? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം] 162

“””””””””””വാശിയൊന്നുമല്ല., കുട്ടാ, ദേ രാവിലെ മുതല് പട്ടിണിയിലാ, എനിക്ക് നല്ല വിശപ്പുണ്ടേ, വാ ഒരുമിച്ച് പോയി കഴിച്ചിട്ട് വരാം……..!!””””””””””””

 

വയറും ചുറ്റി പിടിച്ച് അവളത് പറയുമ്പോ അഭിനയം ആണോ, അതോ ശെരിക്കുള്ളത് ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി.

 

“”””””””””””വരുവോ…..??”””””””””””

 

വീണ്ടും ദയനീയമായുള്ള ചോദ്യം. അഭിനയം ആണോ…..?? ആണേ നാട്ടു നാട്ടു വിന് അല്ല മാളൂട്ടീടെ വിശപ്പിന്റെ വിളിക്കായിരിക്കും ഓസ്കാർ…….!!

 

“”””””””””അഭിനയം ആണെന്ന് തോന്നുന്നുണ്ടോ കുട്ടാ……?? എന്നാ വരണ്ട. ഞാൻ വിശന്നിരുന്നോളാം……!!””””””””””

 

അതൂടെ കേട്ടതും പിന്നെയെനിക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല.”

 

“”””””””””വാ ഇങ്ങോട്ട്……”””””””””””

 

അവളേം വീൽചെയറിൽ എടുത്തിരുത്തി ഞാൻ ഹാളിലേക്ക് ചെന്നു. അവിടെ ഞങ്ങളേം പ്രതീക്ഷിച്ചെന്ന പോലെ എല്ലാരും ഇരുപ്പുണ്ടായിരുന്നു. ആരേം കൂടുതല് ഗൗനിക്കാൻ നിന്നില്ല. അവളേം ഇരുത്തി, തൊട്ടടുത്തായി ഞാനുമിരുന്നു. പ്രാർത്ഥന ഇല്ലാതെ, മിണ്ടാട്ടം ഇല്ലാതെ, കളിചിരി ഇല്ലാതെ അന്നാദ്യമായി എല്ലാരും ഭക്ഷണം കഴിക്കാൻ തുടങ്ങി. പേരിന് വേണ്ടി മാത്രം അല്പം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അതും അവൾക്ക് വേണ്ടി. കൈയും വായും കഴുകി പിന്നേം മുറിയിലേക്ക്……..!!

ഇരുന്ന ഇരുപ്പിലെപ്പഴോ കിടന്നു, പിന്നെ മയങ്ങി. ബാങ്ക് വിളിക്കുമ്പോഴാണ് എഴുന്നേൽക്കുന്നത് തന്നെ. ഇത് വരെയും ആള് എത്തീട്ടില്ല. പോയി കുളിച്ചു വന്നു. ചുമ്മാവൊന്ന് ഫോണെടുത്ത് നോക്കി. വിച്ചനൊന്നും ഇപ്പൊ വിളിക്കാറേയില്ല. വിളിക്കണത് പോയിട്ട് ഇന്നവനെ ഒന്ന് കണ്ടത് പോലുമില്ല. അവനുമെന്നോട് വെറുപ്പും ദേഷ്യവുമൊക്കെയാവും. എന്നെ പറഞ്ഞാൽ മതീലോ എല്ലാരേം വെറുപ്പിച്ച് നടക്കുവായിരുന്നില്ലേ ഇത്രേം നാളും.

 

എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ്, ഞാൻ വാതിൽക്കലേക്ക് തിരിയണത്. പിങ്കിയേച്ചിയായിരുന്നു അവളെ റൂമിലേക്ക് കൊണ്ട് വന്നത്. കുളിച്ചിട്ട് ഭസ്മ കുറിയിട്ട് കരിയെഴുതി, പൂക്കളാൽ അലകൃതമായ നൈറ്റി അണിഞ്ഞ് അതീവ സുന്ദരിയായിട്ടുണ്ട് അവൾ., എന്റെ ഉണ്ടക്കണ്ണി…..!! ഏറ്റവും വല്യ ഹൈലൈറ്റ്, പുറത്തേക്ക് ഇട്ടേക്കുന്ന ഞാൻ കെട്ടിയ താലിയും, അതിനെ അടയാളപ്പെടുത്തുന്ന പോൽ നീട്ടി വരച്ച സിന്ദൂരരേഖയിലെ ചുവപ്പുമാണ്…….!! ചിരിയോടെ ഞാൻ നോക്കി നിന്നുപ്പോയി, ഒരു കാമുകനെ പോലെ ആ രാക്ഷസിയേ.

23 Comments

Add a Comment
  1. നീ ഇനി തിരിച്ച് വരുവോടാ

  2. Apoo nee mungi alle ini njan ninnod koottilla daa

    1. നെടുമാരൻ സീനിയർ

      അപ്പൊ അണ്ണനും പെണ്ണ് സെറ്റായി….!!

      Happy ആയില്ലേ….??

      ഇനി ഡബിൾ happy ആവണ ഒരു കാര്യം പറയട്ടെ…., ഞാൻ എഴുത്ത് നിർത്തി

      Surprice ????

      1. ആഹാ വന്നല്ലോ ഊരു തെണ്ടി എഴുത്ത് നിർത്തിയത് പോട്ട് നീ ചത്തില്ലല്ലോ അത് ഭാഗ്യം ?

  3. ഡാ അവൾ പറഞ്ഞെടാ എന്നോട് ന്നേ ഇഷ്ടാന്നു ഇതിൽ ഫോട്ടോ ഇടാൻ പട്ടുവാർന്നെ ഞാൻ സ്ക്രീൻഷോട്ട് ഇട്ടേനെ അവള് പറഞ്ഞത് ഇങ്ങനേ ആട “എനിക്ക് നിന്നെ ഇഷ്ട്ടാട പൊട്ട നിൻ്റെ ഏജോ സൗന്ദര്യോ ഒന്നും എനിക്ക് കൊയ്പില്യ.. നീ രണ്ടൂസം മിണ്ടാതെ ഇരുന്നപ്പോ എന്തോരം വിഷമായിന്ന് അറിയോ ഡാ പൊട്ട എന്നിട്ട് അവൻ ഒരു essay എഴുതി വേചേക്കുന്ന് മാപ്പ് പറയാനായി നാണം ബേണം കുഞ്ഞാ. ഐ ലൗ യു പൊട്ട but നിനക്ക് അറിയാലോ എനിക്ക് സമയം വേണം കുഞ്ഞാ ” ഇങ്ങനേ പറഞ്ഞൂടാ ഓൾ ഞാൻ ഇത് കേട്ടപ്പോ നിലത്തൊന്നും അല്ലർന്ന് പരിസരം മറന്ന് കൂക്കി വിളിച്ച് ഞാൻ. പിന്നേ എവിടാ ഡാ ഇയ് ഒന്ന് പെട്ടെന്ന് വാടാ ചെക്കാ..

  4. ഡാ മലരേ….. നെടുമാരാ….. എനിക്ക് കിട്ടിയെടാ എന്നെക്കാളുംമൂന്ന് വയസ്സ് മൂത്ത ഒന്നിനെ എൻ്റെ അമ്മുസിനെ എൻ്റെ ചേച്ചി പെണ്ണിനെ ബട് ആൾക്ക് എന്നോട് അത്ര ഇൻറ്സ്റ്റ് ഇല്ലടാ ചെക്കാ ബട് എന്നേ പെരുത്ത് ഇഷ്ട ഓൾക്ക് അത് എനിക്ക് മനസ്സിൽ ആയി പക്ഷെ എന്നേ ഇഷ്ടാണോന്നു ചോദിച്ച മുങ്ങി നടക്കുവാ കള്ളി പെണ്ണ് എന്തായലും എൻ്റെ കയ്യിൽ കിട്ടും ഈ കുരിപ്പിനേ…. എവടെ ആടാ പരട്ടെ നീ….

  5. ഇരിഞ്ഞാലക്കുടക്കാരൻ

    താങ്കൾ ഈ കമന്റ് കാണുകയാണെങ്കിൽ എന്തെങ്കിലും മറുപടി പറയാൻ ശ്രെമിക്കുക… ചത്തിട്ടില്ല എന്നറിയാൻ ആണ്?… പിന്നെ ഈ പാർട്ടിനു കാര്യം ആയി ഞാൻ അഭിപ്രായം പറഞ്ഞിട്ടില്ല എന്നെനിക്കറിയാം. ഒന്ന് രണ്ട് ദിവസത്തിനകം വിശദമായ അഭിപ്രായം അറിയിക്കാം. ജോലി തിരക്ക് ആയിരുന്നു. പിന്നെ ഫോൺ കംപ്ലയിന്റ് ആയി. പുതിയത് വാങ്ങിയിട്ട് 25 ദിവസം ആയിട്ടുള്ളു… അപ്പോൾ അടുത്ത കമെന്റിൽ കാണാം…

  6. ✖‿✖•രാവണൻ ༒

    ❤️?❤️?

    1. നെടുമാരൻ രാജാങ്കം

      ❤️

  7. എടാ ഞാൻ അങ്ങനെ ഇങ്ങനെ ഒന്നും അങ്ങനെ കമൻ്റ് ഇടാർ ഇല്ല പക്ഷെ എനിക്കെന്തോ കമൻ്റ് ഇടാൻ തോന്നിപ്പോയി പിന്നെ സ്നേഹത്തോടെ ഞാൻ എല്ലാവരെയും മലരേ….. എന്നാ വിളിക്കാറ് അപ്പൊ എൻ്റെ പൊന്നു മലരേ നിൻ്റെ കഥ എനിക്ക് ഒത്തിരി ഇഷ്ടയെട അതിന് കാരണം പലതാ അതിൽ ഏറ്റവും വലുത് എനിക്ക് എന്നെക്കാൾ വയസ്സ് ഉള്ള പെണ്ണിനെ പ്രണയിക്കാനും കെട്ടാനും ആണ് ഇഷ്ടം പിന്നെ നിൻ്റെ കഥയുടെ ട്രാക്ക് അങ്ങനെ ആണല്ലോ. രണ്ടാമതും മൂന്നാമതും പ്രധാന കാരണം അതൊക്കെ തന്നേ പിന്നേ ഇങ്ങനെ വയസ്സിനു മൂത്തത് ശാസിക്കുമ്പോ ഒരു ചേച്ചിയായും പ്രണയിക്കുമ്പോൾ ഒരു കാമിനിയായും വയ്യതിരിക്കുമ്പോ ഒരു അമ്മയുടെ കരുതലോടെയും ലാളനയോടെയും ഒക്കെ പെരുമാറാൻ ഇവർക്ക് കഴിയും പിന്നേ ഒരു അരപിരി ലൂസ് കൂടെ ഉണ്ടേൽ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷവും അതൊക്കെ നിൻ്റെൽ ഉണ്ട്. പറഞ്ഞ് പറഞ്ഞ് ഞാൻ എവറസ്റ്റ് കേറിയെന്ന് അറിയാം എന്നാലും ഒരു സുഖം അപ്പൊ ശേരിയെട ചെക്കാ… ക്ലൈമാക്സിൽ ഞാൻ വീണ്ടും വരും കേട്ടല്ലോ…..

    1. നെടുമാരൻ രാജാങ്കം

      എന്റെ വാഴ അണ്ണാ…….

      ഇത്രേം വല്യ കമന്റ് സ്വപ്നങ്ങളിൽ മാത്രം. നോക്കിക്കോ അടുത്ത പാർട്ടിൽ നിങ്ങളേം mension ചെയ്തിരിക്കും ?

      ആഗ്രഹിച്ചത് പോലെ തന്നെ നിങ്ങളെക്കാൾ അഞ്ചോ ആറോ വയസ്സിന് മൂത്ത ഒരു സുന്ദരി ചേച്ചിയെ കിട്ടാൻ ഞാനും മുട്ടിപ്പായി പ്രാർത്ഥിക്കാം. കഥ ഇഷ്ടമായതിൽ സന്തോഷം. പിന്നെ സ്നേഹം കൂടി വിളിച്ചത് എനിക്ക് ഒത്തിരി ഇഷ്ട്ടായി. ഇങ്ങനെ സ്നേഹത്തോടെ വിളിക്കാനെങ്കിലും ഊരോ പേരോ അറിയാത്ത നിങ്ങളെ പോലെ കുറച്ചാളുകൾ ഉള്ളതാണ് എനിക്ക് ആരൊക്കെയോ ഉണ്ടെന്നുള്ളൊരു തോന്നല് തന്നെ ജനിപ്പിക്കുന്നത്. കമന്റിന്റെ നീട്ടം കണ്ടപ്പോ ആദ്യം വിചാരിച്ചത് എന്റെ പരമ്പരയെ തന്നെ മൊത്തമായി ശപിക്കാൻ ആവുമെന്നാ. ?

      കഥ ഇഷ്ടമായതിലും നല്ലൊരു കമന്റ് തന്നതിലും എന്റെ പൊന്ന് മലരേ നിനക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ……

      With തോനെ ഹൃദയം ❤️❤️❤️❤️

    1. നെടുമാരൻ രാജാങ്കം

      ഇല്ല പക്ഷെ ലേറ്റ് ആവും. കാരണം, ചെറിയൊരു ആകെസിഡന്റ്. പണയില് പന്ത് തട്ടാനിറങ്ങിയതാ. പെനാൽറ്റി ബോക്സിലോട്ട് പന്തുമായി കേറിയത് മാത്രേ ഓര്മയുള്ളൂ. കണ്ണ് തുറക്കുമ്പോ കാലില് പ്ലാസ്റ്റർ ഒക്കെ ഇട്ട് വീട്ടിലാ. എനിക്കറിയാൻ പാടില്ലേ എന്താ ഉണ്ടായെന്ന്……!!

      അപ്പൊ നിങ്ങ ചോദിക്കും., അതിന് കാല് കൊണ്ടല്ലല്ലോ കൈ കൊണ്ടല്ലേ എഴുതുന്നെന്ന് ?

      ന്യായമായ ചോദ്യം. അതിന് ന്യായമായൊരു ഉത്തരം തന്നെ തരാം. ഒരേ കിടപ്പ് കിടന്നെഴുതാൻ എനിക്ക് പറ്റില്ല. ഞാനൊക്കെ കഥ എഴുതുന്നത് പ്രകൃതിയിയെ അറിഞ്ഞാണ്. അപ്പൂപ്പന്റെ കൃഷി ഇടങ്ങളായ വാഴപ്പണയിലും കിഴങ്ങ് തോട്ടത്തിലും പിന്നെ തോട്ടിൻ കരയിലും അത് പോലെ മലമുകളിലും അങ്ങനങ്ങനെ……!! പ്രകൃതിയുടെ ഒരുക്കിന് അനുസരിച്ച് ഒരു ലൈറ്റ്സ് ഒക്കെ വലിച്ച് ലിപ്സിനിടയിൽ ഒരു കൂളും കേറ്റി അങ്ങനെ ലയിച്ചിരുന്ന് എഴുതും. ആഹാ എന്താ രസോ. ഞാൻ പറഞ്ഞത് മനസ്സിലായി എന്ന് വിശ്വസിക്കുന്നു. കുറച്ച് വൈകിയാലും ഇട്ടേക്കും. ഇതെന്റെ വാക്ക്.

  8. Last part വായിച്ചപ്പോൾ ഒരു ഇഷ്ടകുറവ് ഉണ്ടായിരുന്നു. ആ അവസ്ഥയിലും പിന്നെം ദ്രോഹിക്കാൻ തുടങ്ങുവാണെന്നതിൽ…. But ippo എന്താ പറയാ മനസ്സ് നിറഞ്ഞു???
    “കരുത്ത് കൊണ്ട് ജയിക്കുന്നത് കാടിൻ്റെ നിയമം അല്ലെ..മനുഷ്യഷരെ കീഴ്പ്പെടുത്തേണ്ടത് സ്നേഹം കൊണ്ടല്ലെ…???

    1. നെടുമാരൻ രാജാങ്കം

      ആ ഇഷ്ടക്കുറവ്, തങ്ങളെ പോലെ തന്നെ ഒട്ടുമിക്കവരിലും ഉണ്ടായിരുന്നു. അതൊന്ന് മാറ്റാനും കൂടെ തന്നെയാ ട്രാക്ക് ഒന്ന് ചേയ്ഞ്ച് ചെയ്തേ. പക്ഷെ അടുത്ത പാർട്ടിൽ എല്ലാം ഒരു സ്വപ്നം മാത്രമായി പോയാൽ…..?? എന്റെ സിവനെ…..

      എനിക്കിത്തിരി സൈക്കോത്തരം കൂടുതലാ ?

      ഒന്നുങ്കിൽ ഞാനവളെ കൊല്ലും ഇല്ലെങ്കിൽ പകുതി വഴി നിർത്തി വച്ച പീഡനങ്ങൾ തുടരും. ഒരു രസം ?

  9. നെടുമാരൻ രാജാങ്കം

    Thanks. Pinne matte അഞ്ജനം എഴുതാത്ത പുലി സാദൃശ്യം അത് മാത്രം മനസ്സിലായില്ല. എന്തായാലും first കമന്റ് തന്നെ ചെയ്തല്ലോ, സന്തോഷം. Full വായിച്ചിട്ട് അഭിപ്രായം കുറിക്ക്. എനിക്കതൊരു പ്രോത്സാഹനമാകും.

    1. ഇരിഞ്ഞാലക്കുടക്കാരൻ

      കണ്ണെഴുതാത്ത പുലിയുടെ പോലത്തെ കണ്ണ്…

      1. നെടുമാരൻ രാജാങ്കം

        ഇതിപ്പോ എനിക്ക് വട്ടായതാണോ, അതോ തനിക്ക് വട്ടായതാണോ…..??

        ഏതായാലും കഥ ഇഷ്ട്ടായോ……??

        ഇയാൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന പാർട്ട്‌ ആയത് കൊണ്ട്, ഞാനൊരു കുറവും വരുത്തിട്ടില്ല.

        1. ഇരിഞ്ഞാലക്കുടക്കാരൻ

          അതെ അതെ ഒന്നിനും കുറവ് വരുത്തിയിട്ടില്ല?….

          1. നെടുമാരൻ രാജാങ്കം

            അല്ലാ വല്ലോം കുറവാണേ പറഞ്ഞാൽ മതി. നമ്മക്ക് അടുത്ത പാർട്ടിൽ ശെരിയാക്കാന്നേ

          2. ഇരിഞ്ഞാലക്കുടക്കാരൻ

            താങ്കൾ ഈ കമന്റ് കാണുകയാണെങ്കിൽ എന്തെങ്കിലും മറുപടി പറയാൻ ശ്രെമിക്കുക… ചത്തിട്ടില്ല എന്നറിയാൻ ആണ്?… പിന്നെ ഈ പാർട്ടിനു കാര്യം ആയി ഞാൻ അഭിപ്രായം പറഞ്ഞിട്ടില്ല എന്നെനിക്കറിയാം. ഒന്ന് രണ്ട് ദിവസത്തിനകം വിശദമായ അഭിപ്രായം അറിയിക്കാം. ജോലി തിരക്ക് ആയിരുന്നു. പിന്നെ ഫോൺ കംപ്ലയിന്റ് ആയി. പുതിയത് വാങ്ങിയിട്ട് 25 ദിവസം ആയിട്ടുള്ളു… അപ്പോൾ അടുത്ത കമെന്റിൽ കാണാം…

  10. ഇരിഞ്ഞാലക്കുടക്കാരൻ

    മോനെ എന്റെ മനസ്സ് നിറഞ്ഞു..ഒപ്പം അഞ്ജനം എഴുതാത്ത പുലി സാദൃശ്യ മിഴികളും. ബാക്കി വായിച്ചിട്ട് തരാം….

Leave a Reply

Your email address will not be published. Required fields are marked *