മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്] 792

 

ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അപ്പാപ്പൻ ഒരു പൊതിയും ആയി വന്നു.. അത് എന്റെ കയ്യിൽ തന്നു അപ്പാപ്പൻ ഇരുന്നപ്പോൾ വെള്ളം ചൂടായോ എന്ന് നോക്കട്ടെനു പറഞ്ഞു ലിസി എഴുന്നേറ്റു അടുക്കളയിൽ പോയി.

 

കവർ തുറന്നു നോക്കിയതും ഞാൻ മനസ്സിൽ കണ്ട സാധനം തന്നെ.. ഗെയിം സിഡി.. ഞാൻ എഴുനേറ്റു അപ്പാപ്പനെ കെട്ടിപിടിച്ചു കവിളത്തു ഒരു ഉമ്മ കൊടുത്തു.. അപ്പാപ്പന് നല്ല സന്തോഷം ആയെന്നു ആ മുഖത്തു എഴുതി വച്ചതു പോലെ മുഖം തെളിഞ്ഞു.. ഇതും കണ്ടു ചൂട് വെള്ളവും ആയി വന്ന ലിസി ചേച്ചി ചുണ്ടുകൾ കൊണ്ടു കൊഞ്ചനം കുത്തി കാണിച്ചു വെള്ളവും ആയി ചേച്ചിയുടെ മുറിയിലേക് കേറി..

 

“അപ്പു പോയി കുളിച്ചു വാ, പിന്നെ ഇതു വാങ്ങി തന്നു എന്ന് വെച്ചു പഠിക്കാതെ ഒന്നും ഇരിക്കരുത്.. നിന്റെ അമ്മ അറിഞ്ഞാൽ സ്വന്തം തന്ത ആണെന്നു നോക്കാതെ അവൾ എന്നെ തല്ലും ” അപ്പാപ്പൻ കുലുങ്ങി ചിരിച്ചു കൊണ്ടു തമാശ രീതിയിൽ ആണ് അതു പറഞ്ഞത്.. പക്ഷെ ചിലപ്പോൾ ശരിക്കും അപ്പാപ്പന് അടി കിട്ടും എന്ന് എനിക്ക് തോന്നി.  എന്റെ അമ്മയെ എനിക്ക് നല്ല പോലെ അറിയാം.

 

“വാ വന്നു കുളിക് അപ്പു ” ലിസി ചേച്ചി എന്നെ ചേച്ചിയുടെ മുറിയിലേക്ക് കൈ കാട്ടി വിളിച്ചു..

 

“ഞാൻ എന്റെ കുളിമുറിയിൽ കുളിച്ചോളാം ” ചേച്ചിയുടെ മുറിയിൽ കേറാനും കുളിമുറിയിൽ കേറി കുളിക്കാനും ഉള്ള സന്തോഷം കാണിക്കാതെ ചുമ്മാ ഒരു ജാഡ ഇട്ടു.

 

“പിന്നെ ഇനി ഈ ചൂട് വെള്ളവും പിടിച്ചു ഞാൻ മുകളിൽ കൊണ്ടു വരാം.. നിന്നു കളിക്കാതെ വന്നു കുളിക് ചെക്കാ ” സ്വരം കുറച്ചു കടിപ്പിച്ചു ചേച്ചി പറഞ്ഞപ്പോൾ പോടാ എന്ന പോലെ അപ്പാപ്പൻ എന്റെ തോളത്തു കൈ വച്ചു മയം മുൻപോട്ടു തള്ളി.

 

ഞാൻ മുറിയിൽ കേറി ചെന്നു.. ആദ്യമായി ആണ്‌ ചേച്ചിയുടെ മുറിയിൽ കേറുന്നത്.. മുറിയിൽ ചേച്ചിയുടെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു.. നല്ല ഭംഗിയിൽ എല്ലാം അടുക്കി വെച്ചിരിക്കുന്നു.. അവിടെ നിന്നു അനങ്ങാൻ തോനുന്നില്ല.. ശാസം എടുത്തു വിട്ടു ഞാൻ നിന്നു.

72 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law