അജ്ഞാതന്‍റെ കത്ത് 7 204

“എനിക്കറിയില്ല.”

അങ്ങനെ പറയാനാണ് തോന്നിയത്.

“ഒന്ന് പുള്ളിയെ ശ്രദ്ധിക്കണം കേട്ടോ നീ. ചില സംശയങ്ങളുണ്ട് ഞാനത് പറയാം. പ്രഫസർ രാവിലെ കാണണമെന്നു പറഞ്ഞിട്ടുണ്ട്. “

” ഉം.പ്രശാന്തും പുറത്തോട്ട് പോയോ? “

” പോയെന്നു തോന്നുന്നു.”

ഫോറൻസിക് വിദഗ്ദർ അതിവേഗത്തിൽ വീടിനകത്തേയ്ക്ക് പോയി. പുതിയ ന്യൂസുകൾ ഒന്നും വീടിനു പുറത്തെത്താതെ വീട് പോലീസ് സംരക്ഷണത്തിലായി.

ഗായത്രിയുടെ ബാംഗ്ലൂർ നമ്പറിൽ നിന്നും ഒരു കോൾ

“ഹലോ മാഡം.”

” എന്തൊക്കെയാ വേദാ പ്രശ്നം? ന്യൂസ് കണ്ടപ്പോൾ ഞെട്ടി.”

ഞാൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു.

” ഒകെ. എല്ലാം ശ്രദ്ധിച്ചു ചെയ്യണം”

ഫോൺ കട്ടായി .
ഗായത്രി എപ്പോൾ പോയി എന്ന ചിന്ത മാത്രം അവശേഷിച്ചു.
നേരം പുലർന്നുവരാറായി അങ്ങിങ്ങ് ചില പക്ഷികളുടെ ശബ്ദം കേട്ടു തുടങ്ങി. ജോണ്ടി ഹോസ്പിറ്റലിലെ കാര്യങ്ങൾ തിരക്കാനായി പോയി.പ്രശാന്തിനെ അവിടെങ്ങും കാണാനില്ല.
റോഡിൽ ഒരു ബഹളം.പെരുമ്പാവൂർ പൗരസമിതി കിടന്നു ബഹളം വെക്കുന്നു. പോലീസ് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോണിൽ അലോഷിയുടെ മെസ്സേജ് .

“ഞങ്ങൾ പുറത്തുണ്ട്. എന്നെയവർ തിരിച്ചറിയണ്ട എന്നോർത്താണ് മാറിയത്.ഹോസ്പിറ്റലിലായ കുര്യച്ചനും തോമസിനും ബോധം വീണില്ല ഇതുവരെ “

ബോധം വീണില്ലായെന്ന്. അങ്ങനെയെങ്കിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ഇതേ അവസ്ഥയിൽ അല്ലേ കാണാതായത്. വൈദ്യശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത മയക്കം.

ഞാനുടനെ അലോഷ്യസിനെ വിളിച്ചു.

“സർ കുര്യച്ചനേയും തോമസിനേയും ശ്രദ്ധിക്കണം.അവർ മിസ്സാവാൻ സാധ്യതയുണ്ട്. “

“വാട്ട്?!i

“യെസ് സർ ബാക്കി നേരിട്ട് .”

ഫോൺ കട്ട് ചെയ്തു ഞാൻ CI യോട് എപ്പോ വേണമെങ്കിലും എത്തിക്കോളാമെന്ന് കാര്യം പറഞ്ഞു പുറത്തിറങ്ങി.
ആൾക്കൂട്ടത്തിൽ നിന്നും ആലോഷ്യസിനെ കണ്ടെത്തി .

“സർ എനിക്ക് കിട്ടിയ ഫയലിലെ ഒരു കേസുമായി ഇതിന് സാമ്യമുണ്ട്.ഒരു ക്രിഷ്ണപ്രിയ കേസ്.അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് അവരുടെ ഡോക്ടറെ കാണണം. “

” കാണാം. ഡോ: കൃഷ്ണ കുമാറാണ് നമ്മളെ അദ്ദേഹം സഹായിക്കും.”

“എനിക്കൊന്നു രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് വരാം.”
പറഞ്ഞു തീരും മുന്നേ അരവി വന്നു. ഞാനും അരവിയും ഒരുമിച്ചിറങ്ങി.

“വേദ പ്രഫസർ മുസ്തഫ അലി കൊച്ചിയിൽ ഉണ്ട്. നേരിട്ട് കണ്ട് സംസാരിക്കണമെന്നദ്ദേഹം പറയുന്നു.”

അരവിയുടെ സംസാരത്തിനു മറുപടിയായി

“പോവാം “

എന്നത് മാത്രം പറഞ്ഞു ഞാൻ.

The Author

3 Comments

Add a Comment
  1. entammoo…thakarthu….suspence thriller…wow…polichadakki…kuranja divasavm kind itrem uplord cheithathinu thanks

  2. പാവം പൂജാരി

    വല്ലാത്ത സസ്പന്‍സ് ഉള്ള കഥ തന്നെ. എഴുത്തിന്റെ രീതിയും അതിന്റെ ഓരോ കണ്ണിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉള്ള അന്യോഷണവും എല്ലാം ശരിക്കും ഒരു ശാസ്ത്രീയ കുറ്റാന്യോഷണ നോവലിന്റെ രീതിയില്‍ത്തന്നെ.
    ഇതിലെ മുമ്പുള്ള ഭാഗങ്ങള്‍ എല്ലാം ഒറ്റയിരുപ്പില്‍ ആണുവായിച്ചത്. അഭിനന്ദനങള്‍.

    പിന്നെ ഈ കഥ സൈറ്റില്‍ അപ്ലോഡ് ചെയ്ത രീതി ശരിയായില്ല. ആദ്യഭാഗങ്ങള്‍ അവസാന ഭാഗം കണ്ടു താല്പര്യം വന്നപ്പോള്‍ തപ്പിയെടുത്തു വായിക്കുകയാണ് ഉണ്ടായതു. പുതിയ ഭാഗങ്ങള്‍ എല്ലാം ചുരുങ്ങിയ ദിവസംകൊണ്ട് ആണല്ലോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇത് പോലുള്ള മാസ്റ്റര്‍ പീസ് ഇതിലും പരിഗണനകള്‍ അര്‍ഹിക്കുന്നു.
    എഴുത്തുകാരനു ഒരിക്കല്‍ക്കൂടി അഭിനന്ദനങള്‍..

  3. തീപ്പൊരി (അനീഷ്)

    Super suspense…..

Leave a Reply

Your email address will not be published. Required fields are marked *