യുഗം 11 [Achilies] 550

ശബ്ദം കേട്ടത് മുകളിലേക്കുള്ള കോണിയിലെ പടികൾ കുറച്ചു വിടവ് വന്നു അതിൽ ചവിട്ടുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ്. ഹേമയാവും എന്ന് കരുതി ബാക്കി രണ്ടും എവിടെ എന്ന് ചോദിക്കാൻ അങ്ങോട്ടു ചെന്ന ഞാൻ കാണുന്നത്, സ്‌റ്റെപ്പിറങ്ങി വരുന്ന ഗംഗയെ ആണ്. കണ്ടപാടെ എന്റെ നെഞ്ച് ഒന്നു വെട്ടി.
വസുവും ഹേമയും ഒരു പൊടി പോലും ദേഹത്ത് തട്ടരുതെന്നു കരുതി, ഒരു പണി പോലും ചെയ്യിക്കാതെ കൊണ്ട് നടക്കുന്ന ഗംഗ സ്റ്റെപ്പിൽ വലിഞ്ഞു കയറി നിൽക്കുന്നത് കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി, ചെറിയ കുറുമ്പുകൾ എല്ലാം അസ്വദിക്കാറുണ്ടെങ്കിലും ഇത്, എന്തേലും സംഭവിച്ചു പോയാലോ.
പടിക്കു കീഴെ എന്നെ കണ്ട ഗംഗയുടെ മുഖം പെട്ടെന്നു വിടർന്നെങ്കിലും, വലിഞ്ഞു മുറുകി ദേഷ്യത്തോടെ നിന്ന എന്നെ കണ്ടതും മുഖം വിളറി അതിൽ ഭയം ചേക്കേറി, അല്പം തളർന്ന പോലെ വിറച്ചു വിറച്ചു അവൾ പടിയിറങ്ങി എന്റെ മുമ്പിൽ നിന്നു.”ഹരി…..ഞാൻ,…മോളിൽ മീനുട്ടിയുടെ മുറിയിൽ എന്തോ ഒച്ച കേട്ടപ്പോൾ അറിയാതെ…………”

തപ്പി തപ്പി എങ്ങനെയോ അവൾ പറഞ്ഞതും, എന്റെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു.
അടിയുടെ ശക്തിയിൽ പെണ്ണൊന്നു വശത്തേക്ക് നീങ്ങിപ്പോയി. അടികൊണ്ട കവിൾ വേഗം പൊത്തിപ്പിടിച്ചു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുന്ന എന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്ങലടിച്ചു കരയുന്ന ഗംഗയെ കാണുമ്പോൾ ഉള്ളിൽ ഹൃദയം നീറിപ്പുകയുമ്പോളും ഇനി ഒരിക്കലും ഇതുപോലെ ഉണ്ടാവരുതെന്ന എന്റെ വാശി ആയിരിക്കണം അവളെ ഒന്ന് ആശ്വസിപ്പിക്കുന്നതിൽ നിന്ന് പോലും എന്നെ പിന്തിരിപ്പിച്ചത്. ഒപ്പം മീനാക്ഷിയെ ഇവിടുന്നു പുറത്താക്കാനുള്ള ഒരു കാരണം കിട്ടിയതിലെ ചൂടും.

“ഇന്ന് ഞാൻ ഇവിടുന്നിറക്കും ആഹ് പോലയാടി മോളെ, നിന്റെയും വസൂന്റെയും വാശി അതൊന്നു മാത്രമാണ് അവളെ ഇത്രയും കാലം ഈ വീട്ടിൽ നിർത്തിയത്. എന്നിട്ട് അവൾക്ക് വീട്ടു വേലക്കാരെ പോലെ നില്ക്കാൻ നീയും അവളും, മതി ഇത്രയും സഹാനുഭൂതി ഒന്നും അവൾക്ക് വേണ്ട ഇന്നത്തോടെ അവളുടെ ഇവിടുള്ള പൊറുതി ഞാൻ നിർത്തും, എങ്ങോട്ടെങ്കിലും പോട്ടെ ശവം.”

അലറി കൊണ്ട് ഞാൻ പടികൾ കയറുമ്പോൾ തേങ്ങിക്കൊണ്ട് കൈവരിയിൽ കണ്ണീരൊഴുക്കി ഞാൻ പറയുന്ന ഓരോ വാക്കിനും ഞെട്ടി കൊണ്ടിരുന്ന ഗംഗ പിന്നെ അവിടുന്ന് കാരഞ്ഞോണ്ട് തന്നെ പോവുന്നതും ഞാൻ കണ്ടു.
പടി കയറി മുകളിലെത്തുമ്പോഴും എന്റെ ദേഷ്യത്തിനും സങ്കടത്തിനും കുറവുണ്ടായിരുന്നില്ല, മീനാക്ഷിയോടുള്ള എന്റെ കലി കൂടി കൂടി വരുകയായിരുന്നു, അവൾ കാരണമാണ് ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും പ്രെശ്നങ്ങൾ ഉണ്ടായത്. ഒരിക്കൽ ഗംഗ എന്നെ തല്ലിയതും, ഇപ്പോൾ ഒരിക്കലും കരയിക്കില്ല എന്ന് വാക്ക് കൊടുത്ത ഞാൻ തന്നെ എന്റെ ഗംഗയെ തല്ലി, അവളുടെ കണ്ണീരൊഴുക്കി.
അവളുടെ ആഹ് മുഖം കാണുമ്പോഴെല്ലാം എന്റെ മനസ്സ് ഉരുകിയൊലിക്കുകയായിരുന്നു, ആഹ് കനൽ അടങ്ങും മുൻപ് മീനാക്ഷിയുടെ കാര്യത്തിന് തീരുമാനം ഉണ്ടാക്കണമെന്ന് തോന്നി. അവളുടെ മുറിയുടെ വാതിൽ തള്ളി തുറക്കാൻ വാതിലിൽ കൈ വെച്ചതും കൈ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു ഒപ്പം നെഞ്ചിലും ഒരു പിടപ്പ്. എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഒരിക്കൽ എന്റെ എല്ലാം എല്ലാം ആയിരുന്ന അവളെ കാണാൻ പോകുന്നത്.
“ഇല്ല മൃദു വികാരങ്ങൾക്ക് ഇനി സ്ഥാനമില്ല ഇന്ന് നടക്കേണ്ടത് എന്തായാലും നടക്കണം ഇല്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും നടക്കില്ല.”

സ്വയം പറഞ്ഞു മനസ്സിനെ പിടിയിലൊതുക്കി ഇരുപാളി വാതിൽ ഞാൻ തള്ളി തുറന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

145 Comments

Add a Comment
  1. മോർഫിയസ്

    ആ ഹേമ എന്തൊരു മയിരത്തിയാണ്
    അവളാണ് എല്ലാത്തിനും കാരണം
    എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ

  2. ♨♨ അർജുനൻ പിള്ള ♨♨

    ????

  3. പൊന്നു.?

    ???❤️❤️❤️

    ????

  4. ഇത് വരെ അപ്‌ലോഡ് ആയില്ല?

    1. കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ…

  5. ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു.
    എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം.
    ??

  6. NEXT part എഴുതി കഴിഞ്ഞോ ബ്രോ ??

    1. അയച്ചു ബ്രോ???

  7. Its all right
    അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *