യുഗം 12 [Achilies] 526

എന്റെ വാക്കുകളിൽ പകച്ചു പോയ ഹേമ ഒരു താങ്ങിനെന്നോണം ഭിത്തിയിലേക്ക് ചാരി, കണ്ണ് നിറച്ചുകൊണ്ട് ഊർന്നു താഴേക്ക് ഇരുന്നു.

“എനിക്കതു പറയാൻ പേടിയായിരുന്നെടാ, നീ അതെങ്ങനെ എടുക്കുമെന്ന് എനിക്ക് പേടിയായിരുന്നു. എച്ചില് പോലെ എന്റെ മോളെ ആരെങ്കിലും നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു. വസുവും ഗംഗയും കൂടെ നീ ഇതൊന്നുമറിയണ്ട എന്ന് പറഞ്ഞപ്പോൾ ഞാനും പിന്നെ എല്ലാം മനസ്സിൽ തന്നെ കുഴിച്ചിട്ടു.”

“നിങ്ങളൊക്കെ എന്നെ എങ്ങനെയാ മനസ്സിലാക്കിയിരിക്കുന്നെ…..
ഒരു പെണ്ണിന്റെ ശുദ്ധി കാലിന്റെ ഇടയിലാണെന്നു കരുതുന്നവനാണെന്നോ, അവളുടെ മനസ്സിന്റെ വിശുദ്ധി ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്, എന്നാൽ തിരിച്ചു വന്നപ്പോൾ അവൾക്ക് എന്നെ മറക്കാൻ കഴിഞ്ഞു എന്നറിഞ്ഞപ്പോഴാ ഞാൻ വീണുപോയത്. പക്ഷെ അവളുടെ മനസ്സ് ഇപ്പോഴും എന്റെയാണെന്നുള്ള ആഹ് ഒരു തോന്നൽ മാത്രം മതി എനിക്കവളെ ഒരു ജന്മം മുഴുവൻ ഉപാധികളില്ലാതെ സ്നേഹിക്കാൻ.”

പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിൽ ചാരി ഇരുന്ന ഹേമയെ ചേർത്ത് പിടിച്ച് ഞാനും ഇരുന്നുകൊടുത്തു.

“ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് ആഹ് ദിവസം നിന്നെ ആഹ് ഹോട്ടലിൽ കൊണ്ടെത്തിച്ച ദൈവത്തോടാണ്. എന്നെ ആഹ് മൃഗങ്ങൾ കടിച്ചു കീറിയ ദിവസം. ശരീരത്തിനൊപ്പം മനസ്സ് കൂടെയാ അവന്മാര് അന്ന് പിച്ചിക്കീറിയത്.
വിജയ് എന്നെ അവന്മാർക്ക് ഭക്ഷിക്കാൻ ഇട്ടു കൊടുക്കുമ്പോൾ….എണ്ണിയാലൊടുങ്ങാത്ത തവണ ഞാൻ ദൈവത്തെ വിളിച്ചിട്ടുണ്ടാവും, പക്ഷെ കേൾക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല….ഒടുവിൽ നീറിപ്പുകയുന്ന വേദനയിലെപ്പോഴോ ബോധം മറയുമ്പോൾ മുകളിൽ എന്നെ കടിച്ചു കീറുന്നതിനിടയിൽ ഒരുത്തൻ പറയുന്നുണ്ടായിരുന്നു.
മോളേക്കാളും വീറ് തള്ളയ്ക്കുണ്ടെന്നു.
അന്ന് ചിലപ്പോൾ ഞാനും എന്റെ മോളെപ്പോലെ ആയിപോയേനെ പക്ഷെ ഉള്ളിൽ നീറിയ തീരുമാനം എന്നിൽ സ്ഥിരബോധം നില നിർത്തി. അന്ന് നീ എന്നെ രക്ഷപെടുത്തി കൊണ്ട് പോയില്ലായിരുന്നെങ്കിൽ, പിറ്റേന്ന് ഞാൻ എന്റെ മോളെയും കൊണ്ട് ഈ നശിച്ച ലോകത്തുന്നു പോയേനെ, എന്റെ ഉറപ്പിച്ച തീരുമാനം ആയിരുന്നു അത്. പക്ഷെ എന്റെ മോൾക്ക് വേണ്ടി ഈശ്വരൻ ഇങ്ങനൊരു സ്വർഗം കണ്ടിട്ടുള്ളത് കൊണ്ടാവണം അന്ന് നീ വന്നത്.”

എല്ലാ വിഷമങ്ങളും കരഞ്ഞു തീർത്തു ഹേമ പുതിയ ജീവിതം മുന്നിൽ കാണുകയായിരുന്നു.
*******************************************************************

അജയ് ആരുമറിയാതെ കൊടുത്ത കത്ത് വായിക്കാനായി ജയിലിലെ കലവറയുടെ മൂലയിൽ ഇരിക്കുകയായിരുന്നു രാമേട്ടൻ.
ഹരിയുടെ കാര്യമാണ് സൂക്ഷിച്ചു വായിക്കണം ആരും അറിയരുതെന്ന് അജയ് പ്രേത്യേകം പറഞ്ഞത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് രാമേട്ടന് അതിനുള്ള സാഹചര്യം നോക്കി ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

135 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ???

  2. പൊന്നു.?

    Wow…… Interesting

    ????

    1. അയച്ചിട്ടുണ്ട് kabuki

    1. എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.

Leave a Reply

Your email address will not be published. Required fields are marked *