കുറച്ചു കൂടി പോയെന്നു അറിയാം.. പക്ഷെ അത് പറഞ്ഞപ്പോൾ അവരുടെ മുഖം മാറിയത്.. കണ്ണുകൾ നിറഞ്ഞത്.. അത് എനിക്ക് സുഖം പകരുന്നത് ആയിരുന്നു.. പെണുങ്ങൾ എന്നെ കുറച്ചു കളിയാക്കി എങ്കിലും അവർ എന്റെ ആരും അല്ലെന്നു പറഞ്ഞപ്പോൾ വിഷമിച്ചലോ.. അതിനു അർത്ഥം ഞാൻ അവരുടെ ആരെക്കെയോ ആണെന്നു അല്ലേ? അവര് രണ്ടും തമാശക്കു തന്നെ ആയിരുന്നു എന്നെ കളിയാക്കിയത് ഞാൻ പൊട്ടൻ ആകുക അല്ലായിരുന്നു എന്ന് ഒരു തോന്നൽ.
സൈക്കിൾ റബ്ബറിന്റെ ഇടക്ക് കൂടെ കുതിച്ചു.. ചില ചെറിയ പാറ കല്ലുകളുടെ മുകളിൽ കൂടെ ചാടുമ്പോൾ വായുവിൽ നിൽക്കുന്ന സൈക്കിൾ.. ഈ തവണ പോകുന്ന വഴിയിൽ ഒരു ശ്രദ്ധ എനിക്ക് ഉണ്ടായിരുന്നു.. വഴി തെറ്റി പോകരുത് അല്ലോ.. അല്ലെങ്കിൽ ഈ വലിയ തോട്ടത്തിൽ കിടന്നു അന്തി ഉറങ്ങേണ്ടി വരും എന്ന് എനിക്ക് തോന്നി.
നേരത്തെ വന്ന ദിശയിൽ അല്ല ഞാൻ പോയതും.. കുറച്ചു അകലെ ചെറുതായി വെള്ളം കുത്തി ഒഴുകുന്ന ശബ്ദം.. ഞാൻ അങ്ങോട്ടേക്ക് ലക്ഷ്യം വെച്ചു എഴുന്നേറ്റു നിന്നു ചവിട്ടി.
റബ്ബർ മരങ്ങൾ കുറഞ്ഞു.. മുമ്പിൽ ഒരു തെളിച്ചം പോലെ.. ഒരു ചെറിയ തോട് ആണ്.. വലിയ ഒഴുകു ഇല്ല എന്ന് അടുത്ത് എത്തിയപ്പോൾ മനസിലായി.. നമ്മുടെ സ്വന്തം ആയി ഒരു തോടും ഉണ്ടോ..? നഗരത്തിൽ ജനിച്ചു വളർന്ന എനിക്ക് ഇതൊക്കെ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ ആയിരുന്നു.. അമ്മ പറഞ്ഞിട്ടുള്ള കുട്ടികാലത്തെ തോട് ഇതാകുമോ?
സൈക്കിൾ ഒരു മരത്തിൽ ചാരി വെച്ചു ഞാൻ തൊടിന്റെ അടുത്തേക് നടന്നു.. കുറച്ചു അകലെ എവിടുന്നോ വളഞ്ഞു ഒഴുകി വരുന്ന തോട്… ഇടക്ക് കുറച്ചു അകലെ ആയി ഒരു കോൺക്രീറ്റ് പാലം ഉണ്ട്.. പറമ്പിന്റെ മറുവശത്തേക്കു കടന്നു പോകാൻ..നല്ല തെളിഞ്ഞ വെള്ളം ഒഴുകി പോകുന്നു.. വലിയ ആഴം ഇല്ല.. ഒന്നു ഇറങ്ങാൻ തോന്നി പക്ഷെ ആരുമില്ലാതെ നീന്തൽ അറിയാത്ത ഞാൻ വെറുതെ ഒരു സാഹസം ചെയ്യാൻ മുതിർന്നില്ല.
മനസു ശാന്തം ആകുന്ന ഒരു തണുത്ത തളിർ കാറ്റു വീശി കൊണ്ടേ ഇരിക്കുന്നു.. സൂര്യൻ അസ്‌തമിക്കാൻ ഉള്ള നീക്കങ്ങൾ തുടങ്ങി.. തോട് വരമ്പിൽ നിൽക്കുന്ന നീളൻ പുല്ലുകൾ സൂര്യന് ടാ ടാ കൊടുത്തു നിൽക്കുന്ന പോലെ ആടി കൊണ്ടേ ഇരുന്നു..
Kollaam……. Super.
????