യുഗം 8 [Achilies] 483

എന്റെ സ്വരം കേട്ട് ഞെട്ടി മുഖമുയർത്തിയ അവരുടെ കണ്ണിൽ ആദ്യം അത്ഭുതവും പിന്നെ തിങ്ങി നിറഞ്ഞ സങ്കടവും കുറ്റബോധവും കളിയാടി. ഏങ്ങലടി ഉയർന്ന നിലവിളി ആയി പരിണമിച്ചു.
“മുതല കണ്ണീർ എനിക്ക് കാണണ്ട, ഇറങ്ങാൻ നോക്ക്.”
എന്റെ സ്വരം എനിക്കുപോലും അപരിചിതമായിരുന്നു. ഒന്ന് വിറച്ച അവർ പേടിയോടെ ചെറു വിതുമ്പലുമായി പുറത്തേക്ക് ഇറങ്ങി.
പുറത്തു നടക്കുന്നതിന്റെ ഇതിവൃത്തം അറിയാതെ മല്ലി ഞങ്ങളെ നോക്കി വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു.
“ഇത് യാര്, ഇവറുക്ക് എന്ന ആച്,”
മല്ലി എന്റെ പുറകിൽ ഒരു പുതപ്പിൽ മുഖം നിറയെ ചുവന്ന പാടുമായി നിൽക്കുന്ന ഹേമയെ നോക്കി എന്നോട് ചോദിച്ചു.
“ഞാൻ എല്ലാം പറയാം മല്ലി, ഇപ്പോൾ ഇവരെ കൂട്ടി കൊണ്ട് പോ ഉടുക്കാനും കഴിക്കാനും എന്തെങ്കിലും കൊടുക്ക്.”
ഞാൻ അകത്തേക്ക് കയറിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണും വീർത്ത മുഖവുമായി നിന്ന ഹേമയെ മല്ലി ചുറ്റി പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. ഒരു താങ്ങ് കൊതിച്ചിരുന്ന പോലെ അവർ മല്ലിയുടെ മേലേക്ക് ചാഞ്ഞു.
അകത്തു സോഫയിൽ ഞാൻ ഇരുന്നു, മല്ലി അവരുമായി ഞാൻ കിടക്കാറുള്ള മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞ് എന്റെ മുമ്പിലൂടെ അടുക്കളയിലേക്കും അവളുടെ മുറിയിലേക്കുമെല്ലാം പോയി വന്നു കൊണ്ടിരുന്നു. തിരിച്ചു മുറിയിലേക്ക് കയറുമ്പോൾ കയ്യിൽ തുണിയും കോഫിയും ഭക്ഷണവുമൊക്കെ ഉണ്ടായിരുന്നു. എന്നെ ഇടയ്ക്ക് നോക്കി കൊണ്ടാണ് അവൾ പോവാറുള്ളതും എന്നിൽ നിന്നും ഒരുത്തരം അവൾ പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷെ ഞാനും ഇവിടെ അറിയാത്ത ചോദ്യത്തിന് ഉത്തരം തേടി കൊണ്ടിരിക്കുകയായിരുന്നു.
ഗംഗയെയും വസുവിനെയും നടന്നതെല്ലാം അറിയിക്കണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പത്തിലായി. ഒടുവിൽ എന്ത് തന്നെ ആയാലും അവരോടു തുറന്നു പറയണം എന്ന തീരുമാനം എടുത്തു. ലാൻഡ് ഫോണിൽ ഗംഗയെ വിളിക്കുമ്പോൾ എങ്ങനെ ഈ കാര്യം പറയും എന്ന വാക്കുകൾക്കായി പരതുകയായിരുന്നു ഞാൻ.
“ഡാ ചെക്കാ, എന്താടാ പെട്ടെന്നൊരു വിളി, രാവിലെ വല്ലതും കഴിച്ചോ നീ.”
“ഗംഗേ…”
എനിക്ക് മറുപടി ആയി വിളിക്കാൻ അവളുടെ പേര് മാത്രമേ പുറത്തു വന്നുള്ളൂ.
“എന്താ ഹരി എന്ത് പറ്റി നിന്റെ സൗണ്ട് എന്താ വല്ലാതെ ഇരിക്കുന്നെ നിനക്ക് വയ്യേ,.”
എന്റെ സ്വരത്തിന്റെ ഇടർച്ച പോലും മനസിലാക്കി എനിക്ക് വേണ്ടി ആവലാതിപ്പെടുന്ന ഇവളോട് എല്ലാം പറഞ്ഞില്ലെങ്കിൽ അത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവുമെന്നു ഇപ്പോഴെനിക്കറിയാം.
ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു.
പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം കൈവന്നെങ്കിലും അവളുടെ പ്രതികരണം എന്താവും എന്നോർത്തു ഭയവും വന്നു നിറഞ്ഞു.പക്ഷെ വിപരീതമായി എന്നെ എതിരേറ്റത് അവളുടെ നീണ്ട നിശബ്ദത ആയിരുന്നു.
“ഗംഗേ…പ്ലീസ്… എന്തെങ്കിലും പറ, ഞാൻ ചെയ്തത് തെറ്റായി പോയോ….സോറി,….സോറി..നീ മിണ്ടാതിരിക്കല്ലേ എന്തേലും ഒന്ന് പറ.”
അവസാനം എന്റെ സ്വരം വിറച്ചു പോയിരുന്നു.
“ഹരിക്കുട്ടാ ഉമ്മാ….ലവ് യൂ….. ശ്ശൊ ഞാൻ അവിടെ ഇല്ലാണ്ടായി പോയല്ലോ ഇല്ലേൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നെനെ.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

89 Comments

Add a Comment
  1. സൂപ്പർ

  2. ♨♨ അർജുനൻ പിള്ള ♨♨

    നിനക്ക് വേണമെങ്കിൽ വായിച്ചാൽ മതി ?

  3. സൂപ്പർ ആയിട്ടുണ്ട്

    1. താങ്ക്യൂ രാവണൻ ബ്രോ❤

  4. Bro ennu kanum

    1. എഴുതി കൊണ്ടിരിക്കുന്നു bro
      ഈ ആഴ്ച ഇടാൻ പറ്റുമെന്നു കരുതുന്നു.

  5. കുരുടി ബ്രോ…
    ഈ പാര്‍ട്ടില്‍ കമ്പി ഇല്ലാതിരുന്നത് ഒരു കുറവായി തോന്നിയില്ല.കമ്പി ഇല്ലാഞ്ഞിട്ട് കൂടി ഈ ഭാഗം വളരേ നന്നായിരുന്നു.
    അടുത്ത പാര്‍ട്ട്ഉടൻ ഉണ്ടാകുമോ??

    1. താങ്ക്യൂ notorious
      അടുത്ത പാർട്ട് ഇന്നെഴുതി തുടങ്ങി, ചില തിരക്കുകളിൽ പെട്ടു. എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം ബ്രോ❤

  6. Bro ennu varum

    1. Kamukan bro എഴുതി തുടങ്ങിയിട്ടില്ല.
      ?

  7. പൊന്നു.?

    കമ്പി ഇല്ലാഞ്ഞിട്ടും, ഈ പാർട്ടും ഒരുപാട് ഇഷ്ടായി.

    ????

    1. താങ്ക്യൂ പോന്നു
      ??????

  8. ബ്രൊ…….

    ഈ ഭാഗവും വായിച്ചു. ഇഷ്ട്ടമായി. തുടക്കം ഉള്ളതിനേക്കാൾ എഴുത് കൂടുതൽ മികച്ചു വരുന്നുണ്ട്. അഭിനന്ദനങ്ങൾ.

    ചിലപ്പോൾ അങ്ങനെയാണ്, നല്ലത് നമ്മൾ നഷ്ട്ടപ്പെടുത്തും. മീനാക്ഷിക്കും ഹേമക്കും അതാണ് ഹരി. പക്ഷെ ഹരിയുടെ നന്മ വീണുപോയ അവർക്ക് കൈത്താങ്ങായി.

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്

    ആൽബി

    1. ആൽബിച്ചാ താങ്ക്സ്?
      അല്ലേലും നഷ്ടപ്പെടുമ്പോളല്ലേ ഉണ്ടായിരുന്നതിന്റെ വിലയറിയൂ.

  9. നല്ല കിടിലൻ കഥ, ഇന്നാണ് മുഴുവൻ ഭാഗങ്ങളും വായിച്ചത്.ഈ ഭാഗത്തിൽ കമ്പിയില്ലാത്തത് നന്നായി അതിനാൽ കഥക്ക് ഒരു ഉറപ്പ് കിട്ടി. അടുത്ത ഭാഗത്തിനായി waiting.

    1. Saji bro ????
      താങ്ക്സ് മച്ചാനെ സീ യൂ അഗൈൻ
      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രെമിക്കാം.?

  10. വായിക്കാനായി വൈകിപ്പോയി…..എന്തായാലും കൊള്ളാം , എന്നാലും കഴിഞ്ഞ പാർട്ട് ആണ് ഇതിലും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടത്,കമ്പി ആവശ്യമുള്ളപ്പോൾ മാത്രം മതി, വെറുതെ ചേർത്താൽ അത് അധികപ്പറ്റാവും….ഇനിയും സൂപ്പർ ആവട്ടെ..കാത്തിരിക്കുന്നു സഹോ…

    1. Fire blade ❤❤❤❤❤❤
      പുതിയ ജോലിയുടെ തിരക്കിലാണെന്നറിയാം എങ്കിലും സമയം കണ്ടെത്തി ഇവിടെ വരുന്നുണ്ടല്ലോ നൻഡ്രി സഹോ???❤
      അമ്മൂട്ടിക്കായി ഞാനും വെയ്റ്റിംഗിൽ ആഹ്, തിരക്കൊഴിഞ്ഞു സമയം പോലെ എഴുതി അയച്ചാൽ മതി ?❤?

  11. Ho…vaayichu ponne….
    Machu ni njangale karayikkaan erangi thirichirikkukayano…
    Pinne parayam …epol tme ellatto

    1. തിരക്കിനിടയിലും വായിച്ചല്ലോ ആശാനേ അത് മതി, ???????
      കരയിപ്പിക്കാൻ പ്രേത്യേകിച് ചിലവൊന്നുമില്ലല്ലോ ???

  12. നെഗറ്റീവ് + നെഗറ്റീവ് = പോസിറ്റീവ് എന്ന കാര്യം വല്യ ഡോക്ടർ ആയിട്ടും വസുവിന് അറിയില്ലേ? ഒരു ചൊവ്വാദോഷക്കാരിയെ കെട്ടിയാലുണ്ടാകുന്ന ദോഷമൊക്കെ അടുത്ത ചൊവ്വാദോഷക്കാരിയെക്കൂടി കെട്ടുന്നതിലൂടെ പരിഹരിക്കപ്പെട്ടോളുമെന്നേ. വസുവിന്റെ നിഷേധാത്മക നിലപാടൊന്നും വകവെച്ചുകൊടുക്കേണ്ട. ഹരിയെക്കൊണ്ട് വസുവിന്റെയും ഗംഗയുടെയും കഴുത്തിൽ താലികെട്ടിച്ച് രണ്ടുപേർക്കും ഓരോ കുഞ്ഞുങ്ങളെയും കൂടി കൊടുത്താലേ അവരോടുള്ള അവന്റെ സ്നേഹം അര്ഥപൂര്ണമാകുകയുള്ളു.

    1. Siddu ബ്രോ
      ചൊവ്വാദോഷത്തിന് ഇങ്ങനെ ഒരു പരിഹാരമുള്ള കാര്യം എനിക്കറിയണ്ടേ ബ്രോ??.
      എന്തായാലും അറിഞ്ഞ സ്ഥിതിക്ക് ഇനി മുന്നും പിന്നും നോക്കാനില്ല ❤❤❤

  13. മുത്തേ ഇടയിൽ കുറച്ച് വിഷമിപ്പിച്ചു
    വായന നിരത്തിയത് ആണ്‌ ഉച്ചയ്ക്ക്
    നൈറ്റ് ആണു ബാക്കി വായിച്ചത്
    ?
    ഇപ്പോ മൊത്തം vayichappozha സമാദാനം ആയതു
    ???

    1. Hooligans bro❤❤❤❤?
      ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലുമൊക്കെ വേണ്ടേ അല്ലേൽ ബോറടിക്കൂലെ ???
      വിത്ത് ലവ് Achilies

  14. Thankyou dona കുറവുകൾ പറഞ്ഞാൽ അടുത്ത തവണ തിരുത്താം?

  15. വിഷ്ണു?

    കുരുടി മുത്തേ♥️?

    ഇൗ ഭാഗം വളരെ നന്നായിരുന്നു…ഓരോ സംഭവവും പെർഫെക്റ്റ് എന്ന് വേണമെങ്കിൽ പറയാം..ഇതിൽ ഏറ്റവും പേടിച്ചത് ഗംഗയും,വാസുവും ഇനി മീനാക്ഷിയെ സ്വീകരിക്കാൻ പറയും എന്ന് ഓർത്ത് ആണ്..എന്നാലും ആ ഭാഗം ഓക്കേ വായിച്ചപ്പോ വല്ലാത്ത ടെൻഷൻ ആയിരുന്നു..അത് നമ്മുക്ക് അതേപോലെ തന്നെ ഫീൽ ചെയ്യിക്കാൻ സാധിച്ചു…?

    പിന്നെ കഴിഞ്ഞ ഭാഗത്ത് അവസാനം കൊണ്ട് നിർത്തിയപ്പോൾ അത് മീനാക്ഷിയുടെ അമ്മ ആയിരിക്കും ഒട്ടും പ്രതീക്ഷിച്ചില്ല..

    പിന്നെ കെളി ഇല്ലായിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു..ഇൗ ഭാഗത്ത് അതിന്റെ ആവശ്യം ഇല്ലായിരുന്നു..ഇതിൽ മുഴുവൻ മറ്റൊരു ഫീൽ ആയിരുന്നല്ലോ..

    പിന്നെ നീ എഴുതുന്നത്..ഓരോ സീൻ കഴിഞ്ഞു ഇത്തിരി സ്പേസ് ഒക്കെ ഇട്ടു,ഓരോ ആളുകൾ പറയുന്നത് ഒക്കെ ഒരു ലൈൻ ആയി എഴുതിയാൽ കാണാൻ ഇത്തിരി കൂടി നന്നാവും എന്ന് എനിക്ക് തോന്നുന്നു..അങ്ങനെ എഴുതാൻ ഇത്തിരി കൂടി സമയം എടുക്കും..സമയം ഒക്കെ ഉണ്ട്,എഴുതാൻ പറ്റും എങ്കിൽ അങ്ങനെ ഓക്കേ എഴുതൂ..മറ്റുള്ള ഫെയ്മസ് കഥകൾ ഒക്കെ എടുത്ത് നോക്കിയാൽ ആ ഒരു സംഭവം കിട്ടും..ഇത് എന്റെ ഒരു സജ്ജേഷൻ ആണേ?

    അപ്പോ ഇൗ ഭാഗം വളരെ നന്നായിരുന്നു..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു..അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.. കാത്തിരിക്കുന്നു..സ്നേഹത്തോടെ??♥️

    1. വിഷ്ണു ബ്രോ❤❤❤❤❤❤
      നമ്മുടെ അണ്ണൻ പറഞ്ഞ പോലെ ചിന്തിച്ചു തീരുന്നിടത് ചിന്തിച്ചു തുടങ്ങണം എന്ന ചെറിയ ഒരു വാശിയിലാണ് ഓരോ ഭാഗത്തും മറ്റൊരു വഴിയിലേക്ക് കൊണ്ട് വരുന്നത്. എന്നാലും rahul bro ഒക്കെ അത് കണ്ടു പിടിക്കുന്നുണ്ട്.
      അപ്പോൾ ഇനിയും കുറച്ചൂടെ മാറ്റി പിടിക്കണം എന്ന് തോന്നുന്നുണ്ട്.
      ഗ്യാപ് ഇടുന്ന കാര്യം ബ്രോ പറഞ്ഞപ്പോൾ ഒന്ന് ഇവിടെ തന്നെ വായിച്ചു അപ്പോൾ മനസിലായി അടുത്ത പ്രാവശ്യം പരിഗണിക്കാം?
      വിലയേറിയ വാക്കുകൾക്ക് നന്ദി മുത്തേ?????❤

Leave a Reply

Your email address will not be published. Required fields are marked *