യുഗം 12 [Achilies] 528

” ഇന്ന് എന്റെ മോൻ ന്നെ കെട്ടിപ്പിടിച്ചു കിടന്നാൽ മതീട്ടാ…..അല്ലേൽ ഇച്ചേയിക്ക് ഉച്ചക്കത്തെ പോലെ മോൻ പിന്നേം പണി ഉണ്ടാക്കും.”

“ഈ പെണ്ണ്…….”
ഗംഗയുടെ ശകാരം കേട്ട് ഞാൻ ചിരിച്ചു പോയി.
വസൂ നേരെ ചിരിച്ചോണ്ട് വന്നു അവളുടെ ഒരു വശത്തു കിടന്നു പിന്നെ തല താഴ്ത്തി അവളുടെ ഉന്തിയ വയറിൽ ഒന്ന് മുത്തി. ശേഷം ഞാനും. അതോടെ ഗംഗകുട്ടി ഹാപ്പി ആയി പിന്നെ എന്റെ നെഞ്ചിലേക്ക് തലയും വെച്ച് കിടന്നു അവളെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു ചേർന്ന് വസുവും. ചൂടിൽ എപ്പഴോ ഞങ്ങൾ ഒരുമിച്ച് നിദ്രപൂണ്ടു.

രാവിലെ എണീറ്റപ്പോൾ പതിവിനു വിപരീതമായി ഗംഗ എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നുണ്ട്. പെണ്ണ് ഗർഭിണി ആയേൽ പിന്നെ എണീക്കുന്നതൊക്കെ വൈകിയാണ്, വസുവും ഹേമേടത്തിയും അടുക്കളയിലേക്കും പണിക്കുമൊന്നും അടുപ്പിക്കാത്തത് കൊണ്ട് പെണ്ണ് എന്റെ കണക്കായി, എണീറ്റ് വരുമ്പോൾ ഒരു സമയം ആവും.
എന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ മുടിയിലൂടെ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് മുത്തി ഞാൻ എഴുന്നേറ്റു. ഒന്ന് മുനങ്ങിയ പെണ്ണ് അടുത്ത് കിടന്ന തലയിണ കെട്ടിപ്പിടിച്ചതോടെ തമ്പ്രാട്ടീടെ ഉറക്കം തീർന്നട്ടില്ലെന്നു മനസ്സിലായി.
ടോയ്ലറ്റിൽ കയറി ഇറങ്ങിയപ്പോൾ ദേ ഇരിക്കുന്നു കട്ടിലിന്റെ മുകളിൽ ചമ്രം മടഞ്ഞു.

“അയ്യോ വവേടാ ഉറക്കം കഴിഞ്ഞ…..”

ഇറങ്ങി വന്ന എന്നെ നോക്കി പൊട്ടൻ കടിച്ച പോലെ ഇരുന്ന ഗംഗയെ ഒന്ന് വാരിയതും, ചുണ്ടു കൂർപ്പിച്ചു എന്നെ ഒന്ന് നോക്കി പിന്നെ എഴുന്നേറ്റ് വന്നു എന്നെ തള്ളി മാറ്റി ടോയ്ലറ്റിൽ കയറി.
ചിരിയോടെ പുറത്തേക്ക് ഇറങ്ങിയ ഞാൻ സോഫയിലേക്കിരുന്നു. അപ്പോഴേക്കും വസൂ എനിക്കുള്ള കോഫിയുമായി എത്തി.

“പെണ്ണെഴുന്നേറ്റോടാ….”

“ഉം എനിക്കിട്ടൊരു തള്ളും തന്നു ടോയ്‌ലറ്റിൽ കേറിട്ടുണ്ട്.”

“ഡാ ചെക്കാ അവളെ വെറുതെ വട്ടു പിടിപ്പിക്കരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്…”

എന്റെ ചെവിയിലൊന്നു പിരിച്ചു എന്റെ അടുത്ത് സോഫയിൽ ഇരിക്കാൻ പോയ വസുവിനെ ഞാൻ കൈയിൽ പിടിച്ചു എന്റെ മടിയിലിരുത്തി.

“ഈ ചെക്കൻ…”
ഒന്ന് കുതറി നോക്കിയെങ്കിലും വെറുതെ ആയിരുന്നു കാലും കൂടെ സോഫയിൽ കയറ്റി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു പെണ്ണ് മടിയിൽ തന്നെ ഇരുന്നു.
“ഇന്ന് ഗംഗയ്ക്ക് ചെക്കപ്പ് ഉണ്ട് കൂടെ മീനുട്ടിയേം ഒന്ന് കാണിക്കാം…”
“ഞാനും വരാം…”

“വേണ്ട മോനിവിടെ പണിയിണ്ട്……. ആഹ് കിഴക്കു ഭാഗത്തെ റൂം ഒന്ന് വൃത്തിയാക്കണം ഹേമേടത്തിയും ഉണ്ടാവും, മീനുവിനെ ഞാനും ഗംഗയും കൂടെ കൊണ്ട് പോയി കാണിച്ചോളാം, വരുമ്പോ മീനൂട്ടിയെ ആഹ് റൂമിലേക്ക് ആക്കാം അവിടാവുമ്പോൾ എപ്പോഴും ശ്രെദ്ധ കിട്ടും പിന്നെ എപ്പോഴും കാറ്റും വെളിച്ചവുമൊക്കെ ഉണ്ടല്ലോ……ഗംഗ നോക്കാനും ഉണ്ടാവും.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

135 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ???

  2. പൊന്നു.?

    Wow…… Interesting

    ????

    1. അയച്ചിട്ടുണ്ട് kabuki

    1. എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.

Leave a Reply

Your email address will not be published. Required fields are marked *