കയ്യിലിരുന്ന പെട്ടി അദ്ദേഹം വസുവിന് നേരെ നീട്ടി.
“ഈശ്വറിനു അവകാശപ്പെട്ട ഭാഗം വീതിച്ചതിന്റെ ഡോക്യൂമെന്റസ് ആണ്.മോളിത് വാങ്ങണം അത്രയെങ്കിലും ഈ കിഴവനു ആശ്വാസിക്കാമല്ലോ.”
മടിച്ചു നിന്ന വസുവിനെ നോക്കി കേഴുന്ന പോലെ അദ്ദേഹം പറഞ്ഞു.
“ഞാൻ ഇതെങ്ങനെയാ അമ്മാവാ…..ഈശ്വർ പോയില്ലേ….എനിക്കിനി എന്തിനാ ഇതൊക്കെ. ആഹ് പാവം പിള്ളേർക്ക് കൊടുത്തേക്കു.”
” അവർക്കുള്ളത് ഞാൻ കൊടുത്തു….രണ്ടു പേർക്കും നല്ലൊരു ജീവിതം കൂടി നൽകണം എന്നിട്ട് ഒരു തീർത്ഥയാത്ര കൂടി മനസ്സിലുണ്ട് എനിക്ക്………കടങ്ങൾ എല്ലാം തീർക്കേണ്ടേ മോളെ, ഏറ്റവും വലിയ കടം നിന്റെ മുമ്പിൽ അല്ലെ എനിക്ക്.മോളിത് വാങ്ങണം അല്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല.”
അങ്ങേരത്തുകൂടി പറഞ്ഞതോടെ വസൂ അത് വാങ്ങി. വലിയൊരു കർമം കഴിഞ്ഞ ആശ്വാസത്തിൽ അദ്ദേഹം ഒരു ദീർഘനിശ്വാസം എടുത്തു.
അപ്പോഴേക്കും ഗംഗയും ഹേമേടത്തിയുമെല്ലാം അവിടെ എത്തിയിരുന്നു.
“ഞാൻ എന്നാൽ ഇറങ്ങുവാ മക്കളെ…..യാത്രയ്ക്ക് മുൻപ് വന്നു കാണാം.”
എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അദ്ദേഹം ഇറങ്ങി.
കാർ വരെ അനുഗമിച്ച എന്നെ പോകും മുൻപ് കയ്യിൽ മുറുക്കെ പിടിച്ചു അദ്ദേഹം യാത്ര ചോദിച്ചു.
“പിശാചുക്കൾ ആയിരുന്നു എനിക്ക് ജനിച്ചത് അവരുടെ മരണം ഒരുകണക്കിന് നിഗ്രഹം ആയിരുന്നു……അവർക്ക് ജന്മം കൊടുത്ത എനിക്ക് എന്താണ് കരുതിവെച്ചിരിക്കുക എന്ന് കാലം തികയുമ്പോൾ അറിയാം……”
എന്റെ കയ്യിൽ ഒന്നൂടെ മുറുക്കി അദ്ദേഹം വന്ന കാർ പടിയിറങ്ങി പോവുന്നത് ആഹ് മൂവന്തിയിൽ ഞാൻ നോക്കി നിന്നു.
*************************************
കാലത്തിന്റെ വേഗം ഞാൻ ശെരിക്കും അറിയുകയായിരുന്നു, അദ്ദേഹം അന്ന് വസൂന് കൊണ്ട് വന്നു ഏൽപിച്ചത് ഒരു കടൽ ആയിരുന്നു. ഒന്നാമതെ മടിച്ചി ആയിരുന്ന വസൂ അതെല്ലാം എന്റെ പിടലിക്ക് വെച്ച് വീട്ടിൽ ഗൃഹഭരണം ഏറ്റെടുത്തു. ഒരു തോട്ടം കൊണ്ടുതന്നെ കുഴിഞ്ഞിരുന്ന എനിക്കാണ് ഇനി ഇതിന്റെ എല്ലാം നോട്ടം എന്നറിഞ്ഞതോടെ ഒരു കൂട്ടിനു ഞാൻ അജയേട്ടനെക്കൂടി വിളിച്ചു, അന്നയാളെന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചില്ല എന്നെ ഉള്ളു. പോലീസ് പണി ചോരയിൽ ചേർന്നുപോയ ഒരു പാവം പോലീസ്‌കാരന്റെ രോദനം ആയതുകൊണ്ട് അങ്ങേരുടെ കേട്ടാലറക്കുന്ന തെറി മുഴുവൻ ഞാൻ ഇളിച്ചുകൊണ്ട് കേട്ടിരുന്നു.
മാസങ്ങൾ കടന്നുപോവുന്നതിനൊപ്പം എനിക്ക് തിരക്കുംകൂടി വന്നു. സിറ്റിയിലെ ഒരു വലിയ ജ്വല്ലറിയും കേരളത്തിനകത്തും പുറത്തും തോട്ടങ്ങളും എല്ലാം കൂടി ഞാൻ നോക്കേണ്ട അവസ്ഥ ആയി, പിന്നെ ഉന്തി തള്ളി വിട്ടാൽ വസൂ വന്നു ജ്വല്ലറിയിൽ കുറച്ചു ഇരുന്നാലായി.
എന്തൊക്കെ വന്നാലും പോയാലും എനിക്കെന്റെ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളു എന്നറിയാവുന്നത് അവളുമാർക്കായതുകൊണ്ട് എല്ലാത്തിനും കൂടെ നിന്നോളും.
ഏഴാം മാസം ആയപ്പോൾ അജയേട്ടൻ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഇന്ദിരാമ്മയെ വീട്ടിൽ ആക്കി.
അതോടെ ഗംഗയുടെ നുള്ളിൽ നിന്നും മാന്തിൽ നിന്നുമൊക്കെ എനിക്ക് താൽക്കാല ആശ്വാസമായി എന്ന് പറയാം, എങ്കിലും കണ്ണ് വെട്ടിച്ചു പെണ്ണ് എനിക്ക് തരാനുള്ളതൊക്കെ തരും.
അമ്മാവൻ ഇടയ്ക്ക് വന്നു ഞങ്ങളെ കാണും, അവരുടെ കല്യാണം നടത്തി ഒരു രണ്ടാം ജീവിതം നൽകാനുള്ള തത്രപ്പാടിൽ ആണ്.
മീനു ഇപ്പോഴും അവളുടെ ലോകത്താണ് പഴയ ഭയം ഒന്നുമില്ല, എങ്കിലും നോർമൽ ആയിട്ടില്ല….തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിച്ചു ഞങ്ങൾ
ക്ലൈമാക്സ് ആണോ man അടുത്തത് ?.
ഇപ്പോൾ upcomming stories ഇൽ കണ്ടു ???..
സീനക്കല്ലേ ?.
അല്ല, നീ അടുത്ത കഥ എഴുതാൻ തുടങ്ങിയോ ?””????
CLIMAX ആണ്
അയച്ചോ.. bro
അയച്ചിട്ടുണ്ട് ബ്രോ❤❤❤
Schedule എപ്പോളാ എന്ന് അറിയോ…
എന്നാ climax???
ഇന്ന് അയക്കും Abi??❤❤❤
Bro എന്ന് വരും climax
Soon dear❤❤❤
Ok ബ്രോ
Exams aan athinte mumb kittumonn ariyan choichatha?
Examinte edel aanel mind full disturb aakum ??
ഈ ആഴ്ച എന്തായാലും ഉണ്ടാവും ബ്രോ….
എഡിറ്റിംഗിൽ ആണ്…
Ok bro
Broi
എന്തായി ബ്രോ
ഈ ആഴ്ച തീർക്കാൻ പറ്റുമെന്നു കരുതി പക്ഷെ തീർന്നില്ല….
സോറി…
കുറച്ചുകൂടെ എഴുതാനുണ്ട്….
അടുത്ത ആഴ്ച എന്തായാലും അയക്കും…
വൈകുന്നതിൽ എല്ലാവരും ക്ഷെമിക്കണം❤❤❤
Bro climax എന്നേക് settakum?
അറിയാനുള്ള ഭൃഗു കൊണ്ടാണേ…..????
സച്ചു❤❤❤
എഴുത്ത് വിചാരിച്ചപോലെ മുന്നോട്ടു പോയാൽ ഈ ആഴ്ച ഇടാൻ കഴിയും എന്ന് വിശ്വസിക്കുന്നു.
എവിടാടാ സാധനം….. എഴുതി കഴിഞ്ഞോ ഇജ്ജ്….ക്ലൈമാക്സിനു വേണ്ടി വെയ്റ്റിംഗ് ആണ് മുത്തേ…. ഏതായാലും സമാധാനത്തോടെ എഴുതിക്കോട്ടോ ……
Sad ending ആക്കിയാൽ നീ വിവരമറിയും കേട്ടോ…. മീനൂന് എന്തു സംഭവിച്ചു എന്നോർത്തു ഇപ്പോഴും ഒരു സമാധാനമില്ല…
അപ്പൊ എഴുത്തൊക്കെ നടക്കട്ടെ മുത്തേ??
ചാണക്യാ….മുത്തേ…
എഴുതുന്നുണ്ട്…
പോക്ക് കണ്ടിട്ട് ഒരു ജംബോ പാർട്ട് ആയിരിക്കുമെന്ന് തോന്നുന്നു(എന്നെ സംബന്ധിച്ച്.)
എൻഡിങ് ഞാൻ ഒന്നും പറയുന്നില്ല…വായിച്ചു കഴിഞ്ഞു എന്താന്നു വെച്ചാൽ തന്നേരു ഞാൻ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.
നീ എഴുതി കൂട്ടിയതൊക്കെ ഓര്മ ഉണ്ടല്ലോല്ലേ… യുഗം ക്ലൈമാക്സ് കഴിഞ്ഞു നിന്റെ വാളിൽ ഞാൻ വന്നു സമരം ഇരിക്കുന്നതായിരിക്കും….
ജയ് ഭവാനി???.
ജയ് കിസാൻ………..?
അപ്പൊ ജംബോ പാർട് തന്നെ വന്നോട്ടെ മുത്തേ…… കട്ട വെയ്റ്റിംഗ്….
ക്ലൈമാക്സ് പാർട് ആയോണ്ട് അതിന്റെതായ ഒരുക്കങ്ങൾ വേണ്ടി വരുമെന്ന് എനിക്കറിയാം…..
വായിച്ചു കഴിഞ്ഞ് സമ്മാനമൊക്കെ തരാട്ടോ…
ഇജ്ജ് അസ്സലായിട്ട് എഴുതിക്കോ…. നീ വന്നോ എന്റെ വാളിൽ നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാടാ??
നീ ഏതു വാളിൽ കാണും ഞാൻ ഹാജർ വെച്ചേക്കാം…
❤❤❤
Aashaane next part ennaaa..
എഴുതിക്കൊണ്ടിരിക്കുന്നു….
തീർന്നാൽ അപ്പോൾ തന്നെ ഇടാം…
❤❤❤