രാത്രി [വേടൻ] 366

ചുണ്ടുകൾ പിൻവലിക്കാതെ തന്നെ ഞാൻ അവളോടായി ചോദിച്ചു

 

“” പിണക്കം മാറിയോ ന്റെ പെണ്ണിന്റെ…?? “”

 

 

അവിടെ അനക്കമില്ല പെണ്ണ് പിണക്കത്തിലാ..ചുണ്ടിലേക്ക് ഒഴുകി എത്തിയ എന്തോ ഒന്ന് നേർത്ത ഉപ്പുരുചിയെക്കുമ്പോൾ അവൾ കരഞ്ഞിരുന്നോ ന്ന് ഒരു നിമിഷം എന്നിലൂടെ പാഞ്ഞുപോയി..

 

 

 

 

 

 

“” പൊന്നെ… ടാ.. കണ്ണോറന്നേ…

തമാശ കളിക്കല്ലേ പെണ്ണെ..!!നിക്ക് ദേഷ്… ദേഷ്യം വരുവേ….

വാവേ ടാ… ഏട്ട..ന്റെ പൊന്ന്… പൊന്നല്ലേ കണ്ണൊറക്കെടാ ….

മോളെ .. !!അയ്യോ…. ദൈവമേ…. ഭ്രാന്ത് പിടിക്കണേ…

അമ്മേ……. അമ്മേ…. “”

 

 

 

 

ഞെട്ടിപിടഞ്ഞെണ്ണിറ്റ എന്റെ മുന്നിൽ കണ്ണുകൾ തുറന്ന് കിടക്കണ ന്റെ പെണ്ണ്.. ന്റെ ശരീരം തളർന്നു… ദൈവം ന്നേ കൈ വിടുവാണോ.. വേറൊന്നുമാകരുതേ ന്ന് ഞാൻ അകമുരുകി പ്രാർത്ഥിച്ചു.ന്റെ സമനില നശിക്കുന്നതായി തോന്നി എഴുന്നേറ്റ് ഓടണമെന്നുണ്ട് ന്നാൽ ശരീരം അതിന് അനുവദിക്കുന്നില്ല.. കണ്ണുകളിൽ മങ്ങൽ ഉളവായി തുടങ്ങിയപ്പോ മനസ്സിലായി ന്റെ കാണുകൾ നിറയുന്നുണ്ട് ന്ന്..

എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയുനില്ല, നേർവീരമായി ല്ലാം നോക്കി നിൽക്കനെ കഴിഞ്ഞുള്ളു..

 

 

 

 

“” ഇതിനാണോ ഡാ.. നീ എന്നോട് ഇത്രയും നേരം മിണ്ടിയത്… ചിരിച്ചത്,, കുസൃതി കാട്ടിയത്…

ന്താ നീ പറഞ്ഞെ മരിക്കില്ലന്നോ… മരിച്ചാൽ ന്റെ ചെക്കൻ ഒറ്റക്കക്കുന്നോ…

ന്നിട്ട് ന്തിനാ പെണ്ണെ ഇപ്പൊ നീ പോയെ..!

ന്തിനാ ഈശ്വര ഇതിനെ നീ എടുത്തേ… വേറൊന്നും ഞാൻ ചോദിച്ചില്ലല്ലോ… ഉവ്വോ. ഇവളെ,,, ഇവളെമാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..

ഇനിയരാ പെണ്ണെ ന്നേ വഴക്ക് പറയാ… ചെവിക്ക് പിടിക്കാ കുറുമ്പ് കാട്ടാ…

ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാതിലായിരുന്നോടി നിനക്ക്.. അവസാനായി ചോദിച്ച ചുംബനം പോലും വാങ്ങാതെ പോകാൻ മാത്രം ന്താ നിനക്ക് ധൃതി … ഏഹ്ഹ്.. ന്നാ പോ… ന്നോട് ഒന്നും പറഞ്ഞിനി വന്നുപോകരുത്… “”

 

 

അടച്ചിട്ട മുറിയിൽ ആരൊക്കെയോ വന്നു നിറയുന്നത് അറിയുന്നുണ്ട്, മുന്നിൽ ജീവനില്ലാതെ കണ്ണ് തുറന്ന് കിടക്കുന്ന രാഖിയെ നോക്കി പിച്ചും പെയ്യും പറയുന്ന അഭിലാഷിനെ ഒരു നിമിഷം എല്ലാരും നോക്കി നിന്നു, കുടി നിന്നവരുടെ കണ്ണുകൾ എല്ലാം ഈറനണിയുന്നുണ്ടായിരുന്നു, അവനെ ഒന്ന് പിടിച്ച് മാറ്റാനോ ആസ്വാസിപ്പിക്കാനോ ആർക്കും കഴിയില്ല കാരണം, അവന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത് അവന്റെ പാതിയാണ്.. കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ അവന്റെ താലി യുടെ അവകാശിയായി അവനിലേക്ക് ചേക്കേറിയവളാണ്, ജീവൻ ഉള്ളടത്തോളം നീയെന്റെയാണെന്നും ഞാൻ നിന്റെയാണെന്നും ഈശ്വരനുമുന്നിൽ വാക്ക് കൊടുത്തവർ.. ഇന്ന് ആ ഈശ്വരൻ തന്നെ അവരെ തമ്മിൽ വേർപെടുത്തി., അത്രമേൽ മനോഹരമാകുന്നതൊന്നിനെയും ഒന്നിക്കാൻ ഈശ്വരൻ അനുവദിക്കില്ല…!!

The Author

33 Comments

Add a Comment
  1. കഥ തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച claimax പക്ഷെ അത് നന്നായി എഴുതി
    വായിക്കുന്നവരുടെ കണ്ണും മനസും നിറയിച്ചു
    ??????

  2. അവസാനത്തെ രണ്ടു പേജുകൾ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതൊന്നു ഒഴുവാക്കാൻ പറ്റുമോ?

    1. കൺകോണിലൂടെ ഒഴുകിയിറങ്ങിയ തുള്ളികൾ. അതുമാത്രമാണ് ഈ രചനയെനിക്ക് ഒടുവിൽ സമ്മാനിച്ചത് . താങ്ക്സ് വേടൻ ❤️

    2. ആ രണ്ട് പേജ് ഏ ഞാൻ മര്യാദക്ക് എഴുതിട്ടുള്ളു.. ??

  3. ? നിതീഷേട്ടൻ ?

    ? ഒന്ന് സന്തോഷിച്ചു വരുവാർന്ന് കരയിപ്പിച്ച്

  4. Karayippichu. Kalanju

  5. ഹെന്നാ എഴുത്താ മുത്തേ.

  6. Ente ponno feel kidu?

    1. Kamuki tnx ഡോ.. ❤️❤️

      1. നന്ദി സുഹൃത്തേ നന്ദി ഒരു അൽപനേരം നമ്മെ ചിന്തിപ്പിക്കുന്ന വരികൾ !!! വല്ലാത്തൊരു നഷ്ടബോധവും ??

  7. കഥാനായകൻ

    ഞാൻ നിങ്ങളുടെ കഥ ആയത് കൊണ്ട് വായിച്ചു തുടങ്ങിയപ്പോൾ തന്നെ ending ഇങ്ങനെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചു.

    പക്ഷെ കഥ ഒരു രക്ഷയും ഇല്ല അടിപൊളി ❣️

    1. എന്താടോ അങ്ങനെ ഒരു ടോക്ക്.. ഞാൻ അത്രക്ക് സാഡിസ്റ്റ് ആണെന്നാണോ പറഞ്ഞ് വരുന്നത്.. Never.. ? ഹാപ്പി ഐറ്റംസ് ഇനി വരാൻ പോകുന്നതല്ലേ ഉള്ളൂ..

  8. വേട നീ നല്ലൊരു കഥ കാരൻ ആണ് ഈ 15 പേജിൽ നല്ലൊരു അനുഭവം സമ്മാനിച്ചു അത്യം okk ഫീൽ ഗുഡ് ആയി അവസാനം ??

    1. വായിണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. അത് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല.. എന്റെ ഒരു ലോലഹൃദമായി പോയി??.. കഥ സൂപ്പർ പൊളിച്ചു.. ??

      1. Sry achu.. ഇനി brokening iteam ഇടതെ നോക്കാം ??

  9. വേണ്ടായിരുന്നു ?

      1. വേട നീ നല്ലൊരു കഥ കാരൻ ആണ് ഈ 15 പേജിൽ നല്ലൊരു അനുഭവം സമ്മാനിച്ചു അത്യം okk ഫീൽ ഗുഡ് ആയി അവസാനം ??

  10. Karayipich kalanjalo nee

    1. എടൊ പറ്റിപോയി ?

    2. S I സോമൻപിള്ള

      എടോ.. എടോ തന്നോട് പലതവണ ഞാൻ പറഞ്ഞിട്ടില്ലേ ന്നെ കരയിക്കരുതെന്ന്.ന്ത് സുഖവാടോ തനിക്കു ഇതിലൂടെ കിട്ടുന്നെ ഏഹ് എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ അല്ല പിന്നെ, പിന്നെ ന്റെ ആമി അവൾ എവിടെ, വല്ലാണ്ട് മിസ്സ്‌ ആകുന്നുണ്ടേ കേട്ടാലോ.. കൊച്ചിനെ പെട്ടെന്ന് ഇങ്ങ് തന്നോണം ഇല്ലേൽ ഈ സോമൻ പിള്ള ആരാണെന്ന് താൻ അറിയും ??,, പിന്നെ കഥയെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ, കഥ വയ്ച്ചപ്പോൾ മനസിലായി അവസാനം ഇങ്ങനെ ആകുന്ന് ന്നാൽ ഇടക്ക് എപ്പോളോ ഒന്ന് മനസ്സ് പതറി അവളെ അവന് കിട്ടുന്ന് പക്ഷെ തോൽപ്പിച്ചു കളഞ്ഞല്ലോടോ.. അവരെ ഒന്നിപ്പിക്കത്തിലായിരുന്നോ തനിക്കു ?. അങ്ങനെ ഉണ്ടാകുന്ന നഷ്ടം ഞങ്ങള് അങ്ങ് സഹിച്ചേനെ.. അവസാനം അവനാ പിച്ചും പെയ്യും പറയുന്ന സീൻ ഇല്ലേ അവിടെ എനിക്ക് പിടിച്ചു നില്കാൻ പറ്റില്ലെടോ ?? പോയി ഞാൻ.. ഓരോ വരിയിലെ വ്യഗ്രത ഓ.. നമിച്ചേടോ തന്നെ.. ??❤

    1. നന്ദി സുഹൃത്തേ നന്ദി ഒരു അൽപനേരം നമ്മെ ചിന്തിപ്പിക്കുന്ന വരികൾ !!! വല്ലാത്തൊരു നഷ്ടബോധവും സമ്മാനിച്ചു ??

  11. എടോ താൻ എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നെ ങേ, കരഞ്ഞുപോയടോ മാഷേ ? ഇങ്ങനെ അവസാനിക്കും എന്ന് കരുതിലാ, തനിക്ക് എവിടെ എങ്കിലും നേർച്ചയുണ്ടോ ക്ലൈമാക്സ്‌ ഇങ്ങനെ ആക്കാം എന്ന്, എഴുതുന്ന ഓരോ വാക്കിലും എന്ത് മായാജാലം ആണ് കാട്ടുന്നെ ങേ, പറയടോ ❤? ഞാൻ ഇനി എഴുതുന്നില്ല കാരണം എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ??❤

    1. Athul, എടൊ മനസ്സിൽ പെട്ടെന്ന് ഉണ്ടായ ആശയമാണ് അല്ലാതെ കരയിപ്പിക്കണം ന്നൊന്നുമെനിക്ക് ഇല്ല.. പിന്നെ ഇനി വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നെടോ.. എന്റെ മനസ്സ് നിറയാൻ ഉള്ളതെല്ലാം ഈ ചുരുങ്ങിയ വരികളിൽ താൻ എനിക്ക് നൽകി കഴിഞ്ഞു., അതെല്ലേ ന്നേ പോലുള്ളവർക്ക് ഏറ്റവും വലിയ സന്തോഷം. ഇനി അങ്ങോട്ട് അധികം കരയിപ്പിക്കില്ല ന്നാ വിശ്വാസത്തോടെ

      സസ്നേഹം

      വേടൻ ❤️❤️

  12. ????????

    സൂപ്പർ ???

    1. Ithu vendayirunnu

  13. Super??????????

  14. തന്റെ വരികൾക്ക് വായനക്കാരന്റെ ഹൃദയത്തിനുള്ളിൽ കയറിപ്പറ്ററ്റാൻ സാധിക്കുന്നതാണ് ആ എഴുത്തുകാരന്റെ വിജയം

    1. വാക്കുകൾക്ക് നന്ദി.. ഒരു സന്തോഷം ❤️❤️

Leave a Reply

Your email address will not be published. Required fields are marked *