യുഗം 9 [Achilies] 600

“ഇത് ഹരി….”
ഗംഗ പറയാൻ വന്നത് പാതി നിർത്തി നാണത്തോടെ വിരൽ കടിച്ചു നിന്നു.
“ഞാൻ ഇവിടുള്ള രണ്ട് ദേവിമാരുടെ പതിയാ, പോരെ.”
കേട്ടതും ഗംഗ ചിരിച്ചു നീതുവിന്റെ തോളത്തു ചാരി. അപ്പോഴും നീതു അല്പം വിളർത്തു നിന്ന മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി.
“നീതു വല്ലതും കഴിച്ചോ,”
“പിന്നെ വന്നപ്പോ തന്നെ ഇഡ്ഡലിം തട്ടീട്ടുള്ള നിൽപ്പാ ഈ കാന്താരി,”
നീതുവിന്റെ കവിളിൽ പിച്ചി ഗംഗ പറഞ്ഞു.
“ചേച്ചി ഞാൻ പോട്ടെടോ കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, പിന്നെ ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കയറണം.”
“ഓഹ് പിന്നെടാ, വലിപ്പോഴുമെ നീ വരാറുള്ളൂ, അപ്പോൾ അവൾക്ക് ഉടനെ പോണം പോലും ഞാൻ വിടതില്ല, ഊണൊക്കെ കഴിച്ചു ഇച്ചേയി വന്നിട്ട് പോകാം. ഹരി വേണേൽ കൊണ്ടോയി ആക്കി തരും.”
“അതല്ലടോ ചേച്ചി, ഞാൻ ഇപ്പോഴാ ഓർത്തത്. ഞാൻ അടുത്ത ആഴ്ച എന്തായാലും വരാന്നെ, ഇപ്പോൾ കുറച്ചു തിരക്കുള്ളത് കൊണ്ടല്ലേ.”
“കുറച്ചു തിരക്കല്ലേ ഉള്ളു, അപ്പോൾ സാരമില്ല.”
“എടൊ ചേച്ചി പ്ലീസ്.”
അവരുടെ സംസാരം കേട്ടപ്പോൾ നീതുവിന് എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോയാൽ മതി എന്ന ധ്വനി ഉണ്ടായിരുന്നു. അതിനു കാരണം ഞാൻ ആണെന്ന് മനസ്സിലാക്കാനും എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല പക്ഷെ എന്തുകൊണ്ടെന്ന് ഇപ്പോഴും അജ്ഞം.
“എങ്കിൽ ഊണ് കഴിച്ചിട്ട് പോവാം, അല്ലേൽ ഞാൻ പിന്നെ നിന്നോട് മിണ്ടില്ല.”
ഗംഗയുടെ വാശിയിൽ അവൾ വീണു. തലയാട്ടി സമ്മതിച്ചു തിരികെ ഗംഗയോടൊപ്പം പോകുമ്പോൾ തിരിഞ്ഞു എന്നെ നോക്കിയിരുന്നു, എന്തോ ഉറപ്പിക്കാനെന്നവണ്ണം.
*************************************************
“നീതുവിനെ എങ്ങനെയാ നിങ്ങൾക്ക് ഇത്ര അടുപ്പം.”
ഊണ് കഴിഞ്ഞു നീതുവിനെ യാത്രയാക്കി കഴിഞ്ഞു റൂമിൽ എന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന ഗംഗയോട് ഞാൻ ചോദിച്ചു.
“അതിപ്പോ ഇച്ചേയിയുടെ ഹോസ്പിറ്റലിൽ ജോലിക്ക് കേറികഴിഞ്ഞു ഇച്ചേയിയുമായി അവള് പെട്ടെന്ന് കൂട്ടായി ഭയങ്കര പാവം എല്ലോരോടും പെട്ടെന്ന് കൂട്ടാവും, ഇച്ചേയിയുടെ കൂടെ ഇവിടെ വന്നു വന്നു ന്നോടും കൂട്ടായി പിന്നെ പെട്ടെന്ന് ഞങ്ങൾക്ക് അനിയത്തിയെ പോലെ ആയി, പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നുണ്ട്, ഇടയ്ക്ക് ഞാനും ഇച്ചേയിയുമൊക്കെ സഹായിക്കും ന്നാലും പെണ്ണിന് വാങ്ങാൻ ഭയങ്കര മടിയാ, ഒന്ന് രക്ഷപെട്ടു കണ്ടാൽ മതിയായിരുന്നു.””ഉം..”
നീതു എന്തിനാ എന്നെ കണ്ട് വല്ലാതായത് എന്നുള്ളതിന് എനിക്കിപ്പോഴും ഉത്തരമില്ല.
“ഹരി..”
“ഉം..”
“എനിക്കൊരു കുഞ്ഞിനെ തരുന്നു പറഞ്ഞത് കാര്യയിട്ടാ.”
എന്റെ നെഞ്ചിലെ രോമത്തിൽ തെരു പിടിപ്പിച്ചു കൊഞ്ചി കൊണ്ടാണ് ഗംഗ അത് ചോദിച്ചത്.
അവളെ വലിച്ചു എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു തിളങ്ങുന്ന കണ്ണുകളിൽ നോക്കി ഞാൻ ചോദിച്ചു.
“എന്തേ എന്റെ പെണ്ണിനിപ്പോ അങ്ങനെ തോന്നാൻ ഞാൻ വെറുതെ പറഞ്ഞതാണ് എന്ന് തോന്നിയോ.”
അവൾ ഇല്ല എന്നാ രീതിയിൽ തലയാട്ടി.
“എന്റെ കുഞ്ഞിനെ ചുമക്കാൻ നിന്നോളം അർഹത വേറെ ആർക്കും ഇല്ല എന്റെ പെണ്ണെ.”
പൂനിലാവ് പോലെ വിടർന്ന മുഖവുമായി ഗംഗ എന്റെ കഴുത്തിൽ മുഖം അമർത്തി.
“ഇന്ന് നല്ല സമയാട്ടോ.”
എന്നിൽ നിന്നും മുഖമുയർത്തി കുസൃതി ചിരിയുമായി നോക്കി പിന്നെ നാണത്തോടെ വീണ്ടും മുഖം താഴ്ത്തി.
“എന്ത് നല്ല സമയം.”
മനസിലായെങ്കിലും ഞാൻ അറിയാത്ത പോലെ ചോദിച്ചു.
“പോടാ കള്ള തെമ്മാടി ന്നെ കൊണ്ട് പറയിക്കാനല്ലേ, ന്ന ഞാൻ പറയണില്ല.”
എന്റെ കഴുത്തിൽ കടിച്ചു ഗംഗ മൊഴിഞ്ഞു.
“എന്റെ പൊന്നൂസിന് നാണം വന്നോ.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

99 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    ????

  2. കിടില്ലം wating for next part

    1. താങ്ക്യൂ രാവണൻ ❤❤❤

    1. തീരാറായി ബ്രോ വൈകില്ല

  3. Nxt part ennu varum vegam tharanam?

    1. എഴുതി കൊണ്ടിരിക്കുന്നു കാമുകൻ ബ്രോ.
      തീയതി പറയുന്നില്ല, പറഞ്ഞിട്ട് അന്നിടാൻ പറ്റിയില്ലെങ്കിലോ എന്നോർത്തിട്ടാ?
      എന്തായാലും വൈകിക്കില്ല.

  4. Super ?? write to us il kand vannatha innanu full vaayichathu . Eagerly waiting for next part

    1. Thankyou manu bro???

  5. ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്.. പോളി സാനം ട്ടോ ..എം വേഗം ബാക്കി തായോ..

    1. താങ്ക്യൂ തടിയാ❤❤❤❤
      ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു.

  6. ❤️❤️❤️

    1. ❤❤❤?

  7. ഇന്നാ വായിക്കുന്നേ ബ്രോ.. എല്ലാ പാർട്ടും കൂടി…

    നന്നായിട്ടുണ്ട് ♥️♥️

    1. താങ്ക്യൂ ബ്രോ???
      കഥകൾ ഞാൻ കാണാറുണ്ട്, വായിക്കണം എന്ന് തോന്നും ബട്ട് സാഡ് എൻഡ്, എന്നൊരു മുള്ള് കമ്പി മുന്നിൽ കാണുന്നത് കൊണ്ട് ചെറിയ ഒരു പേടി, പക്ഷെ എന്തായാലും വായിക്കും ബ്രോ, അപ്പോൾ കമന്റ് ബോക്സിൽ എന്നെയും പ്രതീക്ഷിക്കാം????

  8. Aduthe part ennu varum

    1. Kamukan
      നീ എന്റെ പോ

    2. Kamukan
      നീ എന്റെ പോക കാണിക്കുവോടെ???
      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല.??

  9. p k രാംദാസ്

    write to us കണ്ട് വന്നതാ ഒറ്റ ഇരിപ്പിനു മുഴുവനും തീർത്തു…. ഇനി കാത്തിരിപ്പ് തുടങ്ങുകയാണ്….അടുത്ത ഭാഗത്തിന് വേണ്ടി….
    ഒരു പേരിലൊക്കെ എന്തിരിക്കുന്നു…

    1. P k രാംദാസ്,
      താങ്ക്യൂ സൊ മച്ച്❤❤❤❤
      Write to us ഇൽ യുഗത്തെ കുറിച്ച് പറഞ്ഞ കൂട്ടുകാർക്കും നന്ദി.
      പേരിവിടെ പൊയ്മുഖങ്ങളിൽ ഒരാൾക്ക് നൽകുന്ന ജസ്റ്റ് ഒരു മാർക്ക് മാത്രമല്ലെ.
      ????

  10. 9 പാർട്ടും ഇന്നാണ് ഞാൻ വായിച്ചത് ഒറ്റയ്റിപ്പിന് എല്ലാ പാർട്ടും വായിച്ചു കൊള്ളാം. എല്ലാം തകർന്ന് പോയവന് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടിയ ഒരു സുഖം ആയിരുന്നു വായിച്ച് കൊണ്ടിരുന്നപ്പോൾ എന്തയാലും കലക്കി പിന്നെ എന്തോ നിഗൂഢതകൾ മറഞ്ഞു കിടക്കുന്ന പോലെ മൊത്തത്തിൽ ഒരു പുക മറ പോലെ ??. എന്തയാലും ഇത്രെയും നാൾ വായിക്കാതെ ഇരുന്നതിൽ ഖേദിക്കുന്നു തുടരുക ❤️❤️

    1. Rizzwan ❤❤❤❤❤
      ബ്രോ ഖേദിക്കേണ്ട അവശ്യമൊന്നുമില്ല, വായിക്കേണ്ടിടത് കൃത്യമായ സമയത്ത് തന്നെ എത്തീലെ, അത്രേ ഉള്ളു.
      പിന്നെ സപ്പോർട്ടിനു താങ്ക്സ് മച്ചാ????

  11. Anas muhammedh ബ്രോ
    താങ്ക്യൂ മച്ചാനെ ❤❤❤❤❤
    കഥ വായിച്ചും അഭിപ്രായം രേഖപ്പെടുത്തിയും തന്ന സപ്പോർട്ടിനു ഒത്തിരി താങ്ക്സ്???
    ട്രാജഡി ഇപ്പോൾ എന്റെ മനസ്സിലും ഉദ്ദേശമില്ല.
    അപ്പോൾ സീ യൂ സൂൺ ബ്രോ❤❤❤

  12. 9 പാർട്ടും ഒറ്റയടിക്ക് വായിച്ചു. ഓരോ പാർട്ട്‌ കഴിയുമ്പോളും എഴുത്ത് രീതിയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. Good

    1. Jon snow
      താങ്ക്യൂ വെരി മച്ച് ബ്രോ????

  13. 9 പാർട്ടും ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.
    ഇഷ്ട്ടപ്പെട്ടു ❤??

    1. താങ്ക്യൂ കിച്ചു ബ്രോ????❤❤❤

  14. പൊളിച്ചു ???????❤️❤️❤️

    1. താങ്ക്യൂ mr perfect ????❤❤❤❤

  15. Mwuthe endha paraya valare nalla story❤️?
    Sexum pranayavum ellm mix chytha oru kidilan story valare ishtamayi?
    Vayikkan vykiyathil vishamam thonnunnu ithra nalla story, ithinte tagline karanam njn vittupoyadhan njn kooduthalum lovestories aan nokkar,pinne write to usil ithine kurich aaro nalla storyanenn prnju orikkalum miss aakkarudhnnokke
    Angne vayich thudangiyadha bt ella partum motham iruthi vayippichu,valare nalla shyli, oro part kazhiyumbozhum ishtam koodivaruvan chythadh?
    Sex pranayam cherth vayikkunnadh oru feel aan?
    Pnne ee storyile sexinte varnana asadhyam thanne?
    Vayikkan veendum veendum thonnunnu ammathiri ezhuth
    Manasil aazhthil pathiyunna charcters
    Ganga,hari,vasu?
    Gangayem vasuvinem valare adhikm ishtamayi
    Avasanam ajayettan prnja pole hari bhagayavan aan
    Avnte manas arinj snehikkunna rand malakhamare avan kitteelle ?
    Angne gangakutti ammayavan povanalle
    Meenakshi de past ariyanam avalkum chilappol oru nashta kadha parayanindvam
    Endhayalm harikk ini vasuvum,gangayum mathi?
    Ineem parayanm ennind ellm koodi ippo vayichond ini ezuthi kazhinjal ethra vare povumnn ariyilla
    Ithra nalla erotic love story njnglk thannadhin oru veliya thanks parayunnu?
    Vayikkan late ayond ella partum orumich ottayiruppin vayikkan kazhinju adhoru vere level feel aane? iniyanallo kathiripp
    Ini ee storykk vendi kannil ennayozhich njn kathrikkindavm karanam athra ishtappettu??
    Waiting for nxt part?
    Snehathoode……….❤️❤️❤️

    1. ഡിയർ berlin ????
      ഒത്തിരി നീണ്ട കമെന്റിനു ആദ്യമേ നന്ദി എനിക്ക് വേണ്ടി അത്രയും സമയം മാറ്റി വെച്ചല്ലോ??????
      എന്റെ കഥയ്ക്ക് വേണ്ടി write to us ഇൽ പറയാറുള്ള ഒത്തിരി കൂട്ടുകാരെ ഞാൻ കാണാറുണ്ട്, അവർക്കും നല്കാൻ സ്നേഹം മാത്രമേ ഉള്ളു.
      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
      പിന്നെ നിറഞ്ഞ വാക്കുകൾ കൊണ്ടുള്ള പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.
      അപ്പോൾ ഇനിയും കാണാം.
      ❤❤❤❤❤❤❤

    1. Akhori താങ്ക്സ് മച്ചാ???

  16. kollam kidu bro
    pls continue

    1. താങ്ക്യൂ വിജയകുമാർ ബ്രോ????

  17. Super..baakki vegam edanam ?

    1. തീർച്ചയായും പവിത്ര വൈകാതിരിക്കാൻ ശ്രെമിക്കാം.??

  18. Macha ee kadha otta part polum vayikkan kazhinjittilla
    Innu thudangum❤️

    1. Berlin മച്ചാ
      ഓൾ ദി ബെസ്റ്റ്???

  19. ബ്രൊ…

    കഥ വായിച്ചു, സ്നേഹവും കാമവും എല്ലാം വേണ്ട അളവിൽ ചേർത്ത ഒരു പാർട്ട്…, രണ്ടു പെണ്ണുങ്ങൾക്കിടയിൽ മത്സരിച്ചു സ്നേഹിക്കുന്ന ഹരി….മൊത്തത്തിൽ കൊള്ളാം, ആർക്കും ഒരു അസൂയ തോന്നുന്ന ഒരു ഒരു സിസ്റ്റം….

    ഞാൻ ആദ്യം ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് മഴത്തുള്ളികിലുക്കം സിനിമയിലെ ആ അന്തരീക്ഷമാണ് , അവിടെ രണ്ടു അമ്മമാർക്ക് പകരം ഇവിടെ ഭാര്യമാർ…ആ പരിസരമെല്ലാം ഞാൻ അങ്ങനെതന്നെ കാണാറാണ്…..
    അപ്പൊ ” തേരിറങ്ങും മുകിലേ…മഴതൂവലൊന്നു തരുമോ…”

    സ്നേഹപൂർവ്വം…

    Fire blade

    1. Fire blade???
      സഹോ,
      ഒന്നിനെ വിട്ടു കളയാതെ മറ്റൊന്നിനെ സ്‌നേഹിക്കുമ്പോൾ ചിലപ്പോൾ അത് തകർന്നു തരിപ്പണമാകും അല്ലെങ്കിൽ പടർന്നു പന്തലിക്കും.
      ഇവിടെ എന്താവുമെന്നു കണ്ടറിയണം.
      തിരക്കിനിടയിലും ഇങ്ങനെ കാണുന്നുണ്ടല്ലോ സഹോ ഒത്തിരി സന്തോഷം????
      “ഇരുൾ മൂടിയാലുമെൻ കണ്ണിൽ
      തെളിയുന്നു താര നിരകൾ”

      സ്നേഹപൂർവ്വം
      കുരുടി(Achilies)

Leave a Reply

Your email address will not be published. Required fields are marked *