മീൻ തറച്ചു വച്ച കൊമ്പു ഒന്നു കറക്കി തിരിച്ചു തീയിലേക്ക് വയ്കുമ്പോളായിരുന്നു ടോണി ഷെൽറ്ററിൽ നിന്നും പുറത്തേക്കു ഇറങ്ങുന്നത് .
പുറത്തു അമ്മയെ കണ്ടതും അവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഇല അവൻ പുറകോട്ടു മാറ്റി പിടിച്ചു .ചെറുപ്പത്തിൽ അമ്മ അറിയാതെ ഫ്രിഡ്ജിൽ നിന്നും കേക്ക് എടുത്തതിനു ശേഷം അമ്മയുടെ മുന്നിൽ പിടിക്കപ്പെടുമ്പോൾ അവൻ കാണിക്കുന്ന അതേ പരുങ്ങൽ ഇപ്പോൾ ചെയുന്നത് കണ്ടതും ഷെറിന് ചിരിയാണ് വന്നത് . മറച്ചു പിടിച്ച ഇലയുമായി ടോണി വേഗം തന്നെ ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .
തിരിച്ചുവന്ന ടോണി പരുങ്ങി പരുങ്ങി അമ്മയുടെ അടുത്ത് വന്നു ഇരുന്നു ഇപ്പോളും നാണം കൊണ്ട് തറയിലേക്ക് തന്നെയാണ് അവൻ നോക്കുന്നത് .
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .
“കഴികാം ??”
“മ്മ്മ് ”
ഷെറിൻ ചുട്ട മീനുകൾ കൊമ്പിൽ നിന്നും ഊരി ഒരു ഇലയിലേക്കു വച്ചുകൊടുത്തു .ഒരു ഇല ടോണി കു കൊടുത്ത ശേഷം അവളും ഒന്നെടുത്തു കഴിക്കാൻ തുടങ്ങി .
“എങ്ങനെ ഉണ്ട് ??”ആദ്യ കഷ്ണം കഴിച്ച ടോണിയോട് ഷെറിൻ ചോദിച്ചു ..
“ഇതിനെക്കാളും നല്ലതു ആ പഴം തന്നെ ആയിരുന്നു ..ഉപ്പും മുളകും ഇല്ലാതെ എന്തോപോലെ …”മുഗം കോടിപിടിച്ചു ടോണി പറഞ്ഞു .
“ഉപ്പും മുളകിനും ഞാൻ ഇപ്പൊ എവിടാ പോവാനാ??”
“മമ്മി കഴിച്ചോ ,എനിക്ക് വേണ്ട ”
“കഴിക്കു ടോണി ,നല്ല ക്ഷീണം കാണും നിനക്ക് ”
“മമ്മി !!”‘അമ്മ പറഞ്ഞ പൊരുൾ മനസിലാകാതെ ടോണി അമ്മയെ നോക്കി
“രണ്ടു ദിവസമായി നമ്മൾ കാര്യമായിട്ട് ഒന്നും കഴിച്ചില്ലലോ ..അതാ പറഞ്ഞത് ”
“ഓ ..”
“അല്ല, നീയെന്താ വിചാരിച്ച ??”ഷെറിൻ ചിരിച്ചു കൊണ്ട് ടോണിയോട് ചോദിച്ചു
“ഒന്നും ഇല്ല “മീനിന്റെ ഒരു കഷ്ണം വായിൽ ഇട്ടു കൊണ്ട് അവൻ പറഞ്ഞു
“മമ്മി .പ്ളീസ് ..” ടോണി ചിരിച്ചു കൊണ്ട് പറഞ്ഞു .
ഭക്ഷണം കഴിച്ചതിനു ശേഷം ഷെറിൻ തീയ്ക്കു വേണ്ട ചുള്ളിക്കൊമ്പുകൾ ശേഖരിക്കാൻ തീരുമാനിച്ചു .
“മോൻ പോയി കിടന്നോ .മമ്മി ഇപ്പൊ വര ” ഷെറിൻ താഴെ ഉണ്ടായിരുന്ന കത്തി എടുത്തു
“മമ്മി എവിടെക്കാ?? ”
“തീയ്ക്കു ഇടാൻ കുറച്ചു കൊമ്പു പറക്കണം ..”
“ഇങ്ങോട്ടു താ ..”ടോണി എണീറ്റ് അമ്മയുടെ കയ്യിൽ നിന്നും കത്തി വാങ്ങി .”മമ്മി പോയി കുറച്ചു നേരം കിടക്കു .ഞാൻ പോയി എടുക്കാം ”
“നല്ല ഉണങ്ങിയത് നോക്കി എടുക്കണേ..”കത്തി വാങ്ങി ഐലണ്ടിന്റെ ഉള്ളിലേക്കു നടക്കുന്ന ടോണിയോട് അവൾ പറഞ്ഞു
ഷെറിൻ നെറ്റിയിൽ കൈ വച്ച് മുകളിലോട്ടു നോക്കി . ചക്രവാളത്തിൽ സൂര്യൻ തന്റെ പൂർണ രൂപത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു .അവൾ മെല്ലെ തീരത്തേക്ക് നടന്നു .അലയടിക്കുന്ന തിരമാലകളിലേക്കു ഇറങ്ങിച്ചെന്നു .സൂര്യന്റെ താപത്തിലും തണുപ്പ് നഷ്ടപ്പെടാത്ത കടൽവെള്ളം അവളുടെ കാൽപ്പാദത്തിൽ വന്നു അടിച്ചു .കുറച്ചുനേരം വിശാലമായ കടലിന്റെ അന്ത്യമില്ലാത്ത അതിരു നോക്കി കൊണ്ട് അവൾ അവിടെ നിന്നു. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ തിരിച്ചു കരയിലേക്കു നടന്നു .
താഴെ ഇരുന്നതിന് ശേഷം ചെറിയ ഒരു ചുള്ളിക്കൊമ്പു എടുത്തു അവൾ ആ മണലിൽ എഴുതാൻ തുടങ്ങി .
‘ഫ്ലൈറ്റ് ആക്സിഡന്റ് ‘
‘2 സർവൈവേഴ്സ്??’
‘ഒൺലി വിമൻസ് ആർ അലൈവ് ??’
‘ ഓൾ മെൻസ് ആർ ഡെഡ് ??’ –>’ടോണി ?????’
എന്ത് ? എങ്ങനെ ? എപ്പോ ? എന്നീ ചോദ്യങ്ങൾ അവളുടെ മനസിലേക്കു കടന്നുവന്നു .പക്ഷെ ഒന്നിനും അവൾക്കു ഒരു ഉത്തരം ലഭിച്ചില്ല .
എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ
Next part nu eppozhum waiting aanu bro
Part 3 stop?