ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj] 1495

” ചേട്ടത്തിയോ ഇതെപ്പൊ മുതൽ… ഇന്നലെവരെ മിസ്സായിരുന്നല്ലോ… ”

ഞാൻ പറഞ്ഞു തീർന്നതും പൊടുന്നനെ അമ്മയുടെ ഒരു ചോദ്യം…

” ഹാ അതൊക്കെ ആയി…അതല്ല ഇവിടുത്തെ വിഷയം…ഈ പറഞ്ഞ കാര്യത്തിനൊക്കെ കാരണവന്മാർ അല്ലേ ഉണ്ടാവേണ്ടത്…ഈ പൈതൽ എന്തിനാ… ”

” ഓ ഒരു പൈതൽ…നീ പറയുന്നത് കേട്ടാൽ മതി…അങ്ങനെ മുതിർന്നവർ കുട്ടികൾ എന്നൊന്നുമില്ല… നമ്മുടേം അവരുടേം കുറച്ച് ബന്ധുക്കളുള്ള ഒരു ചടങ്ങ്…അത്രെന്നെ… ”

” മ്മ്…. ”

കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു…അതോടെ ഞാൻ മൂളിക്കോണ്ട് അകത്ത് കയറി… പിന്നെ പതിവ് പോലെ ഫ്രഷായി ചായയും കുടിച്ച് രണ്ടാളോടും സമയം ചിലവഴിച്ചു…ഒരുക്കം അത്താഴവും തട്ടി റൂമിലേക്ക് വിട്ടു…ഫോണെടുത്ത് നൈസ് ആയിട്ടവൾക്കൊരു മെസേജ് അയക്കാൻ തീരുമാനിച്ചു…

” അതേ… സോറി കുറേ പറഞ്ഞു കേട്ടോ… ”

ഞാൻ സെൻ്റ് ചെയ്യ്തു… കുറച്ചു കഴിഞ്ഞ് മെസേജ് കണ്ടെങ്കിലും നോ റിപ്ലൈ…

” താൻ അവിടുന്ന് പെട്ടെന്ന് പോയത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ…കഴിഞ്ഞത് കഴിഞ്ഞില്ലേ…ഒന്ന് മിണ്ടടോ ശൂർപ്പണഖേ… ”

ഞാൻ ഒന്നൂടെ എറിഞ്ഞു നോക്കി.. ചിലപ്പൊ ബിരിയാണി കിട്ടിയാലോ…പക്ഷെ കിട്ടി ഒരു പാട് ചുവന്ന് തുടുത്ത ദേഷ്യത്തിൻ്റെ സ്മൈലി…അതോടെ നൈസ് ആയിട്ട് ആ ഉദ്യമം ഉപേക്ഷിച്ചു… പിന്നെ നന്ദുവിന് മെസേജയച്ചു…അവന്മാരൊക്കെ എന്നെ കാണാൻ ഇരിക്കുവാണെന്നവൻ മെസേജ് അയച്ചു… പിന്നെ സൂര്യയുടെ കോൾ വന്നു.. സംഭവം എല്ലാം അറിഞ്ഞപ്പോൾ തന്നെ അവൻ എന്നെ വിളിക്കുന്നുണ്ട്… തിരക്കിനിടയിൽ എടുക്കാൻ പറ്റിയില്ല…പിന്നെ അവനോട് നടന്നതിനെ കൊണ്ടൊക്കെ സംസാരിച്ചു… പിന്നെ നാളെ മുങ്ങരുതെന്നും അവൻ ഓർമ്മിപ്പിച്ചു…അങ്ങനെ ഒടുക്കം എപ്പോഴോ  ഉറക്കത്തിലേക്ക് വഴുതി വീണു…

പിറ്റേന്ന് പതിവ് പോലെ അമ്മയുടെ തെറിയും കേട്ട് എഴുന്നേൽക്കുന്നു… പിന്നെ ആസ് യൂഷ്വൽ… ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് ഒടുക്കം മൂന്ന് കാറിലായി…ഞങ്ങൾ ഇറങ്ങാനൊരുങ്ങി…

ഒരു വണ്ടിയിൽ ഞാനും കുടുംബവും…മറ്റേതിൽ സൂര്യയുടെ ഫാമിലി… പിന്നെയുള്ള കാറിൽ ബാക്കി ഉള്ള ബന്ധുക്കൾ…അത്രയ്ക്ക് ആളുകൾ ഒന്നുമില്ല…എന്നാലും ഇതൊക്കെ ഒരു ഫോർമാലിറ്റി ചടങ്ങുകൾ അല്ലേ…നമ്മൾ ന്യൂ ജൻ പിള്ളേർക്ക് ദഹിക്കുവോ…പക്ഷെ ചില കണ്ണാപ്പികളെ പോലെ വയസ്സ് പോലും തെളിയാതെ രാവിലെ ഏതേലും അമ്പലത്തിൻ്റെ മുന്നിൽ പോയി എള്ളോളം തരി ഇട്ടുണ്ടാക്കുന്നതിനേക്കാൾ ബെറ്റർ ഇത് തന്നെയാണ് കേട്ടോ…അത് വേറെ കാര്യം…അങ്ങനെ വീട്ടിൽ നിന്നും യാത്രതിരിച്ചു…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??

224 Comments

Add a Comment
  1. വിഷ്ണു

    ഇന്നലെ മുതൽ വീണ്ടും വായന ആരംഭിച്ചു.എന്താ പറയുക എഴുത്തിൻ്റെ ഇടയ്ക്ക് വരുന്ന കൗണ്ടറുകൾ എൻ്റെ മോനെ അതാണ് ചിരിച്ച് ച്തത്.. ബീച്ചിൽ വച്ചുള്ള സീൻ ഒരു രക്ഷയും ഇല്ല.. ഒരുപാട് ഇഷ്ടമായി ഈ കഥ.. അപ്പോ അടുത്തതിൽ കാണാം…♥️♥️♥️

  2. Idakkidakku baroye kanunnilla endha pls replay me

  3. Edo vadakkan vede oru update ndavumo tharan

  4. ??❣️

  5. ബ്രോ ഓരോ പേജ് വായിക്കും തോറും പേജ് തീരല്ലേ തീരല്ലേ എന്നാണ് ആഗ്രഹിക്കുന്നത്
    ഒരു രക്ഷേം ഇല്ല ബ്രോ അവർ ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്നു നെക്സ്റ്റ് പാർട്ട്‌ ഇടണേ ബ്രോ വെയ്റ്റിംഗ് ആണ് ❤❤❤❤❤

  6. Bro next part enna varukaa

  7. തൃലോക്

    ഒരു update ഉം ഇല്ലേ…?

  8. Bro thanne authors listtil kanunnillallo athe pole vere arokkeyo vannittundu

  9. വേണി മിസ്സ്,എന്റെ ഡോക്ടറൂട്ടി ഈ കഥ നിർത്തിയോ

  10. ബ്രോ ബാക്കി എവിടെ

  11. ചെകുത്താൻ

    Next part

  12. Vadakkan Veettil Kochukunj

    28in Exam കഴീയും അതിന് ശേഷം ഒരു 3-4 കൊണ്ട് തരാൻ പറ്റുമെന്ന് കരുതുന്നു…പിന്നെ ശിവരാത്രി ഇത്തിരി ടൈം കിട്ടും അന്ന് പറ്റുവേൽ കംപ്ലീറ്റ് ചെയ്യാം…❤️

    1. 1 week koodi irunnal mathiyenn saaram ???

    2. വിശാഖ്

      Hai bro enthai ezhuthu. Nale idumo ?

    3. Kochukunj bro ee weak kedakkumo

  13. അന്തസ്സ്

    Aduthth enggaanum indaavan chance indo bro??

  14. കണ്ണന്റെ അനുപമ കിടിലൻ love സ്റ്റോറി ആണ് ???

    1. സംശയമുണ്ടോ………

  15. Vadakkan Veettil Kochukunj

    പ്രിയപ്പെട്ടോരെ…

    എക്സാം ആണ്…എഴുതി തുടങ്ങിയപ്പോൾ ആയിരുന്നു ഡേറ്റ് വന്നത്… ഓണ്ലൈനിൽ നടത്തും എന്ന് കരുതി ഇരുന്ന് അവസാനം ഓഫ്‌ലൈൻ എക്സാം തന്ന് യൂണിവേഴ്സിറ്റി ഊമ്പിച്ച് നിൽക്കുവാണ്…ഇനി എക്സാം കഴിഞ്ഞേ ഉണ്ടാവൂ…അത് ഒന്ന് പറയാൻ വന്നതാണ്…?

    1. same to you bro

    2. കുഴപ്പമില്ല bro, ഇനിയിപ്പം march അവസാനം നോക്കിയാൽ മതിയോ❔

    3. Ok BRO,
      EXAM nannai ezhudhu,
      best wishes.

Leave a Reply

Your email address will not be published. Required fields are marked *