ഇത്തവണ പക്ഷെ അജയേട്ടൻ മല്ലിയുടെ അടുത്ത് പറ്റിക്കൂടാൻ ഒന്നും നിന്നില്ല മല്ലി ഇടയ്ക്കിടെ നോക്കുമെങ്കിലും അജയേട്ടൻ വലിയ നോട്ടമൊന്നും കൊടുക്കാതെ ഇരിപ്പുണ്ട് താനും, രണ്ടിന്റേം ഇടയിൽ എന്തൊക്കെയോ പിണക്കം മണക്കുന്നുണ്ട്, വെറുതെ ഇപ്പോൾ ഇടയിൽ കയറി തെറി കേൾക്കണ്ട എന്ന് ഞാനും കരുതി. അന്ന് പതിവില്ലാതെ അജയേട്ടൻ രാത്രി അവിടുന്ന് ക്വാർട്ടേഴ്സിലേക്ക് പോയി. മല്ലി റൂമിലേക്കും. എന്താണാവോ ഇതിനിടയിൽ ഇവിടെ പറ്റിയത്.
രാവിലെ റെഡി ആയി മൂന്നാർ വിടാൻ ഞാൻ ഒരുങ്ങി. ഇനി പിഴവുകൾ പാടില്ലാത്ത കാലത്തിലേക്കാണ് കാൽ വെച്ചിറങ്ങുന്നത്.
സ്റ്റാൻഡിൽ എന്നെ ആക്കി തിരിച്ചു പോവാൻ നേരം മല്ലിയുടെ കാര്യം ചോദിച്ചെങ്കിലും, അയാള് ഒരു വളിച്ച ചിരിയും ചിരിച്ചു ജീപ്പും വളച്ചു പോയി.
കത്ത് രാമേട്ടന് കൊടുത്ത ശേഷം അറിയിക്കാമെന്നും
പറഞ്ഞു ഇനി മുന്നോട്ടുള്ള കാര്യങ്ങൾ നടക്കണമെങ്കിൽ രാമേട്ടന്റെ അടുത്ത് കത്ത് എത്തണം……
*******************************************************************
കേറിയ ബസിന്റെ കൊണം കൊണ്ട് വീട്ടിലെത്തിയപ്പോൾ അത്യാവശ്യം വൈകി.
ഹേമയും അവളുമാരും പലതും ഇപ്പോഴും എന്നിൽ നിന്ന് മറക്കുന്നുണ്ട് എന്തായിരിക്കാം എന്ന് ഏകദേശം എനിക്കറിയാം, അതിനെ ഉറപ്പിക്കുന്നതാണ് അജയേട്ടന്റെ സംസാരവും. പക്ഷെ എന്താണെന്നുള്ളത് എനിക്ക് ഹേമയിൽ നിന്ന് തന്നെ അറിയണം.
മുറ്റത്ത് കാറില്ല, ഇന്ന് സാധാരണ തടിച്ചിക്ക് പോവണ്ട, വല്ല എമർജൻസിയും വന്നു കാണണം.
അകത്തേക്ക് കയറുമ്പോൾ എന്റെ കുറുമ്പി ഹാളിലെ സോഫയിൽ തന്നെ ഉണ്ട്. ഇതിനെ പിന്നെ എവിടേലും പ്രതിഷ്ഠിച്ച കണക്കാ ഇപ്പോൾ ഇരുത്തിയിടത്തു നിന്ന് ഓടിയാൽ ഹേമയുടെയും വസുവിന്റെയുമൊക്കെ കയ്യിൽ നിന്ന് കിട്ടും എന്നറിയാവുന്നത് കൊണ്ട് ചെറിയ അനുസരണ ശീലമൊക്കെ വന്നിട്ടുണ്ട്.
ഞാൻ വന്നത് കണ്ടതും തംബ്രാട്ടിയുടെ മുഖം ഒന്ന് വിടർന്നു.
“ആഹാ ചെക്കൻ വന്നൂലോ….”
“ഇന്നിവിടെയാ നിന്നെ നടയിരുത്തിയെ. വസൂ എവിടെ…”
എന്റെ ചോദ്യം കേട്ട് പെണ്ണൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു പിന്നെ പെട്ടെന്നത് മറച്ചു.
“ഇച്ചേയിക്ക് ഹോസ്പിറ്റലിൽ ഒരു എമർജൻസി അതോണ്ട് പോയെക്കുവാ..”
പറഞ്ഞതിലൊരു പാളൽ ഉണ്ട് ആഹ് നോക്കാം എന്ന് ഞാനും കരുതി.
“ഹേമയോ ഗംഗേ….”
“ഏടത്തി മീനുവിന്റടുത്തുണ്ട്…..ഡാ ചെക്കാ ഇനി നീ ഏട്ടത്തിയെ പേര് വിളിക്കരുത്തെട്ടോ…..”
“പിന്നെ ഞാൻ എന്ത് വിളിക്കണം…”
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.