സാമ്പ [AAR KEY] 267

ലയ ……  ആദി ഞാൻ ആഹാരം കൊണ്ട് വന്നിട്ടുണ്ട് അത് കഴിച്ചിട്ട് മരുന്ന് കഴിക്കണം ഇല്ലെങ്കിൽ ഇതിലും നല്ല വേദനയായിരിക്കും …….

അവൾ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു ……. അവളുടെ തോളിൽ താങ്ങി അവനെ അകത്തേക്ക് കൊണ്ട് വന്നു …. ഒരു കസേരയിൽ ഇരുത്തി …..   കുറച്ചു കഞ്ഞി വെള്ളം അവന് അവൾ കൊടുത്തു …. ആർത്തിയോടെ അവൻ അത് കുടിക്കുന്നത് നോക്കി അവൾ നിന്നു ……..  അവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല …. അവൾ അടുത്തുണ്ടായിരുന്ന മേശയിൽ അവൾ കൊണ്ടുവന്ന ആഹാരം എടുത്തു വച്ചു ……

കുറെ നേരം അവൻ ആഹാരത്തിലേക്ക് നോക്കിയിരുന്നു …… അവൾക്ക് അവന്റെ അവസ്ഥ സഹിക്കാൻ കഴിഞ്ഞില്ല …… അവളുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി ……. ലയ പിന്നിലേക്ക് മാറി …. വീടിന് പുറത്തേക്കിറങ്ങി ……..  മനസ്സ് തുറന്നൊന്നു കരഞ്ഞു …… അല്പസമയം കഴിഞ്ഞ് അകത്തേക്ക് വരുമ്പോൾ ഇടത് കൈകൊണ്ട് ആഹാരം കഴിക്കാൻ ശ്രമിക്കുന്ന ആദിയെ ആണവൾ  കാണുന്നത് ……..   വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു ……..

അവശതയിലും അവളെ നീങ്ങി നില്ക്കാൻ അവൻ കൈകൊണ്ട് ആഗ്യം കാണിക്കുകയാണ് ….. അവൾ ആ ആഹാരം കയ്യിലെടുത്ത ഉരുളയാക്കി അവനു നേരെ നീട്ടി …. അവൻ വെറും എളിയവനായ എനിക്ക് തന്റെ ദൈവത്തിന്റെ മകളുടെ ആ പ്രവർത്തിയിൽ നീരസം പ്രകടിപ്പിച്ചു …….. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നതരത്തിൽ ആ എച്ചിൽ കൈകൊണ്ട് ഒരടിയായിരുന്നു അവളിൽ നിന്നുണ്ടായ മറുപടി …. …. വീണ്ടും ആഹാരം ഉരുട്ടി അവനു നേരെ നീട്ടി …….  വീണ്ടു വായ്തുറക്കാൻ അവൻ വിസമ്മതിച്ചു …… വീണ്ടും അവൾ അവനെ അടിച്ചു …….

വീണ്ടും ആഹാരം അവനുനേരെ നീട്ടി …… അവൻ വായ  തുറന്നില്ല ….. അവൾ വീണ്ടും അവനെ അടിച്ചു ….. അവൻ ഒരു വശത്തേക്ക് ചരിഞ്ഞു  ……..അവനെ നേരെ ഇരുത്തി വീണ്ടും ആഹാരം അവനുനേരെ നീട്ടി ….. അവളുടെ കൈ പൊങ്ങുന്നതിനു മുൻപ്പ് തന്നെ അവൻ വായ് തുറന്നു ……. ആ ആഹാരം മൊത്തം അവനു നൽകി ഗുളികയും നൽകി അവന്റെ മുഖവും ശരീരവും വൃത്തിയാക്കി …. തറയിൽ ഒരു പായ വിരിച്ച് അവനെ അതിൽ കിടത്തി …… പിന്നീടൊന്നും സംസാരിക്കാതെ കതകുമടച്ച് അവൾ മുന്നോട്ട് നടന്നു …….

The Author

AAR KEY

www.kkstories.com

13 Comments

Add a Comment
  1. ഉഴപ്പൻ

    നല്ലൊരു അവതരണ ശൈലിക്കു ?കഥ അടിപൊളി ?❤️

  2. കണ്ണൂർക്കാരൻ

    പ്രിയപ്പെട്ട ആർകെ വളരെ മനോഹരം, നല്ല എഴുത്ത്, നല്ല ശൈലി, പുതുമയുള്ള അവതരണം എഴുതാനെടുത്ത എഫര്ട്ടിനു അഭിനന്ദനങ്ങൾ… ഇത്രയും മനോഹരമായ കഥയ്ക്ക് ഇവിടെ കിട്ടിയ സ്വീകരണം കാണുമ്പോ സങ്കടം വരുന്നു

  3. Ath yenikk manasilayi … Saramilla..

  4. സൂപ്പർ ??? ഇടിവെട്ട് സാധനം???

    1. Ath yenikk manasilayi … Saramilla..

  5. ഗംഭീരം, അതി ഗംഭീരം

  6. Cinema katha ezhuthikude

  7. Entha parya nalloru cinema kandapoloru feel super
    Aadutha bhagathinayi kaathirikunnu

  8. ? Part 2 Kond vanudeee

  9. Oru rashayum ella adipolli katha

    Ellam und ethil adipoolli

    Bakki undoo???

    Ellagil puthiya onumayi varannam

  10. Onnum parayaan ella 100 l 100 waiting for next part

  11. Poli saanam?

  12. Super ?
    ?????

Leave a Reply

Your email address will not be published. Required fields are marked *