വൈ : ദി ബിഗിനിങ് 2 [cameron] 336

വൈ : ദി ബിഗിനിങ് 2

Y:the beginning Part 2 | author : Cameron | Previous Part


പ്രിയ വായനക്കാരെ ,
ആദ്യം തന്ന ഇത്രയും വൈകിയതിന് ക്ഷമ ചോദിക്കുന്നു .വൈകാൻ കാരണം ജോലി യോ ആരോഗ്യപ്രശ്നമോ ഒന്നും അല്ല . സത്യം പറഞ്ഞാൽ മടിയായിട്ടാണ് .കഥ എഴുതാൻ തുടങ്ങിയപ്പോ ഉണ്ടായിരുന്ന ഉത്സാഹം പിന്നെ എവിടെവെച്ചോ നഷ്ട്ടപെട്ടു .എന്റെ ജീവിതത്തിൽ ഞാൻ എടുത്ത എല്ലാ കാര്യങ്ങളും അങ്ങനെത്തന്നെയായിരുന്നു .
ഒരു മാസം കഴിഞ്ഞു ഞാൻ വെറുതെ ആദ്യ ഭാഗത്തിന് കിട്ടിയ കമ്മെന്റ്സ് എടുത്തു വായിച്ചു .എല്ലാരും തന്ന പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്നെ രണ്ടാം ഭാഗം എഴുതാൻ വേണ്ടി പ്രേരിപ്പിച്ചത് .നിങ്ങളുടെ പോസിറ്റീവ് കമ്മെന്റ്സ് ആണ് എന്റെ മോട്ടിവേഷൻ .അതുകൊണ്ടു തന്നെ ഈ ഭാഗത്തിനും നിങ്ങളിൽ നിന്നും കമ്മെന്റ്സ് പ്രതീക്ഷിക്കുന്നു ..എഴുത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിലും പറയാൻ മടിക്കണ്ട .

ഇനി കഥയെ കുറിച്ച് . ഒരു സയൻസ് ഫിക്ഷൻ ഫാന്റസി സീരീസ് ആണ് ‘വൈ സീരീസ് ‘ .ചെറുപ്പം മുതലേ മൂവിസ്ഉം സീരീസും കോമിക്‌സും ബുക്ക്സ് ഉം ഇഷ്ടപെട്ട ഒരു ഇരുപത്തിയഞ്ചു വയസുകാരന്റെ ഉള്ളിലുണ്ടായ ഒരു ആശയം .
ആദ്യത്തെ മൂന്ന് ഭാഗങ്ങൾ മുഖ്യ കഥയിലേക്കുള്ള ഡെവലൊപ്മെന്റ് ആണ്.ഞാൻ എൻ്റെതായ ഒരു ഫാന്റസി വേൾഡ് ആണ് ഇവിടെ രൂപീകരിക്കാൻ നോക്കുന്നത് . അതിനാൽ ഓരോ പേജ് എഴുതാനും എനിക്ക് അധികം സമയം വേണ്ടി വരുന്നുണ്ട് . മറ്റുള്ളവരെ പോലെ ഓരോ ആഴ്ചയിലും എനിക്ക് ഒരു ഭാഗം പൂര്ണമാകാൻ കഴിയില്ല. എന്നാലും എനിക്ക് പറ്റുന്നിടത്തോളം വേഗത്തിൽ ഞാൻ കമ്പ്ലീറ്റ് ചെയ്യാൻ ശ്രമിക്കാം .
******************************************************

തണുപ്പത് മരവിച്ചു പോയ ടോണിയുടെ കൈകൾ തേച്ചു കൊണ്ടിരിക്കെ ഷെറിൻ അവളുടെ വാച്ചിലേക്ക് നോക്കി .സമയം 6:20 .

നക്ഷത്രപൂര്‍ണ്ണമായ രാത്രിയിൽ കൊടുംതണിപ്പിനെ വെല്ലുവിളിച്ചു കൊണ്ട് ഷെറിനും ടോണിയും സ്പോയ്ലറിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മണിക്കൂർ മൂന്ന് ആയി…
സമയം ആറു ആയിട്ടും സൂര്യൻ ഉദിച്ചില്ല .അത് അവൾ കരുതിയിരുന്നത് തന്നെയാണ് .
തണുത്തു വിറച്ചുകൊണ്ടിരുന്ന ടോണിയെ കാണുമ്പോൾ അവളുടെ മനസ്സ് കിടന്നു നീറുകയായിരുന്നു.അവൾ അവനെ തൻ്റെ മാറോടു കൂടുതൽ ചേർത്ത് പിടിച്ചു ..എന്നിട്ടു പിറകുവശത്തു കൂടി നല്ല മുറുകെ കെട്ടി പിടിച്ചു …

“മോനെ ..”

“മ്മ്മ് ..”വിറച്ചു കൊണ്ട് അവൻ മൂളി

അവൾ തൻ്റെ മുഗം അവന്റെ മുഖത്തോടു ചേർത്ത് വെച്ചു.തൻ്റെ കവിൾ ടോണിയുടെ കവിളുമായി ഉരച്ചു.
“മോനെ ..കുറച്ചു നേരം കൂടി ..റെസ്ക്യൂ ടീം വേഗം വരും .ട്ടോ ..”

“മ്മ്മ് “അമ്മയുടെ ചുടുശ്വാസം അവന്റെ കവിളിൽ തട്ടിയപ്പോ അവനു എങ്ങുമില്ലാത്ത ആശ്വാസം വന്നു .അവൻ അവന്റെ മുഗം ഷെറിനോട് ചേർത്തി വെച്ചു .

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply to SaN Cancel reply

Your email address will not be published. Required fields are marked *