പ്രിൻസ്
Prince | Author : Thurumb
സിമ്പിൾ ഒരു കഥയാണ്, എഴുതണം എന്ന് തോന്നിയപ്പോ എഴുതുകയാണ്. ആദ്യമായത് കൊണ്ടുള്ള പോരായ്മകൾ ഉണ്ടാവും ക്ഷെമിക്കുക. കഥയിലേക്ക്……
കഥ നടക്കുന്നത് ഇടുക്കിയിലെ മലയോര പ്രദേശത്താണ്. പ്രിൻസിന്റെ അപ്പൂപ്പൻ ഈപ്പച്ചൻ ബ്രിട്ടീഷ്കാരുടെ ഭരണം മാറിയപ്പോ ഇങ്ങോട്ട് കുടിയേറി പാർത്തതാണ്. ഈപ്പച്ചന്റെ പത്നി ഏലിയാമ്മ.
ഇവർ രണ്ടാളും കൂടെ നാട്ടിൽ പ്രാരാബ്‌ധവും പട്ടിണിയും ആയപ്പോ ഇടുക്കിയിലെ ഇപ്പോ നിക്കുന്ന മലയോര പ്രദേശത്തു കുടിയേറി പാർത്തതാണ്. ഈപ്പനും ഏലിയാമ്മക്കും 7 മക്കൾ. 2 പെണ്ണും 5 ആണുങ്ങളും.
ഇന്നിപ്പോ ഈപ്പനും ഏലിയമ്മക്കും പ്രായമായി. ആൺപിള്ളേരാണ് എല്ലാം നോക്കി നടത്തുന്നത്.കണക്കിൽ പെടാത്ത ഭൂമി അന്ന് ഈപ്പനും ഇന്ന് മക്കളും വെട്ടിയിടിച്ചു കൊണ്ടിരിക്കുന്നു. അവരുടെ കയ്യിൽ ഇപ്പോ എത്ര ഭൂമി ഉണ്ടന്ന് അവർക്ക് തന്നെ അറിയില്ല.
പ്രായമായപ്പോ മക്കളെ എല്ലാം ഈപ്പൻ കെട്ടിച്ചു. മൂത്ത 2 പേരും പെൺകുട്ടികൾ ആയതിനാൽ അവരുടെ കല്യാണം ആയിരുന്നു ആദ്യം. അവർ 2 പേരെയും ടൌൺ ലേക്കാണ് കെട്ടിച്ചു വിട്ടിരിക്കുന്നത്. ഇടക്ക് വരും. ആൺകുട്ടികൾ എല്ലാം ഒറ്റ വളപ്പിൽ 5 വീട് എടുത്ത് അപ്പൻറെ വിളിപ്പുറത് തന്നെ കഴിയുന്നു.
ഈ കഥ അവരുടെ മക്കളുടെ കഥയാണ്. ആരൊക്കെ എന്നെല്ലാം നമുക്ക് കഥയിലൂടെ പറയാം.
ഈ ഭാഗം പ്രിൻസിലൂടെ ആണ് പറഞ്ഞു പോകുന്നത്.
രാവിലെ 10 മണിയായിട്ടും പ്രിൻസ് എണീറ്റിട്ടില്ല. കോളേജ് പൂട്ടിയതിന്റെ ആത്യ ദിനം ഉറങ്ങി ആഘോഷിക്കുകയാണവൻ. ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി ആണവൻ.വീടിന്റെ പുറത്തു കസിൻസ് പടയുടെ ശബ്ദം കേൾക്കാം. വേറെ ആര് വരാനാണ്,ഇവിടന്നു ടൗണിലോട്ട് 1 മണിക്കൂർ യാത്ര ഉണ്ട്. അതിന്റെ ഇടക്ക് തോട്ടത്തിലെ പണിക്കാരല്ലാതെ വേറെ ആരും ഇല്ല.

വല്യ ക്യാൻവാസ് ആണല്ലോ… തുടക്കം കൊള്ളാം… പക്ഷെ എഴുതി പൂർത്തിയാക്കണം… കഴിയുന്നത്ര കുറവ് കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക… ഇങ്ങനത്തെ വലിയ വേഗം വേണം… അധികം ഡീറ്റെയിൽ ഒന്നും പോകണ്ടാ… വലിയ ആകുമ്പോൾ അതിനൊന്നും പ്രാധാന്യമില്ല… ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ്…