“ഈശ്വരാ… എന്താ എനിക്കിങ്ങനൊക്കെ…? അമ്മ പറഞ്ഞിരുന്നു ഈ പ്രായത്തിൽ ഓരോന്നൊക്കെ തോന്നും…അതൊന്നും കാര്യമാക്കരുതെന്ന്… വേണ്ട അങ്ങനൊന്നും വേണ്ട… പഠിക്കേണ്ട പ്രായാ ഇപ്പോൾ…അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം…” ഈശ്വരനെ പ്രാർത്ഥിച്ച് അച്ചു പഠിക്കാനിരുന്നു…
പിറ്റേന്നെഴുന്നേറ്റപ്പോൾ അച്ചുവിന് വല്ലാത്ത ക്ഷീണം തോന്നി…അന്ന് അവൾ സ്കൂളിൽ പോയില്ല…ഉച്ചക്ക് അൽപനേരം ഒന്നു മയങ്ങി..അമ്മയുടെ വിളി കേട്ടാണ് അച്ചു ഉണർന്നത്…
“അച്ചൂ…എന്തു പറ്റി നിനക്ക്? ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കാ..ഒരു ക്ഷീണം പോലെ…പനിയുണ്ടോ?” ദേവി അച്ചുവിന്റെ നെറ്റിയിൽ തൊട്ടു നോക്കി..
“ഇല്ലമ്മേ…ഒരു തലവേദന പോലെ… ഇപ്പോൾ മാറി…”
“ഉം..ഇന്നേതായാലും മോള് സ്കൂളിൽ പോവാത്തത് നന്നായി..”
“അതെന്താ അമ്മേ?”
“നീ അറിഞ്ഞില്ലേ…ആ സുധി വീണ്ടും വഴക്കുണ്ടാക്കി ഒരുത്തന്റെ കൈ ഓടിച്ചെന്ന്..അവൻ ഹോസ്പിറ്റലിൽ ആണത്രേ…അതിന്റെ പേരിൽ സുധിയെ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ വെച്ച് ഹെഡ് മാഷ് അടിച്ചു…അപ്പച്ചി ഇങ്ങോട്ട് വിളിച്ചു കുറേ കരഞ്ഞു…പാവം ലക്ഷ്മി…ആ ചെറുക്കനെ കൊണ്ട് അവൾക്ക് ഒരു സമാധാനവും ഇല്ല…”
എല്ലാം കേട്ടപ്പോൾ അച്ചുവിന്റെ കണ്ണു നിറഞ്ഞു…ഒന്നും അറിയാതെ അമ്മ സുധിയെ പഴിക്കുന്നത് കേട്ടപ്പോൾ എല്ലാം തുറന്നു പറയണമെന്ന് തോന്നി അവൾക്ക്..പക്ഷേ സുധി പറയരുതെന്ന് പറഞ്ഞതു കൊണ്ട് അവനെ ധിക്കരിക്കാൻ അവൾക്കു കഴിഞ്ഞില്ല…അവൾ അപ്പച്ചിയുടെ വീട്ടിലേക്കോടി സുധിയെ കാണാൻ… വീടിനടുത്തുള്ള കുളക്കടവിൽ സുധി ഇരിക്കുന്നത് കണ്ടു…
“സുധീ…” സുധി തിരിഞ്ഞു നോക്കി…
അവന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് അച്ചു ശ്രദ്ധിച്ചു…അവൾ സുധിക്കരികിൽ ഇരുന്നു…
“ഹെഡ് മാഷ് ഒരുപാട് തല്ലിയോ സുധി? സുധിക്ക് നടന്നതെല്ലാം പറയായിരുന്നില്ലേ…?”
“സാരമില്ല അച്ചൂ…നടന്നത് പറഞ്ഞാൽ എല്ലാവരും നിന്നോടോരോന്നൊക്കെ ചോദിക്കും നിനക്ക് സങ്കടാവും… പിന്നെ നമ്മുടെയല്ലേ നാട്ടുകാർ കഥ വരെ മാറ്റിപ്പറയും…പിന്നെ ഹെഡ് മാഷുടെ തല്ലൊന്നും എനിക്ക് പുത്തരിയല്ലെന്നു നിനക്കറിഞ്ഞൂടെ അച്ചൂ…?” സുധി പുഞ്ചിരിച്ചു…
“പിന്നെന്തിനാ സുധി കരഞ്ഞേ..?”
Polichu deviye ettra lag adipichalum sudhik achune kodukkane
ഇത് എന്നാ സ്പീഡ് ആണെടാ ഉവ്വേ. ഒന്ന് നിർത്തി നിർത്തി ആ സ്പീഡോക്കോ ഒന്ന് കുറച്ചു പേജിന്റെ എണ്ണം കുറച്ചൂടി കൂട്ടി കുറച്ചു സാഹിത്യവും വർണനായും കലർത്തി ഈ കുറുമ്പിയെ ഒരു സുന്ദരി കുട്ടിയാക്കിയെടുക്ക്. തന്നെക്കൊണ്ട് പറ്റുമാടോ ഒന്ന് ശ്രെദ്ധിച്ചാൽ മതി. കഥ ഇഷ്ടായി അപ്പൊ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു ചിലപ്പോൾ എന്റെ തോന്നലുകളും ആകാം.
ഹൃദയപൂർവം
ANU
നല്ല സ്റ്റോറി മനസ്സിനെ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയ ക്ത
Nice yaar….pinne sudhi ne kondukettikkane…..appu venda avan bora……
Achuvinu sudhi mathi. . Vere arum venda avare onnipikkane
Super story. Tragedy akaruthu
Super.. continue ?
Eth group aan enn parayamo.allenkil athinthe link vidavoo
Bro anikum kuuda please
പൊളിച്ചു
കബാലി ബ്രോ tanx… അവസാനം തപ്പിപിടിച്ചു ഞാനും മുഴുവൻ വായിച്ചു ?
Kadhayude pere
Max എവിടുന്നു കിട്ടി ഒന്ന് പറഞ്ഞു താ bro ഞാൻ കൊറേ തപ്പി കിട്ടിയില്ല….
Bro ath eth grp and kadhayude pare vallom orma undo
അടിപൊളി അഭിനന്ദനങ്ങൾ
അടിപൊളി