില്‍ ചുഴറ്റി കൊണ്ടിരുന്നു .സ്പോയ്ലർ ന്റെ ദിശ മാറ്റാൻ വേണ്ടി ആണ് ‘അമ്മ അത് പ്രവർത്തിക്കുന്നത് എന്ന് മനസിലായ ടോണിയും ‘അമ്മ ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി.രണ്ടു പേരുടെയും കഠിന പ്രവർത്തിയാൽ അവർ ആ സപ്ലയറുടെ ദിശ ഐലൻഡ് നു നേരെ തിരിഞ്ഞു. ഐലൻഡ് നു അഭിമുഖമായി എത്തിയതും ഷെറിൻ അവളുടെ കൈകൾ മുന്നിൽ നിന്നും പുറകിലേകി വീശി അടിക്കാൻ തുടങ്ങി .ഇടത്തെ വശത്തിൽ താൻ ചെയ്യുന്നത് പോലെ തന്നെ ടോണിയും ചെയ്യുന്നത് അവൾ കണ്ടു .രണ്ടു പേരും ആ സ്പോയ്ലറിൽ കിടന്നു ഐലൻഡ് നെ ലക്‌ഷ്യം വച്ച് കൈ കൊണ്ട് തുഴയാൻ തുടങ്ങി…

ഏകദേശം ഒരു 200 മീറ്റർ അവർ കൈ കൊണ്ട് തുഴഞ്ഞു .എന്നിട്ടും ആ ഐലൻഡ് എത്രയോ വിദൂരമായി നിലകൊള്ളുന്നത് പോലെ ഷെറിന് തോണി .അവൾ തിരിഞ്ഞു ടോണി യെ നോക്കി .അകെ തളർന്നു പോയിരുന്നു ടോണി. ശ്വാസം നേരെ വിടാൻ തന്നെ അവനു കഴിയുന്നില്ല .എന്നിരിന്നിട്ടും അവൻ അവന്റെ കൈകളാൽ തുഴഞ്ഞുകൊണ്ടിരുന്നു. ഷെറിൻ ഒന്ന് തിരിഞ്ഞു ചുറ്റും നോക്കി .ഒന്നും തന്ന ഇല്ല .പെട്ടന്നു അവൾ എണീറ്റ് ഇരുന്നു സ്പോയ്ലർ ന്റെ ഇടത്തെ അരികിലേക്ക് നോക്കി , അവൾ സ്പോലെർ ന്റെ അടിയിലേക്ക് കൈ കടത്തിവിട്ടു എന്തോ ഒന്ന് ബലമായി വലിച്ചു കൊണ്ടിരുന്നു .
‘അമ്മ എന്താണ് ചെയ്യുന്നത് എന്ന് ടോണി ആശ്ചര്യത്തോടെ നോക്കുകയായിരുന്നു .രണ്ടു മൂന്ന് നിമിഷത്തിനകം ഷെറിന്റെ കൈകൾ അതിന്റെ അടിയിൽ നിന്നും സ്വതന്ത്രമായി .’അലൂമിനിയം പാളികൾ ‘. അതായിരുന്നു ഷെറിൻ സ്പോയ്ലർ നിന്നും പറിച്ചെടുത്ത് .പറിച്ചെടുത്ത പാളി അവൾ നേരെ ടോണി യെ ഏല്പിച്ചു .എന്നിട്ടു ഒരെണ്ണം കൂടി അവൾ സ്പോയ്ലർ നിന്നും പറിച്ചെടുത്തു .രണ്ടുപേരും ആ പാളികൾ കടലിൽ തുഴയുവാൻ ഉപയോഗപ്പെടുത്തി.

.ഏകദേശം ഒരു പതിനഞ്ചു മിനിറ്റ് ആയപോളെക്കും അവർ
ഐലൻഡ് ന്റെ എടുത്തു എത്തിയിരുന്നു .പക്ഷെ തിരമാലകളുടെ ശക്തിയാൽ അവർക്കു കരയോട് കൂടുതൽ അടുക്കാൻ പറ്റിയില്ല .

“മോനെ ,ഇതിനുമപ്പുറം നമുക്ക് പോകാൻ പറ്റില്ല .നീന്തി തന്നെ കടക്കണം ”
“മ്മ്മ് “അവൻ സമ്മത പൂർവം തലയാട്ടി .

രണ്ടു പേരും നീന്താനുള്ള ഒരുക്കത്തിൽ കടലിലേക്ക് ചാടി ..പ്രഭാത സൂര്യന്റെ ചൂട് അവർക്കു ആ തണിപ്പിൽ ഒരു താങ്ങു ആയി മാറി .ടോണി യെ മുന്നിൽ നീന്താൻ ആവിശ്യപ്പെട്ട് ഷെറിൻ അവന്റെ പിന്നാലെ കൂടി .അധികനേരമൊന്നും വേണ്ടി വന്നില്ല അവർക്കു കരയിൽ എത്തിപ്പെടാൻ .
അങ്ങേ അറ്റം ക്ഷീണിതനായ ഷെറിനും മകനും കരയിൽ എത്തിയതും അവിടെ മലർന്നു കിടന്നു .രണ്ടുപേരും കണ്ണുകൾ അടച്ചു ദീർകാശ്വാസം വിട്ടു .കുറച്ചു നേരം രണ്ടുപേരും ആ ഐലൻഡ് ഇത് അങ്ങനെ കിടന്നു .

ആദ്യം കണ്ണ് തുറന്നതു ഷെറിൻ ആയിരുന്നു . ആദ്യം തന്നെ അവൾ തിരിച്ചറിഞ്ഞത് ശബ്ദം ആയിരുന്നു. പക്ഷികളുടെ ശബ്ദം, കടൽ മണലിലേക്കു ഇഴയുന്ന ശബ്ദം. കാൽച്ചുവട്ടിൽ ദശലക്ഷക്കണക്കിന്

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *