സൂക്ഷിച്ചു ഗംഗയുടെ അടുത്ത് നിന്നും ഇരു കൈ കൊണ്ടും കോരി എടുത്ത് എന്റെ നെഞ്ചിനോട് പറ്റിച്ചേർത്തപ്പോൾ കുഞ്ഞ് ഒരു ചെറിയ ചിരി ചുണ്ടിൽ മിന്നൽ വേഗത്തിൽ പായിച്ചു.
കുഞ്ഞുന് ഗംഗയുടെ എല്ലാ കുറുമ്പും കിട്ടിയിട്ടുണ്ടെന്നു കാണിക്കാൻ എന്നവണ്ണം.
എന്റെ കയ്യിൽ അൽപനേരം വെച്ച അവളെ അതുപോലെ തന്നെ ഗംഗയുടെ കൈ വലയത്തിലേക്ക് വച്ച് കൊടുത്തു. ഗംഗ കുഞ്ഞിനെ ഒന്നൂടെ ചെതുക്കി അവളുടെ കൈക്കൂട്ടിൽ ആക്കി.
“ഇച്ചേയി വരില്ലേ ഹരി,
….പറഞ്ഞോ…നീ”
പെണ്ണിന്റെ സ്വരത്തിൽ കുറച്ചു പരിഭവം നിറഞ്ഞിരുന്നു.
“വരും വസൂ ഇപ്പോൾ എത്തും എന്തിനാ പെണ്ണെ നിനക്ക് ഇത്ര പേടി..”
“കാണാത്തത് കൊണ്ട് ചോയിച്ചതാ…”
അടുത്തിരുന്നു അവളുടെ മുടി തഴുകി ഇരിക്കുമ്പോൾ റൂമിന്റെ നോബ് തിരിയുന്നതും വസൂ അകത്തേക്ക് വരുന്നതും ഞാൻ കണ്ടു.
വാതിൽ തുറന്നതും വസൂ ഓടി വന്നു ഗംഗയെ അധികം അനക്കാതെ എന്നാൽ മുഴുവൻ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഗംഗയുടെ മുഖത്ത് മുഴുവൻ ഉമ്മ കൊണ്ട് നിറക്കുമ്പോൾ രണ്ടു പേരും സന്തോഷം കൊണ്ട് കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.
“എവിടെ അമ്മായീടെ കുഞ്ഞുസെവിടെ….”
ഗംഗയിൽ നിന്ന് മാറി കുഞ്ഞിനെ കാണാൻ നീങ്ങിയ വസുവിന്റെ കയ്യിൽ ഗംഗ പെട്ടെന്ന് കടന്നു പിടിച്ചതും ഒരുമിച്ചായിരുന്നു.
“ന്താ …..ഇച്ചേയി ഇപ്പോൾ പറഞ്ഞെ….”
ഒരു നിമിഷം കൊണ്ട് ഗംഗയുടെ സ്വരവും മുഖവും മാറി അവളുടെ കണ്ണിൽ നേരത്തെ നിന്നിരുന്ന സന്തോഷത്തിന്റെ നീർമുത്തുകൾക്ക് ഇപ്പോൾ ആഴമുള്ള കടലിലെ സങ്കടത്തിന്റെ ഉപ്പിൽ നീറി തുടങ്ങിയിരുന്നു.
“ഇവൾക്ക് ഇച്ചേയി അമ്മായിയാ……അപ്പോൾ ഞാനും ഇച്ചേയിയും ഒന്നാണെന്ന് പറഞ്ഞതൊക്കെ വെറുതെയാ…ഇവൾക്ക് മൂന്ന് അമ്മമാരാണെന്നു ഞാൻ വയറ്റിൽ വെച്ചേ ഇവളോട് പറഞ്ഞു കൊടുത്തതൊക്കെ കള്ളമാണെന്ന ഇച്ചേയി…പറേണേ….”
ശബ്ദത്തിൽ സങ്കടം കയറിക്കൂടി പലതും ഏങ്ങലടിച്ചു ഗംഗ പറഞ്ഞപ്പോൾ വിറക്കുന്നുണ്ടായിരുന്നു.
“അങ്ങനെ നിക്ക് മാത്രോയിട്ടു അമ്മാവണ്ടാന്നു ഞാൻ പറഞ്ഞേലെ….പിന്നെ ഇപ്പൊ എന്താ…..”
കുരുടി കഥ ഒരുപാട് ഒരുപാട് ഇഷ്ടായി പക്ഷെ ഒരിക്കൽ തിരക്കുകൾ കാരണം പകുതിക്ക് വായന നിർത്തിയതാ ഇപ്പോഴാ ഒന്ന് മുഴുവനും വായിക്കാൻ സമയം കിട്ടിയത്
ഓരോ കഥകൾ കഴിയുംതോറും കഥകൾ കൂടുതൽ നന്നാകുവാ.
പിന്നെ ഇതിന് ഒരു പാർട്ട് കൂടെ കിട്ടുവോ ചെറിയ tailend പോലെ അവിടെ അത്തീടെ കാര്യവും അജയേട്ടന്റെ കാര്യവും ഒന്ന് എഴുതാവോ ഈ കഥ ഒരുപാട് ഇഷ്ടായി അതാ ചോദിച്ചത് പറ്റുമെങ്കിൽ മതി.
❤️❤️❤️❤️❤️
Edoo ee story vallathe manassil Keri poyado.. ithinte bakki ezhuthikude .. please it’s a humble request… Onne nokkado the story really missing … Otta adikka ravile mutual 16 bhakakavumbvayich theerthath … Thudann ezhuthum enne vishyasikkunnu .. with faithfully your fan boy ezrabin ????
Edoo ee story vallathe manassil Keri poyado.. ithinte bakki ezhuthikude .. please it’s a humble request… Onne nokkado the story really missing … Otta adikka ravile mutual 16 bhakakavumbvayich theerthath … Thudann ezhuthum enne vishyasikkunnu .. with faithfully your fan boy ezrabin ????