“ജയിലിൽ രാമേട്ടന്……… കത്ത് അയച്ചാൽ അവിടെ എമാന്മാരു വായിച്ചിട്ടെ കൊടുക്കൂ… അതുകൊണ്ട്.”
“മനസ്സിലായി, ഇടയ്ക്കിടെ ചെല്ലാൻ കഴിയില്ല, അതുകൊണ്ട് രമേട്ടനോട് എല്ലാം പറഞ്ഞു മനസിലാക്കുന്ന രീതിയിൽ എഴുതണം.
കൂടെ എന്ത് എങ്ങനെ വേണമെന്നും.”
“ഹ്മ്മ്………പിന്നെ ഇതൊന്നും അവളുമാർ ഒരു കാരണവശാലും അറിയരുത്.”
“എന്റെ വായിൽ നിന്ന് ഒന്നും അവളുമാർ അറിയില്ല.”
അജയേട്ടന്റെ ആഹ് ഉറപ്പ് മതിയായിരുന്നു, എനിക്ക്. പക്ഷെ മുന്നിൽ ഇനിയുള്ള ഒരു കാത്തിരിപ്പ് അതെങ്ങനെ ഒഴിവാക്കാം എന്ന് മാത്രം വഴിയൊന്നും രണ്ട് പേർക്കും കിട്ടിയില്ല.
എങ്കിലും എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും എന്ന് ഉറപ്പുണ്ടായിരുന്നു.
” എല്ലാ കുറ്റകൃത്യത്തിലും, ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാവും അതാര് ചെയ്താലും.
നമ്മൾ ചെയ്യുമ്പോഴും ഉണ്ടാവും, അത് നമുക്ക് പിന്നാലെ വരുന്നവർ കണ്ടെത്തും മുൻപ് കണ്ടെത്തി, അതിനെ നമ്മുടെ കയിലാക്കിയാൽ അവിടെ ദൈവം നമുക്കൊപ്പം നിൽക്കും.
നിനക്ക് ഞാൻ ഉദ്ദേശിക്കുന്നത് മനസിലായോ……..”
അജയേട്ടൻ എന്നെ ഒന്ന് ഇരുത്തി നോക്കി.
“കളം ഞാൻ ഇവിടെ ഒരുക്കും അജയേട്ടന്റെ പരിധിയിൽ, എന്റെ പിഴവ് ആദ്യം അന്വേഷിക്കേണ്ടി വരിക അപ്പോൾ അജയേട്ടനായിരിക്കും അല്ലെ.”
“അപ്പോൾ നിനക്ക് കത്തി… മതി, നീ വിട്ടിട്ട് പോവുന്ന ആഹ് പിഴവ് ആദ്യം എനിക്ക് കണ്ടെത്താൻ സാധിച്ചാൽ, വീ ആർ സേഫ്.”
“പക്ഷെ മുമ്പിൽ ഒരുപാട് കളങ്ങളിൽ ഉത്തരമില്ലാതെ ഒഴിഞ്ഞു കിടപ്പുണ്ട്, ചവിട്ടുന്നത് ചതുപ്പിലാവരുതല്ലോ.”
“ക്ഷെമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും മോനെ ഒന്നിലേക്കും എടുത്ത് ചാടാതെ ഇരിക്കുക, പെർഫെക്റ്റ് ക്രൈംഇലേക്കുള്ള ചവിട്ടുപടി തന്നെ പേഷ്യൻസ് ആണ്.”
“ഗുരുക്കന്മാർ എനിക്ക് ഒരുപാടുണ്ടല്ലോ, അതിന്റെ ഒരു ധൈര്യം ഉണ്ട്.”
സംസാരിച്ചു അജയേട്ടൻ ചെയ്യേണ്ട കാര്യങ്ങളുടെ ഒരേകദേശ രൂപവും ഉണ്ടായിരുന്ന പിഴവുകളും, എല്ലാം നോക്കി തന്നെ സമയം പോയി. മല്ലി ഇടയ്ക്ക് വന്നു ഞങ്ങളെ നോക്കുമെങ്കിലും ഞങ്ങളുടെ മട്ടും ഭാവവും പിന്നെ ചർച്ചയുടെ ചൂടും കണ്ടിട്ടാവണം അടുത്ത് വന്നു ശല്യപ്പെടുത്തിയില്ല.
ഉച്ചക്ക് ഊണ് എടുത്തൂന്ന് പറയാൻ മാത്രം ആള് വന്നു, തിരികെ പോയി.
പക്ഷെ ഏറ്റവും അലട്ടുന്നത് ഇതൊന്നും ആയിരിക്കില്ല എന്നെനിക്കറിയാം, വീട്ടിലുള്ള രണ്ടിന്റേം മുമ്പിൽ ഒന്നുമറിയാത്ത പോലെ നിൽക്കണം, എത്രത്തോളം ഫലപ്രദമാവുമെന്നറിയാത്ത ഒരു കടുംകൈ. എങ്ങനെ അവളുമാരുടെ മുന്നിൽ കള്ളം മറച്ചു വെച്ച് അഭിനയിക്കും എന്നാലോചിച്ചിട്ടു ഒരു പിടുത്തവുമില്ല പക്ഷെ ഇത് ചെയ്തല്ലേ പറ്റൂ.
വരുന്ന പോലെ വരട്ടെ എന്ന് ഞാനും കരുതി, അജയേട്ടനും ഇപ്പോൾ അതെ ചിന്താഗതിയിലാണ്, പിന്നെ കരുതിയിരിക്കേണ്ട സമയത്ത് കരുതിയിരിക്കണം എന്ന് മാത്രം.
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.