?Evil on earth✨ 1 [Jomon] 265

 

“DK മരിച്ചില്ല… പക്ഷെ മരിക്കുന്നതിനേക്കാൾ പരിതാപകരമായ ഒരവസ്ഥയിലാക്കി അവനെ….”

 

എബിയുടെ വാക്കുകളിൽ നിന്നുമൊന്നും മനസിലാവാതെ അയാൾ അവനെ നോക്കി

 

“മനസിലായില്ലല്ലേ… സാറിനോർമ്മ ഉണ്ടോ 2 വർഷം മുൻപേ സാറിന് മുൻപിൽ വന്നു ഞാൻ പറഞ്ഞത്…?

 

ഉണ്ടെന്നയാൾ തലകുലുക്കി…

 

—-———————-

 

2വർഷം മുൻപൊരു പകൽ….

 

“സർ എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…”

 

“ഇപ്പൊ പറ്റില്ല.. താൻ പോയിട്ട് പിന്നെ വാ… നൂറുക്കൂട്ടം പണിയുണ്ട് ഇവിടെ അതിനിടക്ക് ആണ്….”

 

തലക്ക് കൈയും കൊടുത്തു കസേരയിൽ കുനിഞ്ഞിരുന്നുകൊണ്ട് ജോൺ പറഞ്ഞു…

 

“സാറിന്റെ തലവേദനക്ക് കാരണം വാൾട്ടർ ഷാ മർഡർ കേസ് അല്ലെ..?

 

അതുവരെ തലകുനിച്ചിരുന്ന ജോൺ ഒരു പുച്ഛചിരിയോടെ തലയുയർത്തി മുൻപിൽ നിൽക്കുന്ന പയ്യനെ നോക്കി… ഇരുപത്തിരണ്ടിനടുത്ത് മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ… താഴെ തട്ടിലാണ് ജീവിതം എന്ന് എടുത്തു കാണിക്കാൻ മാത്രം ഉതകുന്ന വസ്ത്രധാരണം

 

“നിനക്ക് എന്തറിയാം… എന്നെപോലെ ഓരോ പത്രലേഖഖൻമാരും ഇപ്പൊ അനുഭവിക്കുന്ന പ്രഷർ അത് നീയീ പറഞ്ഞ മർഡർ കേസ് കൊണ്ടു മാത്രം ആണ്…വാൾട്ടർ ഷാ കേസ് ആണല്ലോ എപ്പോ എല്ലായിടത്തും…”

 

മുകളിൽ നിന്നുള്ള പ്രഷർ കൊണ്ടും തനിക്കൊന്നും കണ്ടുപിടിക്കാൻ പറ്റാത്തതിലുള്ള അമർഷവും അയാളുടെ വാക്കുകളിൽ നിഴലിച്ചിരുന്നു

 

“സർ അതിനെക്കുറിച്ചു പറയാനാണ് ഞാൻ വന്നത്…എനിക്കറിയാം അത് ചെയ്തത് ആരാണെന്ന്…”

 

ജോണിനെ നോക്കി എബി പറഞ്ഞു… അത് കേട്ടിട്ടും ജോണിന്റെ മുഖത്തെ പുച്ഛചിരി മാഞ്ഞിരുന്നില്ല

 

“ആണോ… എങ്കിൽ പറ ആരാണത് ചെയ്തത്….?

 

“സർ അവരെയെല്ലാം കൊന്നത് ഒരാളാ…”

 

“ഹ ഹ ഹ…impossible… വാൾട്ടർ ഷായെ പോലൊരു ചെകുത്താനെ കൊന്നത് ഒരാൾ ആണെന്നോ… ചിലപ്പോ ശെരിയായിരിക്കാം.. പക്ഷെ അവന്റെ കൂടെ ചത്തു മലച്ചു കിടന്നത് ഒന്നോ രണ്ടോ പേരല്ല… ഇരുപത്തിരണ്ടു പേരാണ്…. അതും അവന്റെ ഏറ്റവും അടുത്ത പടയാളികൾ… അവന്റെ വാൾട്ടർ ഗോഡ് ടീം…”

 

“ഞാൻ പറഞ്ഞത് നേരാണ് സർ… അവരെയെല്ലാം കൊന്നത് ഒരാൾ ആണ്….വാൾട്ടർ ഗോഡ് ടീമിനെ വേരോടെ പറിച്ചു കളഞ്ഞ റിയൽ ഡെവിൾ…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *