അജ്ഞാതന്‍റെ കത്ത് 6 205

“സർ അരവിക്കിപ്പോൾ വന്ന ഫോൺ….?”

ഞാൻ വിക്കി

“അതവരുടേതാണ്.ഇന്റർനാഷണൽ കോൾ അരവിയുടെ എല്ലാ കാളും ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിലാണ്. അവനിപ്പോൾ പോവുന്നത് നിന്റെ വീട്ടിലേക്കാണ്. അവനവിടെത്തും മുന്നേ നിന്റെ വീട്ടിൽ കയറിയവരെ നമ്മളുടെ ആളുകൾ പിടികൂടും കൂട്ടത്തിൽ അരവിന്ദിനേയും. നടന്ന കാര്യങ്ങളിൽ അരവിന്ദ് പറഞ്ഞത് 50% മാത്രം പറയാൻ ഇനിയും 50% ബാക്കിയാണ്.”

അരവിയുടെ ഒരു മെസ്സേജ് എനിക്ക് വന്നു

“വേദ നീ ട്രാപ്പിലാണ്. “

തിരിഞ്ഞു നോക്കിയപ്പോൾ അലോഷ്യസിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം.

എന്ത് വന്നാലും ഞാൻ നേരിടാൻ തന്നെ തീരുമാനിച്ചു. എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തണം.കൂടി വന്നാൽ ഇവർ എന്നെ കൊല്ലും അതിൽ കൂടുതൽ ഒന്നുമില്ല. അലോഷിക്കു സംശയം തോന്നാതിരിക്കാൻ ഞാൻ ചോദിച്ചു.

“എന്റെ വീട്ടിൽ രണ്ടു പേർ ഉണ്ടെന്നത് എങ്ങനെ അറിഞ്ഞു.?”

“ഓഹ് ഞാനത് പറയാൻ മറന്നു. വേദയുടെ വീടിനു തൊട്ടു മുന്നേ എയർ ഫോഴ്സ് ആണല്ലോ.എയർഫോഴ്സിൽ എനിക്കൊരു സുഹൃത്തുണ്ട് ഷേണായി. എയർഫോഴ്സ് പരിസരം ക്യാമറ നിരീക്ഷണത്തിലാണെന്ന കാര്യം വേദയ്ക്കറിയാമോ?”

” അറിയാം”

“കഴിഞ്ഞ ദിവസം വേദയുടെ വീട്ടിൽ വന്നവർ ബൈക്ക് നിർത്തിയത് എയർ ഫോഴ്സിനു സമീപത്താണ്. അന്ന് ഞാൻ പറഞ്ഞപ്പോൾ എയർ ഫോഴ്സിലെ ബൈക്കിൽ അവർ ഇറങ്ങുന്നതും കയറി പോകുന്നതുമായ cctv ദൃശ്യങ്ങൾ ഷെണായി ഒരു പെൻഡ്രൈവിലാക്കി എനിക്കു തന്നു. അന്നു ബൈക്കിൽ വന്നൊരാളെ ഇന്നു രാവിലെ ഞാൻ പൊക്കി.”

എന്റെ കണ്ണുകൾ മിഴിഞ്ഞു.

” രാവിലെ കാപ്പിക്കടയിൽ അവനുണ്ടായിരുന്നു നമുക്കെതിരെയുള്ള സീറ്റിൽ നീ ഓർക്കുന്നുണ്ടോ?”

“യെസ്, ഞാൻ ഓർക്കുന്നു. വല്ലാതെ അവൻ നമ്മളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.”

ഞാൻ പറഞ്ഞു.

” ഉം. അവനെ കണ്ടത് കൊണ്ടാണ് CI നൈനാൻ കോശിയോട് നമ്മൾ വിവാഹിതരാവാൻ പോവുന്നവരാണെന്നു പറഞ്ഞത്. അവൻ വന്നത് ഞാനാരാണ് എന്നറിയാൻ മാത്രമാണ്. നിന്റെ ഭാവി വരൻ എന്നത് ശത്രുക്കൾക്ക് ദോഷമായി വരില്ല മറിച്ച് അന്വേഷണ ഉദ്യോഗസ്ഥനാണെന്നറിഞ്ഞാൽ അവർക്ക് തലവേദനയും നമുക്ക് ലക്ഷ്യത്തിലെത്താനുള്ള സമയവും കൂട്ടും “

പറയുന്നത് വിശ്വസിക്കാമോ?ആകെ കൺഫ്യുഷനായി .

” പിന്നെ നിനക്ക് കിട്ടിയ ആ ഫയലിൽ നിന്നും ഈ കേസുമായി ഒന്നു രണ്ട് പ്രധാന കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു കാരണം ICU വിൽ നിന്നും കൃഷ്ണപ്രിയ മിസ്സായി, അർജ്ജുനന്റെ ബോഡി, ഇപ്പോൾ സജീവിന്റേയും. അതിനർത്ഥം ഐസിയുവിൽ കിടന്ന കൃഷ്ണപ്രിയയ്ക്ക് ജീവനില്ലായിരുന്നു. വേദയ്ക്ക് മനസിലായോ കാര്യങ്ങൾ?”

ഞാൻ തലയാട്ടി. ഇതെന്റെ മനസിലും തോന്നിയതായിരുന്നു.

The Author

3 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Wow…. plichadukki…

  2. Nice story..chila page rept vannittundu..so admin plzchek

Leave a Reply

Your email address will not be published. Required fields are marked *