എന്റെ ഉള്ളു വായിച്ചെന്നോണം വസൂ മറുപടി പറഞ്ഞു.
“എനിക്ക് വേണ്ടി എന്റെ ശരീരത്തിന് വേണ്ടി പാവം ഈശ്വറിനെ അവന്മാർ…….
പിന്നെ എനിക്കൊന്നും കേൾക്കാനോ അവിടെ നിൽക്കാനോ കഴിഞ്ഞില്ല ഹരി….അവിടുന്ന് എങ്ങനെയോ ഇറങ്ങി ഓടുമ്പോൾ ആഹ് പിശ്ശാശ് പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.
ഞാൻ അവന്റെ കൂടെ കിടക്കുവാണേൽ ഡിവോഴ്‌സ്നു തയ്യാറാണെന്ന്……”
എന്റെ മടിയിൽ മുഖം പൂഴ്ത്തി കിടന്നു അലമുറയിട്ടു കരയുന്ന വസുവിനെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാതെ ഞാൻ മരവിച്ചിരുന്നു.
അവളെ പൊക്കി കട്ടിലിൽ ഇരുത്തി, ഞാൻ നേരെ ഇറങ്ങി അവളുടെ മുന്നിൽ മുട്ട് മടക്കി. അവളുടെ കരഞ്ഞു വീർത്ത മുഖം കൈകളിൽ കോരി എടുത്തു.
കണ്ണീരു ചാല് വെട്ടി ഒഴുകുന്ന കവിളുകളും നൊമ്പരം കടിച്ചമർത്താൻ ശ്രെമിക്കുന്ന ചുണ്ടുകളും അപ്പോളും വിറ കൊള്ളുന്നുണ്ടായിരുന്നു.
“കരയേണ്ട എന്ന് ഞാൻ പറയുന്നില്ല പക്ഷെ കരഞ്ഞു തീർത്തു എന്റെ പഴയ വസുവായിട്ടു തിരികെ എനിക്ക് വേണം, അവിടെ പോയതു മുതൽ ഈ മുറിയിൽ വന്നു കേറിയത് വരെ ഉള്ള കാര്യങ്ങൾ മറന്നിട്ട് വേണം എന്റെ വസൂ ഇനി ഈ റൂമിൽ നിന്നിറങ്ങാൻ,…പാടാണെന്നറിയാം……പക്ഷെ ഇനി ഒരിക്കലും അവനോ അല്ലെങ്കിൽ മറ്റൊരാളോ നിന്നെയോ അവളെയോ തേടി നമ്മുടെ സ്വർഗത്തിലേക്ക് വരില്ല അത് ഞാൻ ഇപ്പോ എന്റെ പെണ്ണിന് ഉറപ്പ് തരാം..”
എന്റെ കണ്ണിൽ എരിഞ്ഞു തുടങ്ങുന്ന പകയുടെ കനൽ കണ്ടിട്ടാവണം വസുവിന്റെ കണ്ണിൽ പെട്ടെന്ന് ഭയം നിറഞ്ഞു.
“എന്താ ഹരി നീ എന്തൊക്കെയാ ഈ പറേണേ, വെറുതെ ഒന്നിനും ഇറങ്ങി തിരിക്കണ്ട. അവനിപ്പോൾ ജയിലിൽ അല്ലെ ഇനി അവന്റെ ശല്യം ഉണ്ടാവില്ല, നീ ഒന്നിനും പോവണ്ടാ.
നഷ്ടങ്ങൾ ഒരുപാടറിഞ്ഞതാ ഞാൻ ഇനിയും എനിക്ക് ചിലപ്പോ താങ്ങാൻ പറ്റില്ല, ….ഒന്നും വേണ്ട ഹരി പോയതൊന്നും തിരികെ കിട്ടില്ലല്ലോ.”
“അതിനു ഞാൻ നിന്നെ ഒക്കെ വിട്ടു എങ്ങോട്ടും പോണില്ല പെണ്ണെ….വെറുതെ അവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ട.
എന്റെ തടിച്ചി കുട്ടി ഇപ്പോൾ പോയി കുളിക്ക് എന്നിട്ടു ഈ വീർത്തു കെട്ടിയ മുഖമൊക്കെ ഒന്ന് മാറ്റ്. എനിക്ക് തന്നെ കണ്ടിട്ട് സഹിക്കണില്ലടോ…… പിന്നെ പുറത്തൊരു പൊട്ടിപ്പെണ്ണുണ്ട് അവളിതൊന്നും അറിയണ്ടാട്ട……. വീർപ്പിച് ബലം പിടിച്ച് നടക്കുന്നെന്നെ ഉള്ളു ഇതൊക്കെ കേട്ടാൽ ആഹ് പാവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും…..
ബാ എന്റെ വസൂ അല്ലെ വന്നു ഈ മൂഡോക്കെ ഒന്നു മാറ്റ്.”
അവളെ വലിച്ചെഴുന്നേല്പിച് നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ബാത്റൂമിലേക്ക് കയറ്റി വിട്ടു. തിരിച്ചു പോവാനിറങ്ങിയ എന്റെ കയ്യിൽ വസൂ പിടിച്ചു
“ഒന്നിനും പോവണ്ടാട്ടോ ഹരി എനിക്ക് പേടിയാ…”
“ഹാ ഇങ്ങനെ പേടിക്കല്ലേടോ ഞാൻ ഒന്നിനും പോണില്ല പോരെ…”
“എങ്കിൽ കുളിച്ചു വരുന്ന വരെ ഇവിടെ ഇരിക്കുവോ……..”
അവളുടെ ആഹ് കുഞ്ഞുങ്ങളുടെ ഭാവത്തിലുള്ള അപേക്ഷ എനിക്ക് തട്ടാൻ കഴിഞ്ഞില്ല, അവളെ ഒന്ന് കണ്ണടച്ച് കാട്ടിയിട്ട് കട്ടിലിൽ ഞാൻ ഇരുന്നു ഞാൻ അവിടെ ഉണ്ടെന്ന ആഹ് തോന്നലിൽ അവൾ ബാത്റൂമിലേക്ക് കയറി.
അവിടെ വെള്ളം വീഴുന്ന ശബ്ദം ഉയർന്നു തുടങ്ങിയതും എന്റെ ഉള്ളിൽ നിറഞ്ഞു പൊങ്ങിയത് പക ആയിരുന്നു എന്റെ പെണ്ണിന്റെ കണ്ണ് നനയിച്ചവരോടുള്ള പക,…അവളുടെ മാനത്തിന് വില പറഞ്ഞവരോടുള്ള പക…
അല്പം കഴിഞ്ഞു, ബാത്രൂം ഡോർ തുറന്നു തല പുറത്തേക്കിട്ട് വസൂ എന്നെ നോക്കി.
???
Wow…… Interesting
????
Appol
അയച്ചിട്ടുണ്ട് kabuki
Enthayu
എഴുതി തീരാറായി ബ്രോ ഇനി വൈകില്ല.