മീനുവിനെ കണ്ടതും ഗംഗ ചെന്ന് മീനാക്ഷിയുടെ ഒരു കയ്യിൽ ചുറ്റി പിടിച്ചു.
“എന്റെ കൊച്ചിനെ കണ്ടോ ഹരി….”
ഗംഗ എന്നെ നോക്കി അടുത്തേക്ക് വിളിച്ചു, പക്ഷെ പേടിച്ച പോലെ മീനാക്ഷി ഗംഗയുടെ കയ്യിൽ നിന്ന് ഒന്ന് കുതറുന്നത് കണ്ടതും നെഞ്ചിൽ ഒരു കല്ല് വീണ വേദനയോടെ ഞാൻ അവൾക്കായി വസൂ പറഞ്ഞ മുറിയിലേക്ക് നടന്നു.
പുറത്ത് അവർ കാർ സ്റ്റാർട്ട് ചെയ്യുന്നതും പോവുന്നതുമെല്ലാം ഞാൻ ആഹ് മുറിയിൽ നിന്ന് അറിഞ്ഞു.
ഹേമേട്ടത്തി അപ്പോഴേക്കും മുറിയിലേക്ക് വന്നു.
“ഹരി വിഷമിക്കണ്ടാട്ടോ അവളെ നമുക്ക് കിട്ടും, മനസ്സിന്റെ കലമ്പൽ ഒന്ന് മാറി തെളിയുമ്പോൾ അവൾ പഴയ മീനുവാകും.”
ഹേമേട്ടത്തിയുടെ വാക്കുകൾക്ക് ഒന്ന് മൂളി ഞാൻ മുറിയിലെ ഓരോ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം മാറ്റി തുടങ്ങി. ഹേമയും ചൂലും വെള്ളവുമായി വന്നു അടിച്ചു കഴുകാൻ തുടങ്ങി. ക്ലീൻ ആയപ്പോൾ ഞാൻ മുകളിലെ മുറിയിലേക്ക് ചെന്നു.
ഈ മുറിയിലെനിക്ക് ശ്വാസം കിട്ടാറില്ല, ചുവരുകളിലെ അവൾ കോറിയിട്ട നിറങ്ങളും അക്ഷരങ്ങളും എല്ലാം എന്നെ ഉറ്റുനോക്കുന്നത് പോലെ. ആയിരം കൂരമ്പുകൾ നെഞ്ചിലേക്കാഴ്ന്നു ഇറങ്ങും പോലെയാണ് ഇവിടെ ഉള്ള ഓരോ നിമിഷവും എനിക്ക്.
“ഹരി………എന്താ എന്ത് പറ്റി.”
എനിക്ക് പുറകിൽ ഹേമേട്ടത്തിയുടെ സ്വരമാണ് എന്നെ ഉണർത്തിയത്.
“ഒന്നൂല്ല പെട്ടെന്ന് എന്തോ ഓർത്തു പോയി……..”
“ഉം…”
ഹേമ ഷെൽഫ് തുറന്നു മീനുവിന്റെ ഡ്രെസ്സുകൾ എല്ലാം എടുത്ത് വെക്കാൻ തുടങ്ങി.
“മീനു ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലേ.”
“ആഹ് മോനെ തിരികെ കിട്ടുമെന്ന് കരുതിയതല്ല. പക്ഷെ ഇപ്പോൾ എനിക്കൊരു പ്രതീക്ഷയുണ്ട്.”
“അവൾക്ക് എങ്ങനെയാ ആക്സിഡന്റ് ഉണ്ടായെന്നു വല്ലതും ഹേമേടതിക്ക് അറിയോ അതിന്റെ ഡീറ്റൈൽസ് എന്തേലും.”
ഞാൻ എറിഞ്ഞ കുരുക്കിൽ ഹേമ ഒന്ന് ഞെട്ടുന്നതും പിന്നെ വിദഗ്ധമായി അത് മറക്കാൻ ശ്രേമിക്കുന്നതും ഞാൻ കണ്ടു.
“എനിക്ക് കൃത്യമായിട്ടൊന്നും അറിയില്ല ഹരി, ബാംഗ്ലൂരിൽ വെച്ച് അവൾ പുറത്തു നടക്കാൻ പോയപ്പോൾ ഒരു വണ്ടി ഇടിച്ചെന്നും ബോധമില്ലാതെ രണ്ട് ദിവസം ഐ സി യൂ വിൽ കിടന്നൂന്നും അവൻ പറഞ്ഞതാ. പിന്നെ എനിക്ക് മോളെ കിട്ടുമ്പോൾ അവൾ ഇങ്ങനെയാ.”
എനിക്ക് മുഖം തരാതെ ഹേമ അതെങ്ങെനെയെക്കൊയോ പറഞ്ഞൊപ്പിച്ചു.
“ഇനിയും എന്തിനാ എന്നോട് കള്ളം പറയുന്നേ അവിടെ നടന്നത് എന്താണെന്നു എനിക്കുമറിയാം ഹേമയ്ക്കുമാറിയാം വസുവിനുമറിയാം ഗംഗയ്ക്കുമറിയാം, ഞാൻ ഒന്നും അറിയരുതെന്നു കരുതിയാണ് ഈ അഭിനയമെല്ലാം എന്ന് എനിക്കെന്നോ മനസ്സിലായതാണ്.”
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.