അമ്മെന്നുള്ള വിളി കേൾക്കാൻ കൊതിയുണ്ടെങ്കിലും അർഹത ഇല്ലല്ലോ എന്ന തോന്നാലുള്ളത് കൊണ്ട് എനിക്ക് വിഷമമില്ല.
ഓരോ പ്രാവശ്യവും അവന്റെ ഭീഷണിക്ക് മുമ്പിൽ വഴങ്ങി അവൻ എനിക്ക് നൽകുന്ന വേദനകൾ മുഴുവൻ കടിച്ചമർത്തി സാഹിക്കുമ്പോഴെല്ലാം നീ വരുമ്പോൾ മീനുവിനെ കൈയിലേല്പിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു.
പക്ഷെ ഇങ്ങനെ ആയിപോയില്ലേ നിന്നെ ഏല്പിക്കേണ്ടി വന്നത് എന്ന സങ്കടമാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്.വിതുമ്പി എന്റെ നെഞ്ച് നനച്ചു കൊണ്ട് തേങ്ങി കരഞ്ഞ ഹേമയെ ചേർത്ത് പിടിച്ച് ഞാനും അവിടെ അൽപ നേരം ഇരുന്നു.
“എന്നിട്ടെന്താ അന്ന് ഞാൻ വന്നപ്പോൾ ഇതൊന്നും പറയാഞ്ഞത്, അവളെ എന്നെ ഏല്പിക്കാഞ്ഞത്. എന്നോട് ആഹ് കള്ളമെല്ലാം പറഞ്ഞത്.”
“അവൾക്ക് വേണ്ടി ഒരു ജീവിതം എരിയിച്ചു തീർത്ത നീ ഒരു ജീവിതം മുന്നിൽ കണ്ട് വരുമ്പോൾ എങ്ങെനെയാടാ അവളെ ആഹ് ഒരു അവസ്ഥയിൽ മുന്നിൽ നിർത്തുന്നെ, അവൻ അകത്തിരിക്കുമ്പോൾ ഇതെല്ലം നിന്നോട് പറഞ്ഞാൽ പിന്നെ നടക്കുന്നതെന്താവും എന്നാലോചിച്ചു എനിക്ക് പേടിയും ഉണ്ടായിരുന്നു. നിന്നെ ഒരിക്കൽ കൂടി നഷ്ടപ്പെടേണ്ടി വന്നാൽ പിന്നെ ജീവിതത്തിൽ ഒന്നും ബാക്കി ഇല്ലാത്ത ഞങ്ങൾ പിന്നെ എന്തിന് വേണ്ടി ജീവിക്കണം. അവൻ പോകാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ, പോയിക്കഴിഞ്ഞു നിന്നെ അന്വേഷിച്ചു വന്ന എനിക്ക് പിന്നെ നിന്നെ കാണാൻ കഴിഞ്ഞില്ല, നിന്റെ ഒരറിവും കിട്ടിയില്ല. ഒറ്റ നിമിഷം കൊണ്ട് ജീവിതം അവസാനിച്ച പോലെ ആയിരുന്നു എനിക്ക്. കാത്തിരുന്നിട്ടു കൈ വിട്ടു പോയ പോലെ, ഞാനും അവളെ പോലെ ആയി പോവുമോ എന്ന് പോലും പേടിച്ച സമയം, തലയിൽ തെളിഞ്ഞു വന്ന മൂളൽ കടിച്ചു പിടിച്ചു മറക്കാൻ ശ്രെമിക്കുമ്പോൾ എന്റെ മുമ്പിൽ എന്റെ മോള് മാത്രമേ ഉണ്ടായിരുന്നുള്ളു, വീണു പോയാൽ എന്റെ മോൾക്ക് പിന്നെ ആരും ഇല്ലാണ്ടായി പോവും എന്ന തോന്നലാ പിന്നെ എന്നെ ഇതുവരെ ജീവിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഇപ്പോൾ………ഇപ്പോൾ ഞാൻ ഇല്ലാണ്ടായാലും എന്റെ മോളെ നോക്കാൻ അവരുണ്ട് അവരുടെ സ്നേഹതിന് പകരം കൊടുക്കാൻ ഒന്നുമില്ല എന്നിട്ടും സ്വന്തം അനിയത്തിയെ പോലെ അതുങ്ങള് അവളെ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇനി എന്റെ മോള് തനിച്ചാവില്ലെന്നു. അതുകൊണ്ട് ഇപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല, പക്ഷെ…………”
അവരുടെ അവസാന വാക്കുകളിൽ എന്തോ മറഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി. പക്ഷെ ഇപ്പോഴൊന്നും ചോദിക്കേണ്ട എന്നെനിക്കു തോന്നി.
അൽപനേരം കൂടി ആഹ് തണലിൽ ഇരുന്നു അവർ മനസ്സിലെ വിങ്ങലെല്ലാം കരഞ്ഞു തീർത്തു.
“വരുന്നില്ലേ….”
ആദ്യമായി ഹേമയോട് സംസാരിക്കുമ്പോൾ എന്റെ സ്വരം നേർത്തത് ഞാൻ അറിഞ്ഞു.
ആ ഹേമ എന്തൊരു മയിരത്തിയാണ്
അവളാണ് എല്ലാത്തിനും കാരണം
എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ
????
???❤️❤️❤️
????
ഇത് വരെ അപ്‌ലോഡ് ആയില്ല?
കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ…
Hmm?
ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു.
എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം.
??
NEXT part എഴുതി കഴിഞ്ഞോ ബ്രോ ??
അയച്ചു ബ്രോ???
❤️?❤️?
Its all right
അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി…