അത് കേട്ടതും ആളുടെ ഗ്യാസ് പോയി. ഒരു സഹായതിനെന്നവണ്ണം അവൾ ഹേമയെ നോക്കി.
അവളുടെ ദയനീയമായ ആഹ് നോട്ടം കണ്ടാൽ ആർക്കും ഒരു സഹാനുഭൂതി വരും ഈ എന്നെത്തന്നെ വരച്ച വരയിൽ അവൾ നിർത്തുന്നത് അങ്ങനെയല്ലേ.
“നിർബന്ധിച്ചു കഴിപ്പിക്കണ്ട ഹരി വയറിനു പിടിച്ചില്ലേൽ പിന്നെ അതുമതി. ഗംഗ മോള് പാവോല്ലേ.”
അത് കേട്ടതും പൂച്ച നോക്കുന്ന പോലെ ആള് എന്നെ നോക്കി.
“ഹ്മ്മ് ശെരി നിന്റെ ഡെലിവറി കഴിയട്ടെടി നിന്നെ കൊണ്ട് ഞാൻ ഒരു ചാക്ക് മാങ്ങ തീറ്റിക്കും.”
“അപ്പോഴേക്കും ഞാൻ അടുത്ത വാവയെ വയറ്റിലാക്കികൊള്ളാം.”
പതിയെ പിറുപിറുക്കുന്ന പോലെയാണ് അവളത് പറഞ്ഞത്. ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ പതിയെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി.
**************************************************
അന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം മീനാക്ഷിക്ക് കൊടുക്കാൻ പതിവില്ലാതെ വസൂ ആണ് കൊണ്ട് പോയത്, ഞങ്ങൾ കഴിച്ചു കഴിഞ്ഞതും ഗംഗ പതിവ് ഉറക്കത്തിനു പോയി ഹേമയും പാത്രം കഴുകനായി അടുക്കളയിലേക്കും പോയി. എനിക്കാകെ ഉറക്കം നഷ്ടപെട്ടു ആകെ വല്ലാത്ത അവസ്ഥയായി. അവളെ ഒന്ന് കാണണമെന്നുണ്ട് അറിയാത്ത കുറ്റത്തിന് അവളെ ശപിച്ച ഓരോ കാര്യവുമോർത്തു വീണ്ടും മനസ്സിൽ കുറ്റബോധം നിറയാൻ തുടങ്ങി,
അവളെ ആഹ് ഒരു കോലത്തിൽ കണ്ട് നില്ക്കാൻ കഴിയുമോ എന്നുമറിയില്ല………
ഒടുവിൽ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തിരുന്നു. അവളെ തിരികെ കൊണ്ട് വരണം അതിനു ചെയ്യാവുന്നതെല്ലാം ചെയ്യണം.
“എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു….
എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ…..
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം.
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർ മഞ്ഞു കാലത്തെ സ്നേഹതീരം
പുലർ മഞ്ഞു കാലത്തെ സ്നേഹതീരം….”
വാതില് തുറന്ന് അകത്തേക്ക് കയറിയ എന്നെ എതിരേറ്റത് ഈ വരികളായിരുന്നു.
അകത്ത് കട്ടിലിന്റെ ക്രാസ്സിയിൽ ചാരി വസൂ ഇരിപ്പുണ്ടായിരുന്നു. വസുവിന്റെ മടിയിൽ തല വെച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നുറങ്ങുന്നു. അവളുടെ മുടിയിലൂടെ കയ്യോടിച്ചു ഒരമ്മയുടെ ഭാവത്തിലായിരുന്നു വസൂ, എന്നെ കണ്ടപ്പോൾ കണ്ണിൽ അത്ഭുതം നിറഞ്ഞു പിന്നെ പൂ വിരിഞ്ഞ പോലെ എന്നെ നോക്കി ചിരിച്ചു കൈ കാട്ടി വിളിച്ചു.
“ന്റെ കൊച്ചിനെ വഷളാക്കി വെച്ചിരിക്കുവാ ചെക്കൻ.”
ഞാൻ എന്താ എന്ന ഭാവത്തിൽ പുരികമുയർത്തിയപ്പോൾ ഒന്നൂടെ വെളുക്കനെ ചിരിച്ചു.
“നിന്നെ പോലെ തന്നാടാ മീനുട്ടിയും പാട്ടു കേട്ടോണ്ടിരുന്നാൽ കൂൾ ആയി പെട്ടെന്ന് ഉറങ്ങിക്കോളും.”
ആ ഹേമ എന്തൊരു മയിരത്തിയാണ്
അവളാണ് എല്ലാത്തിനും കാരണം
എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ
????
???❤️❤️❤️
????
ഇത് വരെ അപ്‌ലോഡ് ആയില്ല?
കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ…
Hmm?
ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു.
എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം.
??
NEXT part എഴുതി കഴിഞ്ഞോ ബ്രോ ??
അയച്ചു ബ്രോ???
❤️?❤️?
Its all right
അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി…