======================
ഈ ആലിംഗനരീതി സാധാരണയായി
സുഹൃത്തുക്കൾക്കിടയിലാണ് കണ്ടു
വരുന്നത്.നിങ്ങൾക്കുണ്ടാകുന്ന ഒരു വൈകാരിക നിമിഷത്തിലാവും ഇങ്ങനെയൊരു ആലിംഗനം ലഭിക്കുക.ഇവിടെ ആലിംഗനത്തിനൊപ്പം മുതുകിൽ ചെറുതായി തലോടുകയും
ചെയ്യുന്നു.കലർപ്പില്ലാത്തതും അർത്ഥവത്തായതുമായ ആലിംഗന രീതിയാണിത്.
ഹൃദ്യമായ സംഭാഷണങ്ങൾക്ക് ശേഷമൊ നല്ലൊരു അടി നടന്നതിന് ശേഷമൊ ഒക്കെ ഈ ഒരു ആലിംഗനം നൽകപ്പെടാറുണ്ട്.
*****
27)ദി കംഫോർട്ടിങ് ഹഗ്
====================
നിങ്ങളുടെ സുഹൃത്തിന് വൈകാരിക പിന്തുണ ആവശ്യമുള്ളപ്പോഴാണ്
ഇങ്ങനെയൊരു ആലിംഗനം നൽകപ്പെടുക.ഹൃദയങ്ങൾ തമ്മിലുള്ള ഒരു ആലിംഗനം കൂടിയാണിത്.വൈകാരികമായി തകർന്നിരിക്കുന്ന ഒരുവന് ഈ ഒരു ആലിംഗനം വലിയ ആശ്വാസമാണ്.
ഇതിലൂടെ തന്റെ സുഹൃത്തിനു മേലുള്ള കരുതൽ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും.
*****
*****
ഉപസംഹാരമായി ഞാൻ പറയട്ടെ,
നിങ്ങൾക്ക് എത് രീതിയിലുള്ള ആലിംഗനം ലഭിച്ചാലും നിങ്ങളത് സ്വീകരിക്കണം എന്ന് പറയാൻ ഈ
അവസരം ഞാൻ ഉപയോഗിക്കുന്നു.
മറ്റുള്ളവർ അവരുടെ സ്നേഹവും വാത്സല്യവും കാണിക്കുന്ന ഒരു മാർഗമാണിത്. ആരെയെങ്കിലും ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ വാക്കുകൾ കൊണ്ട് കഴിഞ്ഞെന്നുവരില്ല ,പക്ഷേ ഒരു ആലിംഗനം ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും.
മറ്റൊരു വ്യക്തിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ആലിംഗനം. നിങ്ങളും പങ്കാളിയും തമ്മിലുണ്ടാകുന്ന ആലിംഗനം നിങ്ങളുടെ ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകും.കൂടാതെ,
ഇത് കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയും സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.
ആയതിനാൽ, നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം നിങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യുക
നിങ്ങൾ മറ്റൊരാളെ കെട്ടിപ്പിടിക്കുമ്പോൾ,അവർക്കൊരു പുതിയ അനുഭവമാണ് ലഭിക്കുക. അവർക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ് അവരിൽ ഉടലെടുക്കുക.നിങ്ങളുടെ ഒരു ആലിംഗനം കൊണ്ട്,ഒരു തലോടൽ കൊണ്ട് മറ്റൊരാൾക്ക് അല്പം ആശ്വാസമൊ സന്തോഷമൊ ലഭിക്കുന്നു എങ്കിൽ ഒരു നന്മ തന്നെയാണ് നിങ്ങൾ ചെയ്തതെന്ന് നിസംശയം പറയാം.
ഓർക്കുക:
നിങ്ങളുടെ ചങ്ങാതിമാരുമായും പരിചയക്കാരുമായും പങ്കിടാൻ കഴിയുന്ന ആലിംഗനങ്ങളുമുണ്ട് ഒപ്പം നിങ്ങളുടെ പങ്കാളിയുമായി മാത്രം പങ്കിടാൻ കഴിയുന്ന ആലിംഗനങ്ങളും
അതിനാൽ,നിങ്ങൾ കൂട്ടിക്കലർത്തിയിട്ടില്ലെന്ന്
ഉറപ്പാക്കുക!
ഒരു കാര്യം കൂടി:നിങ്ങൾ എന്തുതന്നെ ചെയ്താലും, എല്ലായ്പ്പോഴും പോസിറ്റീവായി തുടരുക,നാളെ ഇല്ലെന്നപോലെ കെട്ടിപ്പിടിക്കുക.
നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക.
***************
***************
**ദി ഏൻഡ് **
ബൈ ആൽബി
ReplyForward
സത്യത്തില്‍ ഈ കെട്ടിപ്പിടുത്തത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ എന്താ ഇത്ര എന്നൊക്കെ എനിക്ക് ഒരുതരം ജാട മുന്‍വിധിയുണ്ടായിരുന്നു, ഇത് വായിക്കുന്നത് വരെ!!
ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!!
നല്ല അനുഭവമായി ഈ ലേഖനം ആല്‍ബി.
വലിയ ആരോഗ്യ മാസികകളില്‍ വരേണ്ട ലേഖനമാണ്. തീര്‍ച്ചയായും ഒരു ബിഗ് ഹാറ്റ്സ് ഓഫ് ആല്‍ബി അര്‍ഹിക്കുന്നുണ്ട്…
വായന കഴിഞ്ഞിരുന്നെകിലും പറയാന്‍ വൈകി. ക്ഷമിക്കുമല്ലോ..
സസ്നേഹം,
സ്മിത
ചേച്ചി……….
കണ്ടതിൽ സന്തോഷം.
“ഇപ്പോള്‍ അറിയുന്നു, ഞാന്‍ എത്രമാത്രം അജ്ഞയായിരുന്നു ഈ വിഷയത്തില്‍ എന്ന്!”
ഞാൻ കണ്ട ജീവിക്കുന്ന എൻസൈക്ലോപീഡിയ
ആയിട്ടുള്ള ചേച്ചി തന്നെ ഇങ്ങനെ പറയണം.
കളിയാക്കുവാണല്ലെ……..ഒരു നുള്ള് വച്ചുതരും ഞാൻ.
പറഞ്ഞ നല്ല വാക്കുകൾ സ്നേഹത്തോടെ നന്ദിയോടെ മനസ്സിൽ സൂക്ഷിക്കും
സ്നേഹപൂർവ്വം
ആൽബി
ഈ ലോകത്ത് ഏതൊക്കെ തരത്തിൽ എന്തു മാത്രം ആലിംഗന രീതികൾ ആണല്ലേ…
ഇതിനെ കുറിച്ച് ഒരു ഗവേഷണം തന്നെ നടത്തിയെന്ന് തോന്നുന്നു…?
അതെ ബ്രൊ…….നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടെന്നപോലെ ആലിംഗനങ്ങളും വ്യത്യസ്ത രീതിയിൽ ഉണ്ട്.
പിന്നെ ഗവേഷണം ഒന്നും നടത്തിയിട്ടില്ല.പണ്ട് വായിച്ചത് പങ്കുവക്കുന്നു അത്രമാത്രം
താങ്ക് യു
?
താങ്ക് യു രേഖ
ആൽബി…
കൊള്ളാം ഇത്രയും ആലിംഗനം. നമ്മൾ normal.ലൈഫിൽ ചെയ്യുന്ന ആലിങ്ങനങ്ങൾക്ക് ഇത്രയും അർത്ഥം. എട്ടാമത്തെ മുതൽ ഫോട്ടോ download ആകുന്നില്ല. നെറ്റിൽ കയറി നോക്കാം.
വടക്കൻ ബ്രൊ…….
ഇനിയും ഉണ്ട് ആലിംഗനരീതികൾ.കുറച്ചു മാത്രമേ ഇവിടെ ഉൾപ്പെടുത്താൻ കഴിഞ്ഞുള്ളു.
പിക് എല്ലാം ലോഡ് ആകുന്നുണ്ടല്ലോ.
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി
എനിക്ക് പണ്ടാരം ഡൗൺലോഡ് ആകുന്നില്ല ഇതിൽ. ഇനിയും ഉള്ളത് വരട്ടെ. അറിയാലോ….
ഒരു ഹഗ് കൂടി ഞാനും എന്റെ ഗേൾഫ്രണ്ടും കണ്ടുപിടിച്ചിട്ടുണ്ട്.
The octopus hug എന്ന് ഞങ്ങൾ അതിനു പേരും ഇട്ടു.
അവളുടെ തല ചെരിഞ്ഞു കിടക്കുന്ന എന്റെ കയ്യുടെ മുകൾ ഭാഗത്തു ആയിരിക്കും. ആ വലത്തേ കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ ചുറ്റി പിടിക്കും.. അവൾ രണ്ടു കൈ കൊണ്ടും എന്നെ ചുറ്റി പിടിക്കും, അതോടൊപ്പം കാലുകൾ കൊണ്ടും ചുറ്റി പിടിച്ചു മുഖം കഴുത്തിൽ പൂഴ്ത്തും.. ഞാൻ ഇടം കൈ കൊണ്ടും അവളെ ചുറ്റി വലിച്ചു പിടിക്കും..
ഹൃദയതാളം വരെ കൈ മാറാവുന്ന ഈ ഹഗ് ഒന്ന് പരീക്ഷിച്ചു നൊക്കു.. ??❤️
നീരാളി പിടുത്തം.. ??
അത് കൊള്ളാം octupus hug. Onnu try ചെയ്തത് നോക്കണം… അ ഹഗിന്റെ വല്ല ഫോട്ടോയും കിട്ടുമോ demonstration വേണ്ടി…
എന്റെ വടക്കാ. അത് കൂടുതലും ഒരു തരി തുണി പോലും ഇല്ലാതെയാണ് ചെയ്യാറ്.. അത് തന്നെ ശ്രമിച്ചു നോക്കു.. ഒരുമാതിരി ആത്മാവു കൈമാറുന്ന ഫീൽ ആണ്.. ❤️
@ എം കെ.
അങ്ങനെ ഒരു കണ്ടുപിടുത്തവും നടത്തി അല്ലെ.അഭിനന്ദനങ്ങൾ. ഒപ്പം ഈ ചുവരിൽ സാന്നിധ്യം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു
കെട്ടിയോളു നാട്ടിൽ പോയെടോ. തിരിച്ചു വരട്ടെ. എന്നിട്ട് നോക്കാം… ഇത് screenshot എടുത്ത് വെക്കാം… ???
Nice and detailed information alby bro.
താങ്ക് യു ജോസഫ്
കൊള്ളാം.
താങ്ക് യു ഫാൻഫിക്ഷൻ
വളരെ നന്നായിരുന്നു…………..
എന്തല്ലാം കെട്ടിപ്പിടുത്തങ്ങളാണല്ലേ..!
ഉമ്മകളും വിശദമായി ആകാമായിരുന്നു!
[കുട്ടനിൽ ഒരു പ്രശ്നവുമില്ലല്ലോ]
*ലണ്ടൻ ബ്രിഡ്ജജ് ഹഗ്ഗ്..!!!
ഹ ഹ ഹ ….!
പേര് സൂപ്പർ…
രാഷ്ടീയക്കാരോട് ഉപമിച്ചത് അതിലും സൂപ്പർ!
കൊയ്‌ലോ………
കണ്ടതിൽ സന്തോഷം.ചുംബനങ്ങളെക്കുറിച്ച് ഞാൻ ഏതാണ്ട് ഒരു കൊല്ലം മുൻപ് ഇവിടെ ഇതുപോലെ ഒരു എസ്സേ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചുംബനത്തിലെ വൈവിധ്യങ്ങൾ എന്നാണ് പേര്
എന്റെ ലിസ്റ്റിൽ അത് കാണാൻ സാധിക്കും. പക്ഷെ അതിൽ പിക് ഇല്ല എന്ന് മാത്രം.
നല്ല വാക്കുകൾക്ക് നന്ദി
Dear Alby, പുതിയ ആലിംഗന രീതികളും അതിന്റെ വിശതീകരണവും തന്നതിന് വളരെ നന്ദി. വളരെ ഉപകാരപ്രദമാണ്.
Thanks and regards.
പുതിയ ആലിംഗനരീതികൾ അല്ല ബ്രൊ,എല്ലാം പഴയത് തന്നെ
താങ്ക് യു
എന്റെ പൊന്നേ…
പണ്ടൊര് ആലിംഗനം ചെയ്തേന്റ ക്ഷീണം ഇതുവരെ മാറീട്ടില്ല…!!!
വെറുതെ ഓരോ ഉപദേശങ്ങള് തന്ന് തല്ലുകൊള്ളിപ്പിയ്ക്കരുത്…!!!
എന്തായാലും സംഗതി കളറായിട്ടുണ്ടിച്ചായാ…!!!
ആലിംഗനങ്ങൾ കൂട്ടിക്കലർത്തിയതിന്റെയാ ആ ക്ഷീണം.നേരെ ചൊവ്വേ ആയാൽ നോ ക്ഷീണം.
നല്ല വാക്കുകൾക്ക് നന്ദി
നാളെ ഇല്ലെന്നപോലെ….അത് കൊള്ളാലോ അച്ചായാ എനിക്ക് ഇഷ്ട്ടം ആയി.ഇത്രയും അധികം ആലിംഗനം ഉണ്ടായിരുന്നുവല്ലേ നന്നായിട്ടുണ്ട്.താങ്ക്സ്
ഇതിലും കൂടുതൽ ഉണ്ട് അക്രൂസ്.
നന്ദി
Variety article from the usual fantasy craps.
താങ്ക് യു ബ്രൊ