പുതിയ വഴി ആയത് കൊണ്ടുതന്നെ പുതിയ കാഴ്ചകൾ ആയിരുന്നു. അവളെ സ്കാൻ ചെയ്തും വഴി പരിചയപ്പെട്ടും ഞങ്ങൾ അങ്ങനെ നടന്നു. നടക്കും തോറും അവൾക്ക് സ്റ്റാമിന കൂടുന്ന പോലെ.
പെട്ടന്ന് അവളുടെ കാൽ സ്ലിപ്പ് ആയി അവൾ എന്റെ മേലെ വീണു. ഞാനും അവളും കൂടെ ഒരു കട്ടിൽ വീണത് ഓർമ ഉണ്ട്. വേറെ ഒന്നും ഓര്മ ഇല്ല.
കണ്ണ് തുറന്നപ്പോ ഇരുട്ടിയിട്ടുണ്ട്. എവിടെ ആണെന്ന് മനസ്സിലാവുന്നില്ല.
അവൾ എവടെ? ഞാൻ എണീറ്റ് ഇരുന്നു . കയ്യും കാലും എല്ലാം നല്ല വേദന. എവടെ ഒക്കെയോ ഇടിച്ച പോലെ. ഞാൻ ചുറ്റിലും നോക്കി . ഇരുട്ടാണ്. മൊബൈൽ എടുത്ത് ലൈറ്റ് അടിക്കാൻ നോക്കി. പണ്ടാരം പോക്കറ്റിൽ നിന്നും പൊട്ടി പൊടിഞ്ഞിരിക്കുന്നു.
എന്താ സംഭവിച്ചത് എന്ന് ഞാൻ ഒന്ന് ആലോചിച്ചു നോക്കി.
വഴിയുടെ ഒരു സൈഡ് ചെരിഞ്ഞ കൊക്ക പോലെ ഉള്ളതായിരുന്നു. പക്ഷെ അത് പുല്ല് നിറഞ് വഴിയിൽ നിന്ന് കാണാൻ സാധിക്കില്ലായിരുന്നു. അബദ്ധവശാൽ അങ്ങോട്ടേക്കാണ് ഞങ്ങൾ വീണത്.
ഇപ്പോ കുറച്ചൊക്കെ കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടു വരുന്നു. അടുത്തുള്ളതെല്ലാം കാണാം.
പതുക്കെ എണീറ്റ് നടന്നു. നല്ല ദാഹം. അടുത്തൊന്നും വെള്ളം ഉള്ളപോലെ തോന്നുന്നില്ല.
നിശബ്ദം.
വെള്ളം കിട്ടിയേ പറ്റൂ. ഞാൻ എന്തെങ്കിലും നീരുറവ ഒഴുകുന്നുണ്ടോ എന്ന് കാതോർത്തു നോക്കി. ഒന്നും ഇല്ല.
മുന്നിലോട്ട് നടന്നു നോകാം എന്ന് തീരുമാനിച്ചു. 10 അടി നടന്നപ്പോ മുമ്പിൽ ഉണ്ട് നമ്മടെ ജിസ്മി. വെട്ടിട്ട വാഴ പിണ്ടി പോലെ കിടക്കുന്നു. അവളുടെ അടുത്ത് ചെന്ന് തട്ടി വിളിച്ചു നോക്കി. തട്ടിപ്പോയോ ന്നു അറിയണമല്ലോ.

വല്യ ക്യാൻവാസ് ആണല്ലോ… തുടക്കം കൊള്ളാം… പക്ഷെ എഴുതി പൂർത്തിയാക്കണം… കഴിയുന്നത്ര കുറവ് കഥാപാത്രങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുക… ഇങ്ങനത്തെ വലിയ വേഗം വേണം… അധികം ഡീറ്റെയിൽ ഒന്നും പോകണ്ടാ… വലിയ ആകുമ്പോൾ അതിനൊന്നും പ്രാധാന്യമില്ല… ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ്…