അതായത് വീടിന്റെ 30 km ചുറ്റളവിൽ കാണുന്നതെല്ലാം ഈപ്പന്റെ ആണെന്ന്. ഇപ്പോ മനസ്സിലായിക്കാണുമല്ലോ ഇവരല്ലാതെ വേറെ ആരും ഇവിടെ വരില്ല. വന്ന കാലം മുതൽ ഇത്രയും ദൂരം എന്നും യാത്ര ചെയ്യുന്നത് കൊണ്ട് അവർക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.
പിള്ളേർ എന്നും സ്കൂളിൽ ഇത്രയും ദൂരം പോയി വരും. ഈപ്പന്റെ മക്കളും ടൗണിലെ ആവശ്യങ്ങൾക്കായിട്ട് പോയി വരും.അവർക്ക് അത് ശീലമായി.
നമ്മുടെ കഥാ നായകൻ പ്രിൻസ് ഈപ്പന്റെ അഞ്ചാമത്തെ പുത്രൻ ജോസഫിന്റെ ഇളയ മകൻ ആണ്. അവനു മുകളിൽ 3 ആണുങ്ങൾ. അവരെല്ലാം കല്യാണം കഴിച്ചു അപ്പൻ അപ്പൂപ്പൻ ഉണ്ടാക്കിയ സ്വത്തും നോക്കി ഈ വീട്ടിൽ തന്നെ ആണ് താമസം.
ആ കുടുംബത്തിൽ പ്രിൻസിന്റെ 5 വയസ്സിനു മുകളിലോട്ടും താഴോട്ടും എല്ലാം പെൺകുട്ടികളാണ്. ചെറുപ്പം മുതലേ പെണ്കുട്ടികളുമായിട്ടായിരിന്നു അവന്റെ ചങ്ങാത്തം . അതുകൊണ്ട് തന്നെ കസിൻസ് എല്ലാവരും എന്ത് ആവശ്യത്തിനും അവനെ ആണ് വിളിക്കുക.
സമയം ചലിച്ചു കൊണ്ടിരുന്നു. ചന്ദിയിൽ കിട്ടിയ വേദനയോടെ കലിപിച്ചാണ് പ്രിൻസ് കണ്ണു തുറന്നത്. അപ്പന്റെ ചെറിയ അനിയന്റെ മൂത്ത കുരിപ്പാണ്. പേര് ജിസ്മി. കെട്ടിച്ചു വിട്ടതാണ് വാക്കേഷൻ ആയപ്പോ എല്ലാ എണ്ണവും ഇങ്ങോട്ട് കുറ്റിയും പറിച്ചു വന്നിട്ടുണ്ട്.
“ നിന്നെ കെട്ടിച്ചു വിട്ടതല്ലെ , അവിടെ നിന്നാ പോരെ, രാവിലെ തന്നെ എന്തിനാ എന്റെ മണ്ടയിൽ കേറുന്നത്” അടി കിട്ടിയ ദേഷ്യത്തിൽ ഞാൻ പറഞ്ഞു.
ജിസ്മി- “ ഇനിയും കിട്ടണ്ടങ്കി വേഗം എണീറ്റോ സമയം 11 കഴിഞ്ഞു. ഇന്ന് മുതൽ ജോഗിങ് തുടങ്ങാം എന്ന് പറഞ്ഞിട്ട് “

വല്യ ക്യാൻവാസ് ആണല്ലോ… തുടക്കം കൊള്ളാം… പക്ഷെ എഴുതി പൂർത്തിയാക്കണം… കഴിയുന്നത്ര കുറവ് കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക… ഇങ്ങനത്തെ വലിയ വേഗം വേണം… അധികം ഡീറ്റെയിൽ ഒന്നും പോകണ്ടാ… വലിയ ആകുമ്പോൾ അതിനൊന്നും പ്രാധാന്യമില്ല… ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ്…