അലോഷിക്കു സംശയം.
“സർ എന്റെച്ഛന്റെ ചില കേസ് ഫയലുകൾ ഞാനിന്നു പഠിക്കുകയുണ്ടായി. ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് അവയിൽ കണ്ടത്. നമ്മൾ ആത്മാഹത്യയെന്നു കരുതിയ പലതും കൊലപാതകമായിരുന്നു. അതേ പറ്റി വിശദമായി അറിഞ്ഞവർ അച്ഛനെ സമീപിച്ചെങ്കിലും അവരും കൊല ചെയ്യപ്പെട്ടു. അവരും മറ്റുള്ളവർക്ക് മുന്നിൽ ആത്മാഹത്യയും അപകട മരണവുമായി മാറുകയാണുണ്ടായത്.”
“വേദപറഞ്ഞു വരുന്നത്.?”
“TB സർ അല്ല ഒരിക്കലും ഇതിന്റെ ബ്രയിൻ. താൻസെൻ വെറുമൊരു വാടക കൊലയാളി മാത്രം. ഇതിനിടയിൽ നിന്നവർക്കൊന്നും യഥാർത്ഥ ബോസിനെ അറിയില്ല, കണ്ടിട്ടില്ല….. അയാളെ വ്യക്തമായി അറിയുന്നത് TB സാറിനു മാത്രം.TB യെ അറസ്റ്റ് ചെയ്യണം. മുംതാസിനെന്തു പറ്റിയെന്ന് അയാൾ പറയും “
” നീയൊരു ബ്രില്ല്യന്റ് തന്നെ “
അലോഷിയുടെ പ്രശംസ.
“ഇതെല്ലാം അച്ഛൻ കണ്ടെത്തിയതാണ്. ഇവയെല്ലാമറിയുന്നതിനാൽ മാത്രം അച്ഛൻ നേരത്തെ യാത്രയായത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായവരെ കണ്ടു പിടിക്കണം. പിന്നെ അതിലും പ്രധാനം അവരന്വേഷിക്കുന്ന ഫോർമുല ! അതൊരിക്കലും അവരിലെത്തരുത്. അതിനും മുൻപേ നശിപ്പിക്കണം.എനിക്ക് ചെയ്ത് തീർക്കാൻ ജോലികൾ ഒരുപാടുണ്ട്.”
“വേദയെ താൻസൻ ഒരുപാട് മാസങ്ങളായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്തായിരുന്നു ലക്ഷ്യമെന്ന് പറയുന്നില്ല”
” ഉം…. ഇതിൽ നമ്മൾ പ്രതിസ്ഥാനത്ത് നിർത്തിയ പലർക്കും വായ തുറക്കാൻ നിർവ്വാഹമില്ല കാരണം ഭയം മാത്രം.താൻസെനെ എങ്ങനെ പിടികൂടി?”
” ഇന്നലെ ബാങ്കിൽ വെച്ച്. ലോക്കർ തുറക്കാൻ കൊലയാളിയെത്തുമെന്നെനിക്കറിയാമായിരുന്ന്. നിന്റെ ഗോൾഡ് അവിടുന്ന് ഞാൻ ബാങ്കിലെ ഒരു സ്റ്റാഫ് മുഖാന്തിരം മാറ്റി അവനുള്ള വലവിരിച്ചിരിപ്പായി. 2.17 കഴിഞ്ഞപ്പോൾ അവനെത്തി. അവിടെ ഒരിക്കലും അവൻ അപകടം പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ പുറത്ത് കാവലായി കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു.”
” അതാര്?”
” ട്രക്ക് ഡ്രൈവർ അവിനാഷ്. അവനെതിരെ കേസെടുക്കാൻ പറ്റില്ല കാരണം.നിയമപ്രകാരം അവനിപ്പോൾ ജീവിച്ചിരിപ്പില്ല “
എന്റെ ചുണ്ടിൽ പുഞ്ചിരിയൂറി .
“കൊലയാളിയിലേക്കിനി അധികദൂരമില്ല ഇല്ലേ സർ? “
“അതേടോ…. ഞാനെന്നാലിറങ്ങട്ടെ “
അലോഷി പോയയുടനെ ഞാൻ സാബുവിനെ വിളിച്ചു. അടുത്ത വ്യാഴം അഴിച്ചുപണി പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു.
മേശയിൽ നിന്നും A4 ഷീറ്റ് വലിച്ചെടുത്തു അഴിച്ചു പണി പ്രോഗ്രാം നമ്പർ എഴുതിച്ചേർത്തു.
ഹാളിലിരിക്കുന്ന ലാന്റ് ഫോൺ റിംഗ് ചെയ്തു.പതിവില്ലാതെ ഇന്റർനാഷണൽ കോൾ തന്നെ.
ലോംഗ് ബെൽ
ഞാനെഴുന്നേറ്റ് ചെന്ന് ഫോണെടുത്തു.
” ഹലോ മിസ്സ് വേദപരമേശ്വർ മരിക്കാൻ തയ്യാറായിക്കൊള്ളൂ.”
“ഹലോ നിങ്ങളാരാ?”
” നിന്റച്ഛന്റെ കാലൻ ഇപ്പോ നിന്റേയും….. ഇത് പോലന്ന് ഞാൻ പരമേശ്വറിനും വാണിംഗ് കൊടുത്തിരുന്നു.”
ഫോൺ ഡിസ്കണക്ടായി.
ഭയം തോന്നിയില്ല മറിച്ച് സന്തോഷിച്ചു.അഴിച്ചുപണി യ്‌ക്ക് വേണ്ടതെല്ലാം എഴുതിച്ചേർത്ത് ഞാൻ പ്രോഗ്രാമിൽ ഓരോ എപ്പിസോഡിലും വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി, കോണ്ടാക്ട് നമ്പർ തപ്പിയെടുത്ത ശേഷം അവരെ വിളിച്ചു കാര്യം പറഞ്ഞു. മേഡത്തെ കാണാൻ പോവണം. എന്തായാലും പ്രോഗ്രാം കഴിയും വരെ കാത്തിരിക്കാം.
ടി വി ഓൺ ചെയ്തു.തോമസ് ഐസകിനെ പറ്റിയുള്ള വാർത്തകൾ മാത്രം.
ചാനൽ മാറ്റി ഒരു ഹിന്ദി ഗാനം ഐശ്വര്യാറായിയുടെ താൽ ലെ ഗാനം…. ഇപ്പോൾ മനസ് ശാന്തമാണ്.
ഒന്ന് മയങ്ങണമെന്നോർത്താണ് ബെഡ്റൂമിലെത്തിയത്. കിടന്നപ്പോഴേക്കും കോളിംഗ് ബെല്ലടിച്ചു. മുടി വാരി ക്ലിപ് ചെയ്ത് ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. നാൽപ്പതിനോടടുത്ത ഒരു സ്ത്രീ.കോട്ടൺ സാരി മനോഹരമായി ഉടുത്തിരിക്കുന്നു. എനിക്കപരിചിതമായ മുഖം.വിഷാദം കലർന്ന പുഞ്ചിരിയവർ എനിക്ക് നൽകി.
“വേദഎന്റെ പേര് സോഫിയ നൈനാൻ കോശി.സിഐ നൈനാൻ കോശിയുടെ ഭാര്യയാണ് ഞാൻ “
എനിക്ക് ആളെ മനസ്സിലായി.
“വരൂ കയറിയിരിക്കു”
എനിക്കു മുന്നേ അവർ ഹാളിൽ കടന്നിരുന്നു. അവർക്കെതിരെ ഞാനുമിരുന്നു. അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഒരു തുടക്കത്തിനായവർ കോട്ടൻസാരിയുടെ തുമ്പിൽ വെറുതെ വിരലുകൾ ചുറ്റിക്കൊണ്ടിരുന്നു.
Ethinte PDF kitto