യുഗം 11 [Achilies] 550

“ഇല്ല ഹരി ഞാൻ ഇത്തിരി നേരം കൂടെ ഇവിടെ ഒറ്റയ്ക്കിരുന്നോട്ടെ, വർഷങ്ങൾ കഴിഞ്ഞിട്ടാ കനമില്ലാതെ ഇങ്ങനെ ശ്വാസം എടുക്കുന്നെ ഉള്ളു നീറാതെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നെ….ഞാൻ കുറച്ചൂടെ ഇരുന്നിട്ട് അങ്ങ് വന്നോളാം മോൻ പേടിക്കണ്ട.”ഒരു നനുത്ത പുഞ്ചിരി ഹേമ വാക്കുകൾക്കൊപ്പം എനിക്കായി നീട്ടിയപ്പോൾ തിരിച്ചും പുഞ്ചിരിക്കാതിരിക്കാൻ എനിക്ക്
കഴിഞ്ഞില്ല.

“ആഹ് പിന്നെ ഗംഗ മോൾക്ക് ഇപ്പൊ വിഷമൊന്നും കൊടുക്കരുത്, സന്തോഷായിട്ട് ഇരിക്കേണ്ട സമയാ…. മീനു കാരണം മോൻ കുഞ്ഞിനെ തല്ലീലെ, ഒന്ന് സമാധാനിപ്പിക്കണം, അധികൊന്നും വേണ്ട മോനൊന്നു അടുത്തിരുന്നാൽ മതി ആഹ് പാവത്തിന്റെ സങ്കടം മാറാൻ.”

അവരെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് കയറുമ്പോൾ മുമ്പിൽ ആദ്യം ഒരാളെ ഉണ്ടായിരുന്നുള്ളു, എന്നെ എന്നേക്കാളധികം സ്നേഹിക്കുന്ന എന്റെ പെണ്ണ്, എന്റെ ഗംഗ…..

മുറിയിലേക്ക് കയറുമ്പോളെ പതിഞ്ഞ ഏങ്ങലടി കേൾക്കാം, പാവം….
പതിയെ നടന്നു അവളുടെ അരികിൽ കട്ടിലിലേക്ക് കിടന്ന് അവളോടൊട്ടി. ഞാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പോലെ കൈ പുറകിലേക്ക് കൊണ്ടുവന്നു എന്റെ വയറ്റിൽ ഒന്ന് കുത്തി എന്നിൽ നിന്ന് നീങ്ങി കിടന്നു. വാശി പിന്നെ ഗംഗകുട്ടിക്ക് കൂടെപിറപ്പണല്ലോ. പിന്നെ ഒന്നും നോക്കാൻ പോയില്ല വലിച്ച് എന്റെ മേലേക്ക് കിടത്തി. പെണ്ണിന്റെ ഇടിയും പിച്ചും മാന്തും ഒക്കെ കുറച്ചു നേരം നല്ല ഭേഷായിട്ട് വാങ്ങി കൂട്ടി. ഒന്നടങ്ങിയപ്പോൾ ഒന്ന് കൂടി എന്റെ നെഞ്ചിലേക്ക് അവളെ കൂട്ടിപ്പിടിച്ചു.

“സോറി……..”
തല്ലിയ കവിളിൽ പതിയെ ചുണ്ടമർത്തി ഞാൻ പറഞ്ഞു.

“ആർക്ക് വേണം നിന്റെ സോറി…. കൊണ്ട് പോയി വല്ല നേർച്ചപ്പെട്ടീലുമിട്ടോ.”

ആളിത്തിരി കലിപ്പിലാണെന്നു അതോടെ മനസ്സിലായി.

“എനിക്കറിയില്ലായിരുന്നു ഗംഗകുട്ടി, എന്നെ പോലെ എന്റെ ജീവിതത്തിലെ നഷ്ടങ്ങളും സ്വപ്നങ്ങളും കൂടി നീയൊക്കെ എനിക്കുവേണ്ടി ചേർത്ത് വെക്കുന്നുണ്ടായിരുന്നെന്ന്. അതറിയാതെ ഞാൻ അപ്പോഴത്തെ ആഹ് ഒരു…..സാഹചര്യത്തിൽ,……”

ഇടറി തുടങ്ങിയ എന്റെ ശബ്ദം കേട്ടതും പെണ്ണിന്റെ ദേഷ്യമെല്ലാം ഐസ്സ്പ്രൂട് പോലെ അലിഞ്ഞു പോയി.

പതിയെ കവിളിലെ ചുവപ്പിലൂടെ വിരലന്നോടിച്ചപ്പോൾ പെണ്ണ് എരിവ് വലിക്കുന്നത് കേട്ട് ഞാൻ കയ്യെടുത്തു.

“ഇപ്പോഴും നോവുന്നുണ്ടോ.”

“കുറേശ്ശെ….ന്നാലും സാരൂല്ലാ സ്നേഹക്കൂടുതൽ കൊണ്ടല്ലേ അതോണ്ട് ക്ഷെമിച്ചിരിക്കുന്നു.”

മുല്ലപ്പൂ പല്ലുകാട്ടി എന്നെ നോക്കി ചിരിക്കുന്ന ഗംഗയെ കണ്ടപ്പോൾ എങ്ങനെ ഈ മൊതലിനെ കുറച്ചു മുൻപ് തല്ലാൻ തോന്നി എന്നാലോചിച്ചു പോയി.

“എന്നാലും നീയൊക്കെ എനിക്ക് വേണ്ടി എന്തൊക്കെയാടി ചെയ്യുന്നേ.. ഇങ്ങനെ ഒക്കെ എങ്ങനാ സ്നേഹിക്കാൻ കഴിയുന്നെ.”

എന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന് എന്റെ മുഖത്തൂടെ വിരലോടിച്ചു എന്റെ മൂക്കിലും ചുണ്ടിലുമൊക്കെ നുള്ളിയും വലിച്ചും ഇരുന്ന ഗംഗ ട്രേഡ്മാർക്ക് ചിരിയോടെ എന്നെ നോക്കി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

145 Comments

Add a Comment
  1. മോർഫിയസ്

    ആ ഹേമ എന്തൊരു മയിരത്തിയാണ്
    അവളാണ് എല്ലാത്തിനും കാരണം
    എന്നിട്ടും അവളോട് എന്തിനാണ് അവൻ നല്ല നിലക്ക് പെരുമാറുന്നെ

  2. ♨♨ അർജുനൻ പിള്ള ♨♨

    ????

  3. പൊന്നു.?

    ???❤️❤️❤️

    ????

  4. ഇത് വരെ അപ്‌ലോഡ് ആയില്ല?

    1. കുട്ടേട്ടൻ ബിസി ആയതു കൊണ്ടായിരിക്കും ബ്രോ…

  5. ഞാൻ തൊടുക്കുമ്പോൾ 40 ഉണ്ടായിരുന്നു.
    എയ്തപ്പഴും ഇനി ഇവിടെ എത്തുമ്പോഴും എത്ര ഉണ്ടാവുമെന്ന് കണ്ടറിയണം.
    ??

  6. NEXT part എഴുതി കഴിഞ്ഞോ ബ്രോ ??

    1. അയച്ചു ബ്രോ???

  7. Its all right
    അനസിക്ക ??? ഞാനും കുറച്ചു തിരക്കിലായിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *