എന്റെ നോട്ടം കണ്ട് അത് താങ്ങാനാവാതെ ഹേമ തലതാഴ്ത്തി. വസൂ അപ്പോഴേക്കും കട്ടിലിന്റെ അപ്പുറെ വശത്ത് ചെന്നിരുന്നു, കണ്ണ് തുടച്ചു. താഴെക്കിരുന്നു മീനാക്ഷിയെ തോണ്ടി വിളിച്ചു.”മോളെ മീനുട്ടി നോക്കിയേ,……..ഞാനാ ഇത് വസൂച്ചിയാ വിളിക്കണേ ഇങ്ങോട്ടു നോക്കിയേ പേടിക്കണ്ട മീനുട്ടി പുറത്തേക്ക് വാ.”
വസുവിന്റെ വിളി കേട്ട് തല ഉയർത്തിയ എന്നെ കണ്ട അവൾ വീണ്ടും പേടിച്ച് തല കുമ്പിട്ടു അവിടെ തന്നെ ഇരുന്നു.
അത് കണ്ടിട്ടാണ് വസൂ എന്നെ നോക്കി കണ്ണ് താഴ്ത്തി കാണിച്ചു.
കാര്യം മനസ്സിലായ ഞാൻ ഇടറിയ നെഞ്ചും തറഞ്ഞു പോയ കാലുകളും വലിച്ചു എങ്ങനെയോ റൂമിനു പുറത്തു വന്നു, ഒരടി പോലും നടക്കാൻ കഴിയാതെ താഴേക്കുള്ള പടിക്കെട്ടിൽ തളർന്നു ഇരുന്നു പോവുകയായിരുന്നു ഞാൻ.
കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി എന്റെ മീശയിലും കുറ്റി താടിയിലും തട്ടിയിറങ്ങി.
സ്വപ്നത്തിൽ പോലും അവളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ജയിലിൽ നിന്നിറങ്ങി അവളുടെ വീട്ടിൽ നിന്നാട്ടിയിറക്കി വിട്ടു ഇവിടെ ഗംഗയോടും വസുവിനോടുമൊപ്പം ജീവിക്കുമ്പോഴും, അവൾക്കായി നല്ലൊരു ജീവിതം ഉണ്ടായല്ലോ എന്നൊരു നേരിയ ആശ്വാസം മനസ്സിനെ തണുപ്പിച്ചിരുന്നു. അതാണ് ഹേമയെ അവളുടെ ഭർത്താവ് പ്രാപിക്കുന്നത് കണ്ടപ്പോൾ മനസ്സുലയാൻ കാരണമായതും, മനസ്സിൽ നിന്ന് മീനാക്ഷിയെ പറിച്ചു മാറ്റാൻ നോക്കുമ്പോഴെല്ലാം ഉള്ളിൽ തികട്ടി വന്ന അതേ നോവയിരിക്കണം അന്ന് ഹേമയെ ആഹ് ഹോട്ടലിൽ നിന്ന് രക്ഷിക്കാനും കാരണം, അതിനെല്ലാം പിറകിൽ എന്നോ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം കാരണമായിരുന്നു എന്ന് ഇപ്പോൾ അവളെ ഇങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ ഒഴുകിയിറങ്ങിയ കണ്ണീരും നീറിപ്പുകയുന്ന ഹൃദയവും ഉത്തരമേകി.
“അഞ്ചു കൊല്ലായി ന്റെ മോളിങ്ങനെ….”
കോണിയുടെ വരിയിൽ ചാരി നിന്ന് കണ്ണ് തുടച്ചു ഇടറിയ ശബ്ദത്തോടെ ഹേമ പറഞ്ഞു.
എന്ത് പറ്റി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ തൊണ്ടക്കുഴിയിൽ ഉമിനീരിന്റെ ലാഞ്ചന പോലുമില്ല, കഴുത്തിൽ ആരോ കുത്തിപ്പിടിച്ചപോലെ.
ഒരു വിധത്തിൽ ശ്വാസം എടുത്ത് വിങ്ങുന്ന നെഞ്ചിനെ മനപ്പൂർവ്വം മനസ്സ് കൊണ്ട് ഒന്ന് വൃഥാ തണുപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“അവൾക്ക് എന്ത് പറ്റീതാ….”
പിടയുന്ന ഹൃദയത്തിൽ നിന്ന് വന്ന വാക്കിനും വിറ പൂണ്ടിരുന്നു.
“അവൾക്ക്……….”
“ഹേമേട്ടത്തി ഒന്ന് ഇങ്ങോട്ടു വരുവോ.”
ഹേമ പറയാൻ തുടങ്ങും മുൻപ് വസൂ മുറിയിൽ നിന്നും അവരെ വിളിച്ചു.
വസൂവിന്റെ വിളി കേട്ട് എന്നെ ഒന്ന് നോക്കി, ഹേമ മുറിയിലേക്ക് പോയി. പക്ഷെ എന്റെ അവസ്ഥ ഓരോ നിമിഷം കഴിയുംതോറും വഷളാവുകയായിരുന്നു, നെഞ്ചിൽ അനുഭവിക്കുന്ന കനത്ത ഭാരം, ശ്വാസം കഴിക്കാൻ പോലും എനിക്ക് കഴിയുന്നില്ല, അവിടെ ഇരുന്നിട്ട് എനിക്ക് ആകെ വീർപ്പുമുട്ടലായി. അവസാനം ഇനിയും ആഹ് മുറിക്ക് പുറത്ത് ഇങ്ങനെ ഇരുന്നാൽ എനിക്കും ചിലപ്പോ എന്നെ കൈ വിട്ടു പോവുമെന്നു തോന്നി. ഇടറുന്ന കാലടികളുമായി ഞാൻ താഴേക്ക് ഇറങ്ങി എത്രയും വേഗം എനിക്ക് ഒന്ന് പുറത്തു കടന്നാൽ മതി എന്നായി, മനസ്സാകെ കലമ്പിച്ചിരിക്കുന്നു, തൊടിയിലെത്തിയതും കൃഷിയിടത്തിൽ കെട്ടിയുണ്ടാക്കിയ മാടത്തിൽ എത്തിയത്തുമെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ ആയിരുന്നു.
ആ ഹേമ എന്തൊരു മയിരത്തിയാണ്
അവളാണ് എല്ലാത്തിനും കാരണം
എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ
????
???❤️❤️❤️
????
ഇത് വരെ അപ്‌ലോഡ് ആയില്ല?
കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ…
Hmm?
ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു.
എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം.
??
NEXT part എഴുതി കഴിഞ്ഞോ ബ്രോ ??
അയച്ചു ബ്രോ???
❤️?❤️?
Its all right
അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി…