യുഗം 6 [Achilies] 518

“ഇപ്പോൾ നിന്നെ സ്നേഹിക്കുന്ന ഒന്നല്ല രണ്ട് പേരെ കിട്ടിയില്ലേ നിനക്ക് അവരു മതിയെടാ.”
രാമേട്ടന്റെ വാക്കുകൾ എന്നിൽ പുതിയ ഒരു ജാലകമാണ് തുറന്നിട്ടത്.
“അഹ് നിന്നോട് വരാൻ പറഞ്ഞതിന് മറ്റൊരു കാര്യം കൂടെ ഉണ്ട്. എന്റെ സ്ഥലം ഞാൻ നിന്റെ പേരിൽ തീറാക്കിയിട്ടുണ്ട് അതിനു ഇനി വേണ്ടതെന്താണെന്നു നോക്കി നീ ചെയ്തോളണം.”
“രാമേട്ടാ ഇതെന്തു പരിപാടിയാ.”
“ഞാൻ ആലോചിച്ചെടുത്ത പരിപാടിയാ എനിക്കെന്തിനാട സ്ഥലം ഞാൻ മിക്കവാറും ഇതിനുള്ളിൽ തന്നെ തീരും, അതാണെന്റെ ആഗ്രഹവും പുറം ലോകം എനിക്ക് പറ്റത്തില്ലട, അതുകൊണ്ട് നീ ഒന്നും പറയണ്ട കേട്ടേച്ചാൽ മതി.”
“എന്നാലും രാമേട്ടാ എനിക്കെന്തിനാ.”
“ഡാ നീ എനിക്ക് മോനെ പോലെയാ അച്ഛൻ മോന് എന്തെങ്കിലും കൊടുക്കുന്നത് ചോദിച്ചിട്ടാണോ അല്ലല്ലോ അപ്പോ അത് അത്രേ ഉള്ളു..”
അവിടെ ഡ്യൂട്ടി ഉള്ള സാർ ഒന്ന് മുരടനക്കി സമയം തീർന്നതിന്റെ സൂചന.
“അഹ് ഡാ എന്നാൽ ഞാൻ പോണു വെറുതെ ഏമാന് പണി കൂട്ടണ്ട.”
ചിരിച്ചു തലയാട്ടി ആഹ് മനുഷ്യൻ അകത്തേക്ക് പോയി.എന്റെ ഈ ചെറിയ ജീവിതത്തിലെ വലിയൊരു അധ്യായത്തിലെ കൂട്ട്.
ഇറങ്ങി ബസ്സിലിരുന്നതും പെണ്ണിന്റെ വിളി വന്നു.
“എന്താടാ ചെക്കാ എത്തുമ്പോൾ വിളിക്കാന്ന് പറഞ്ഞിട്ടു വിളിക്കാഞ്ഞേ.”
ദേഷ്യം പിടിച്ചാണ് പെണ്ണിന്റെ ചോദ്യം.”എന്റെ പോന്നു ഗംഗ കുട്ടി ഞാൻ വിളിക്കാൻ ഇരുന്നതാ ഇവിടെ കാര്യങ്ങൾ ഒക്കെ ഒന്ന് ശെരിയാകണ്ടെ.”
“വേണ്ട ന്നോട് മിണ്ടണ്ട.” അവൾക് കുറുമ്പ് കേറി.
“പ്ലീസ് എന്നോട് പിണങ്ങല്ലേ വരുമ്പോ ഞാൻ ബജ്ജി വാങ്ങി കൊണ്ടുവരാം.”
ആളുടെ വീക്നെസ്സിൽ തന്നെ പിടിച്ചപ്പോൾ ആള് വീണു.
“ഹ്മ്മ് ന്നാലും വൈകണ്ടട്ടോ ഹരി, ഇപ്പോൾ ഇറങ്ങിയോ അവിടുന്നു.””ആഹ് ഇനി ജസ്റ്റ് ഒന്ന് വീട്ടിലേക്കു പോണം എടുക്കാനുള്ളത് നോക്കണം തിരിച്ചു പോരണം.”
“ഞാൻ ഇച്ചേയിയെ വിളിച്ചു പറയട്ടെ വരുമ്പോൾ നിന്നെയും പിക്ക് ചെയ്യാൻ.”
“വേണ്ട ഗംഗേ ഞാൻ എത്തിക്കോളാം നീ പേടിക്കേണ്ടന്നെ.”
“ഹ്മ്മ് വേഗം വരണോട്ടോ.”
ആള് വെച്ചതും അടുത്ത ആള് വിളിച്ചു.
“ഡാ ചെക്കാ അവളുടെ കയ്യിന്നു വയറു നിറച്ചു കിട്ടിയോടാ.”
“ഓഹോ അപ്പോൾ എന്നെ ഇട്ടു കൊടുത്തിട്ട് വെയിറ്റ് ചെയ്യുവരുന്നല്ലേ ദുഷ്ടത്തി.”
“ഹ ഹ നിന്നെ നിലക്ക് നിർത്താൻ അവളെക്കൊണ്ടേ പറ്റൂ.”
“ആഹ് ഞാൻ ഒരു ബജ്ജിയിൽ ഒതുക്കിയിട്ടുണ്ട് ഇന്നത്തെ വഴക്ക്.”
“ഹ്മ്മ് അവൾക് അതേലെങ്കിലും ഒരു വീക്നെസ് ഉള്ളത് മോന്റെ ഭാഗ്യം. പിന്നെ ഞാൻ പിക്ക് ചെയ്യണോടാ വരുന്ന വഴി.”
“വേണ്ട വസൂ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ഞാൻ വന്നോളാം,ഡോക്ടർ പോയി പണി നോക്ക്, അല്ലേൽ രോഗികൾ കാത്തിരുന്നു ക്ഷീണിക്കും.”
“പോടാ തെമ്മാടി.”
ജയിലിൽ നിന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി പിന്നെ ബസ്സ് കയറി കൽപ്പാറയിലെത്തി.
ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന സ്ഥലമാണ് തൽകാലം ഓർമകളെ അലയാൻ വിടാൻ ഒന്നും നിന്നില്ല.
വീട്ടിലേക്ക് കയറി കാറ്റിൽ അടിമുടി വിറക്കുന്ന പോലെ തോന്നി ജീർണ്ണിച്ച ആഹ് വീട്. ഓടിളകി വീണു അകത്തെ തിണ്ണയിൽ മുഴുവൻ പൊട്ടി ചിതറിയിരുന്നു വർഷങ്ങൾ കൊണ്ട് ശെരിക്കും ഒരു പ്രേതഭവനം പോലെ ആയിരിക്കുന്നു. ഒരു മുറിയും അടുക്കളയും ചെറിയ ഹാളും ചേർന്നതാണ് വീട്. റൂമിന്റെ വാതിൽ ഒന്ന് തള്ളിയതും ഇളകി താഴെ വീണു., അകത്തു കടന്നു ഈർപ്പം നിറഞ്ഞ മരത്തിന്റെയും പൊളിഞ്ഞിളകിയ ഇഷ്ടികയുടെയും മണമാണ് മൂക്കിൽ നിറയുന്നത്. അകത്തു ഒരു മൂലയിൽ ഇരുന്ന അമ്മയുടെ ചെറിയ

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

73 Comments

Add a Comment
  1. താൻ ഇത്രയ്ക്ക് സൂപ്പർ ആയിരുന്നോ ??

  2. പൊന്നു.?

    Kollaam…… Super

    ????

  3. Ayicho ennu varumo

    1. കുരുടി

      Ayachitund kamukaa???

  4. Appol nale kanumo

    1. കുരുടി

      Crrct cheyth nale ayakkum kamuki❤❤❤

  5. ഈ പാർട്ടും ഒരുപാടിഷ്ടപ്പെട്ടു. സ്നേഹബന്ധങ്ങളുടെ മൂല്യം വ്യക്തമായി ഈ പാർട്ടിൽ പറഞ്ഞത് അതിലേറെയിഷ്ടപ്പെട്ടു. നമ്മൾ സ്നേഹിക്കുന്ന പലരും നമ്മളെ ചതിചാലും ഒരിക്കലും പ്രതീക്ഷിക്കാതെ ചിലർ രക്ത ബന്ധത്തിനൊപ്പമോ അതിലേറെയോ ആഴത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാറുണ്ട്.ഹരിയേയും വാസനെയും ഗൗരിയേയും ഒരുപാടിഷ്ടം.
    ലക്ഷ്യമിടേയും അമ്മയുടെയും കാര്യം വ്യക്തമാവാത്തതോണ്ട് ഒന്നും പറയാനില്ല.
    ഏതായാലും കഥ ഒരുപാടിഷ്ടം.
    കമ്പിയും പ്രണയവും നന്നായി ബ്ലെൻഡ് ചെയ്ത വളരെ കുറച്ചു കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുള്ളൂ. അക്കൂട്ടത്തിലേക്ക് ഈ കഥയും കിട്ടിയതിനു വളരെ സന്തോഷം.
    ബൈദുബായ് നെക്സ്റ്റ് പാർട്ട്‌ എപ്പോ തരും

    1. കുരുടി

      Ny
      മോഡറേഷൻ കിട്ടിയത് അറിഞ്ഞിരുന്നു.
      ഇന്ന് മാറിയല്ലേ???.
      ജീവിതം എപ്പോഴെങ്കിലും നമുക്കുള്ളത് വെച്ചിട്ടുണ്ടാവും അതിനു വേണ്ടി കാത്തിരിക്കുന്നത് മാത്രമാണ് ജീവിതം.
      അടുത്ത പാർട്ട് saturday most probably

  6. കുരുടി

    യുഗം വൈകുന്നതിന് എല്ലാവരും ക്ഷെമിക്കണം.
    വേണോന്നു വെച്ചിട്ടല്ല
    എഴുതി വെച്ചത് മുഴുവൻ ഫോണിന്റെ തെണ്ടിത്തരം കാരണം നഷ്ടപ്പെട്ടു.
    എഴുതിയതെല്ലാം ആദ്യം മുതൽ എഴുതേണ്ട ഗതികേടിലാണ് ഇപ്പോൾ ഞാൻ.
    സ്വതവേ എഴുതാൻ മടി ഇപ്പോൾ ഇങ്ങനെയും ,മാമനോടൊന്നും തോന്നല്ലേ മക്കളെ.
    ആരുടെ പ്രാക്കണോ എന്തോ .
    വൈകുന്നതിന് ഒരിക്കൽ കൂടി സാറി❤❤❤

    1. Appol ini ennu undakum

      1. കുരുടി

        Saturday അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുന്നു.???

Leave a Reply

Your email address will not be published. Required fields are marked *