മീനാക്ഷിയെ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല അവിടെ അങ്ങനെ ഒരാളുണ്ടെന്നു പോലും ഓർക്കുന്നത് ഹേമ ഭക്ഷണവും കൊണ്ട് മുകളിലേക്ക് പോവുമ്പോഴും പിന്നെ വസുവും ഗംഗയും പോകുമ്പോഴും മാത്രമാണ്. അവൾക്കിനി വല്ല തളർവാതവും വന്നോ എന്ന് എനിക്ക് തോന്നാതിരുന്നില്ല. പിന്നെ കാണാതിരിക്കുന്നതാവും എന്ത് കൊണ്ടും നല്ലതെന്നു ഞാനും കരുതി.
“തളിരണിഞ്ഞൊരു കിളി മരത്തിലെ
കണിമലരെ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്തു തണലൊരുക്കാൻ വാ
താലോലം താലോലം
ഒരു തരി കുങ്കുമവും കുനിമണി ചന്ദനവും
പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും
പൂമാനങ്ങളും താ.”
പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണു. ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.
“ഒന്ന് നിർത്താവോ കാളരാഗം വാവടുത്തു നിൽക്കുവാ വല്ല എരുമയും ഓടി കേറി വരും.”
വൈകീട്ട് കവലയിലെ കറക്കവും കഴിഞ്ഞു ഹാളിലെ സോഫയിൽ ഒരു പാട്ടും മൂളി കിടന്നപ്പോഴാണ് ഗംഗയുടെ വക ഈ ഉപദ്രവം.
“നിന്നെ ഞാനിന്നു ശെരിയാക്കി തരാടി എരുമേ.”
മുഖത്ത് വെള്ളം കോരി ഒഴിച്ച അവളെ പിടിക്കാനായി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റതും ഗംഗ ഓടി പുറത്തെത്തി.
“ഇച്ചേയി വന്നെന്നെ രക്ഷിക്ക് ഈ ദുഷ്ടൻ ഇല്ലേലിന്നെന്നെ കൊല്ലും.”
“ആര് വന്നാലും നിന്നെ ഞാൻ വിടില്ലെടി പ്രാന്തി, നീ എന്റെ തലേൽ വെള്ളമൊഴിക്കോല്ലേ.”
“അത് ഞാൻ അപ്പൊ പെട്ടെന്ന് അറിയാതെ ഒഴിച്ചതാ, ന്റെ കൈയ്യിന്നു അറിയാണ്ട് വീണതല്ലേ.”
എന്റെ കൈയിലായതും അവള് കുതറി എന്റെ കൈ വിടീക്കാൻ നോക്കി ഓരോ കാരണം പറയാൻ തുടങ്ങി.
“ന്റെ ദേവി ങ്ങനെ രണ്ടെണ്ണം, ഇത്രേം നേരം അടുക്കളയിൽ നിന്നവളാ ഹരിയെ നോക്കിട്ടും വരാന്നു പറഞ്ഞു പോയപ്പോഴെ ഞാൻ ഓർത്തതാ ഇങ്ങനെ എന്തേലും ഒപ്പിക്കാനാവുന്നു.”
കൊലായിലേക്ക് ഞങ്ങളുടെ തല്ലുപിടുത്തം കണ്ടോണ്ടു വന്ന വസൂ കൈ തലയിൽ വെച്ചു.
“ഇവളാണേൽ അവനെക്കാളും കുറുമ്പും വാശിയും, ഹരി അതിനെ വിട്.”
“ഇല്ല വസൂ ഇന്നിവളെ വിടില്ല വിട്ടാൽ, അടുത്ത ദിവസം എന്റെ തലേൽ അവള് ചാണകോരിക്കും കൊണ്ടിടുന്നത്.”
“അതിനിവിടെ തൊഴുത്തില്ലല്ലോ.” ശബ്ദം അടക്കിയാണ് ഗംഗ പറഞ്ഞത്.
“ന്താന്നു.”
“ഇനി ഇടത്തില്ലാന്നു പറഞ്ഞതാ ന്റെ കൈ വേദനിക്കണ് ഹരി ന്നെ വിട് ന്നി ചെയൂല്ല സത്യം.”
മുഖത്ത് ദയനീയ ഭാവം വരുത്തി ഗംഗ പറഞ്ഞു. വിട്ടാൽ ആഹ് നിമിഷം എന്റെ തലക്കടിച്ചിട്ട് അവൾ ഓടുമെന്നത് മൂന്നരത്തരം.
മുറ്റത്തുള്ള ഗുസ്തിക്കിടയിലാണ് ഒരു കാർ ഗേറ്റിനടുത് നിന്നത് ഞാൻ കണ്ടത്. കാറുനോക്കി കൈ അയഞ്ഞ തക്കത്തിന് എന്റെ പിടി വിടുവിച്ചു എന്റെ പുറത്തിനൊരിടിയും തന്നു ഗംഗ ഓടി വസുവിനടുത്തായി.
കാർ വിട്ടു ഗേറ്റ് കടന്നു വരുന്ന ആളെ കണ്ട് എന്റെ ചുണ്ടിലൊരു ചിരി വന്നു.
അജയേട്ടൻ.
ആളെ മനസ്സിലാവാതെ വായും പൊളിച്ചു ഗേറ്റിലേക്ക് കൂമനെ പോലെ തുറിച്ചു നോക്കി പെണ്ണുങ്ങള് രണ്ടും നിൽപ്പുണ്ട്.
“അജയേട്ടനാണ്.”
സംശയം തീർക്കാനായി ഞാൻ പറഞ്ഞതും രണ്ടിന്റെയും മുഖത്ത് ഒരു ചിരി വന്നു.
“രണ്ട് ദിവസം കഴിഞ്ഞു ഇങ്ങെത്താം എന്ന് പറഞ്ഞ ആളാ, ഇപ്പോഴാ വരുന്നേ.”
“എന്റെ തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ, ഇന്നാണ് ഒന്നുഒതുങ്ങി പോരാൻ പറ്റിയത്. അവിടുന്നു നേരെ ഇങ്ങോട്ടാ പോന്നത് ഇനി വേണം അമ്മയെക്കൂട്ടാൻ ചെല്ലാൻ.”
എന്റെ അടുത്തെത്തിയ അജയേട്ടൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു.
“അപ്പൊ ഇന്ന് തന്നെ പോണോ?”
????
കിടില്ലം wating for next part
താങ്ക്യൂ രാവണൻ ❤❤❤
Bro waiting
തീരാറായി ബ്രോ വൈകില്ല
Nxt part ennu varum vegam tharanam?
എഴുതി കൊണ്ടിരിക്കുന്നു കാമുകൻ ബ്രോ.
തീയതി പറയുന്നില്ല, പറഞ്ഞിട്ട് അന്നിടാൻ പറ്റിയില്ലെങ്കിലോ എന്നോർത്തിട്ടാ?
എന്തായാലും വൈകിക്കില്ല.
Super ?? write to us il kand vannatha innanu full vaayichathu . Eagerly waiting for next part
Thankyou manu bro???
ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്.. പോളി സാനം ട്ടോ ..എം വേഗം ബാക്കി തായോ..
താങ്ക്യൂ തടിയാ❤❤❤❤
ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു.
❤️❤️❤️
❤❤❤?
ഇന്നാ വായിക്കുന്നേ ബ്രോ.. എല്ലാ പാർട്ടും കൂടി…
നന്നായിട്ടുണ്ട് ♥️♥️
താങ്ക്യൂ ബ്രോ???
കഥകൾ ഞാൻ കാണാറുണ്ട്, വായിക്കണം എന്ന് തോന്നും ബട്ട് സാഡ് എൻഡ്, എന്നൊരു മുള്ള് കമ്പി മുന്നിൽ കാണുന്നത് കൊണ്ട് ചെറിയ ഒരു പേടി, പക്ഷെ എന്തായാലും വായിക്കും ബ്രോ, അപ്പോൾ കമന്റ് ബോക്സിൽ എന്നെയും പ്രതീക്ഷിക്കാം????
Aduthe part ennu varum
Kamukan
നീ എന്റെ പോ
Kamukan
നീ എന്റെ പോക കാണിക്കുവോടെ???
എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല.??
write to us കണ്ട് വന്നതാ ഒറ്റ ഇരിപ്പിനു മുഴുവനും തീർത്തു…. ഇനി കാത്തിരിപ്പ് തുടങ്ങുകയാണ്….അടുത്ത ഭാഗത്തിന് വേണ്ടി….
ഒരു പേരിലൊക്കെ എന്തിരിക്കുന്നു…
P k രാംദാസ്,
താങ്ക്യൂ സൊ മച്ച്❤❤❤❤
Write to us ഇൽ യുഗത്തെ കുറിച്ച് പറഞ്ഞ കൂട്ടുകാർക്കും നന്ദി.
പേരിവിടെ പൊയ്മുഖങ്ങളിൽ ഒരാൾക്ക് നൽകുന്ന ജസ്റ്റ് ഒരു മാർക്ക് മാത്രമല്ലെ.
????
9 പാർട്ടും ഇന്നാണ് ഞാൻ വായിച്ചത് ഒറ്റയ്റിപ്പിന് എല്ലാ പാർട്ടും വായിച്ചു കൊള്ളാം. എല്ലാം തകർന്ന് പോയവന് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടിയ ഒരു സുഖം ആയിരുന്നു വായിച്ച് കൊണ്ടിരുന്നപ്പോൾ എന്തയാലും കലക്കി പിന്നെ എന്തോ നിഗൂഢതകൾ മറഞ്ഞു കിടക്കുന്ന പോലെ മൊത്തത്തിൽ ഒരു പുക മറ പോലെ ??. എന്തയാലും ഇത്രെയും നാൾ വായിക്കാതെ ഇരുന്നതിൽ ഖേദിക്കുന്നു തുടരുക ❤️❤️
Rizzwan ❤❤❤❤❤
ബ്രോ ഖേദിക്കേണ്ട അവശ്യമൊന്നുമില്ല, വായിക്കേണ്ടിടത് കൃത്യമായ സമയത്ത് തന്നെ എത്തീലെ, അത്രേ ഉള്ളു.
പിന്നെ സപ്പോർട്ടിനു താങ്ക്സ് മച്ചാ????
Anas muhammedh ബ്രോ
താങ്ക്യൂ മച്ചാനെ ❤❤❤❤❤
കഥ വായിച്ചും അഭിപ്രായം രേഖപ്പെടുത്തിയും തന്ന സപ്പോർട്ടിനു ഒത്തിരി താങ്ക്സ്???
ട്രാജഡി ഇപ്പോൾ എന്റെ മനസ്സിലും ഉദ്ദേശമില്ല.
അപ്പോൾ സീ യൂ സൂൺ ബ്രോ❤❤❤
9 പാർട്ടും ഒറ്റയടിക്ക് വായിച്ചു. ഓരോ പാർട്ട് കഴിയുമ്പോളും എഴുത്ത് രീതിയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. Good
Jon snow
താങ്ക്യൂ വെരി മച്ച് ബ്രോ????
9 പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.
ഇഷ്ട്ടപ്പെട്ടു ❤??
താങ്ക്യൂ കിച്ചു ബ്രോ????❤❤❤
പൊളിച്ചു ???????❤️❤️❤️
താങ്ക്യൂ mr perfect ????❤❤❤❤
Mwuthe endha paraya valare nalla story❤️?
Sexum pranayavum ellm mix chytha oru kidilan story valare ishtamayi?
Vayikkan vykiyathil vishamam thonnunnu ithra nalla story, ithinte tagline karanam njn vittupoyadhan njn kooduthalum lovestories aan nokkar,pinne write to usil ithine kurich aaro nalla storyanenn prnju orikkalum miss aakkarudhnnokke
Angne vayich thudangiyadha bt ella partum motham iruthi vayippichu,valare nalla shyli, oro part kazhiyumbozhum ishtam koodivaruvan chythadh?
Sex pranayam cherth vayikkunnadh oru feel aan?
Pnne ee storyile sexinte varnana asadhyam thanne?
Vayikkan veendum veendum thonnunnu ammathiri ezhuth
Manasil aazhthil pathiyunna charcters
Ganga,hari,vasu?
Gangayem vasuvinem valare adhikm ishtamayi
Avasanam ajayettan prnja pole hari bhagayavan aan
Avnte manas arinj snehikkunna rand malakhamare avan kitteelle ?
Angne gangakutti ammayavan povanalle
Meenakshi de past ariyanam avalkum chilappol oru nashta kadha parayanindvam
Endhayalm harikk ini vasuvum,gangayum mathi?
Ineem parayanm ennind ellm koodi ippo vayichond ini ezuthi kazhinjal ethra vare povumnn ariyilla
Ithra nalla erotic love story njnglk thannadhin oru veliya thanks parayunnu?
Vayikkan late ayond ella partum orumich ottayiruppin vayikkan kazhinju adhoru vere level feel aane? iniyanallo kathiripp
Ini ee storykk vendi kannil ennayozhich njn kathrikkindavm karanam athra ishtappettu??
Waiting for nxt part?
Snehathoode……….❤️❤️❤️
ഡിയർ berlin ????
ഒത്തിരി നീണ്ട കമെന്റിനു ആദ്യമേ നന്ദി എനിക്ക് വേണ്ടി അത്രയും സമയം മാറ്റി വെച്ചല്ലോ??????
എന്റെ കഥയ്ക്ക് വേണ്ടി write to us ഇൽ പറയാറുള്ള ഒത്തിരി കൂട്ടുകാരെ ഞാൻ കാണാറുണ്ട്, അവർക്കും നല്കാൻ സ്നേഹം മാത്രമേ ഉള്ളു.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
പിന്നെ നിറഞ്ഞ വാക്കുകൾ കൊണ്ടുള്ള പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
അപ്പോൾ ഇനിയും കാണാം.
❤❤❤❤❤❤❤
Suupper
Akhori താങ്ക്സ് മച്ചാ???
kollam kidu bro
pls continue
താങ്ക്യൂ വിജയകുമാർ ബ്രോ????
Super..baakki vegam edanam ?
തീർച്ചയായും പവിത്ര വൈകാതിരിക്കാൻ ശ്രെമിക്കാം.??
Macha ee kadha otta part polum vayikkan kazhinjittilla
Innu thudangum❤️
Berlin മച്ചാ
ഓൾ ദി ബെസ്റ്റ്???
ബ്രൊ…
കഥ വായിച്ചു, സ്നേഹവും കാമവും എല്ലാം വേണ്ട അളവിൽ ചേർത്ത ഒരു പാർട്ട്…, രണ്ടു പെണ്ണുങ്ങൾക്കിടയിൽ മത്സരിച്ചു സ്നേഹിക്കുന്ന ഹരി….മൊത്തത്തിൽ കൊള്ളാം, ആർക്കും ഒരു അസൂയ തോന്നുന്ന ഒരു ഒരു സിസ്റ്റം….
ഞാൻ ആദ്യം ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് മഴത്തുള്ളികിലുക്കം സിനിമയിലെ ആ അന്തരീക്ഷമാണ് , അവിടെ രണ്ടു അമ്മമാർക്ക് പകരം ഇവിടെ ഭാര്യമാർ…ആ പരിസരമെല്ലാം ഞാൻ അങ്ങനെതന്നെ കാണാറാണ്…..
അപ്പൊ ” തേരിറങ്ങും മുകിലേ…മഴതൂവലൊന്നു തരുമോ…”
സ്നേഹപൂർവ്വം…
Fire blade
Fire blade???
സഹോ,
ഒന്നിനെ വിട്ടു കളയാതെ മറ്റൊന്നിനെ സ്‌നേഹിക്കുമ്പോൾ ചിലപ്പോൾ അത് തകർന്നു തരിപ്പണമാകും അല്ലെങ്കിൽ പടർന്നു പന്തലിക്കും.
ഇവിടെ എന്താവുമെന്നു കണ്ടറിയണം.
തിരക്കിനിടയിലും ഇങ്ങനെ കാണുന്നുണ്ടല്ലോ സഹോ ഒത്തിരി സന്തോഷം????
“ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താര നിരകൾ”
സ്നേഹപൂർവ്വം
കുരുടി(Achilies)