?Evil on earth✨ 1 [Jomon] 254

 

അവനത് നിറഞ്ഞൊരു ചിരിയോടെ വാങ്ങി സിഗരിറ്റിനു നേരെപിടിച്ചു കത്തിച്ചു

 

“എന്താ കാണണമെന്ന് പറഞ്ഞത്…?

 

മുൻപിലേക്ക് നോക്കിക്കൊണ്ടയാൾ ചോദിച്ചു.. തീരെ താല്പര്യമില്ലാത്ത ഭാവത്തോടെ.. എന്നാൽ അവനൊന്നും കേൾക്കാത്ത മട്ടിൽ നിന്ന് സിഗരറ്റിൽ നിന്ന് ഒരു പുകയെടുത്തു…

 

പിന്നെ പതിയെ വാ തുറന്നു പുക പുറത്തേക്ക് ഊതി അത് വായുവിൽ ഇല്ലതാവുന്നത് നോക്കി നിന്നു

 

“രണ്ടു വർഷം മുൻപ് ഇതുപോലൊരു രാവിലെ ഞാൻ സാറിനെ കാണാൻ വന്നത് ഓർമ്മ ഉണ്ടോ…?

 

അവൻ അയാളെ നോക്കി ചോദിച്ചു.. എന്നാൽ അയാളൊന്നും മിണ്ടിയില്ല..

 

“അന്ന് സാറിന്റെ വണ്ടി ഇതല്ലായിരുന്നു…

വേഷവും…”

 

ഒരു ചെറുചിരിയോടവൻ പറഞ്ഞു നിർത്തി…അമർഷം നിറഞ്ഞൊരു മുഖത്തോടെ കാറിൽ നിന്നയാൾ അവനെ നോക്കി

 

“നിനക്കെന്താ പറയാനുള്ളത്…ഞാൻ നിന്നെപോലെയല്ല… ഒരുപാട് തിരക്കുകൾ ഒണ്ട്…ഇല്ലാത്ത നേരം നോക്കി ആണ് നിനക്ക് വേണ്ടി ഞാനിപ്പോ വന്നത്.. അതുകൊണ്ട് പറയാൻ ഉള്ളത് എന്താണെങ്കിലും അത് വളച്ചുകെട്ടലുകളില്ലാതെ പറയാൻ നോക്ക്..”

 

അയാളത് പറയുമ്പോഴും അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല

 

“ചൂടാവല്ലേ സാറെ… എനിക്കറിയാം സാറിന്റെ തിരക്കുകൾ.. ഈ തിരക്കുകൾ ഉണ്ടാവാൻ ഞാനും ഒരു കാരണക്കാരൻ ആണല്ലോ…?

 

“എബി പ്ലീസ്… എന്താണ് പറയാൻ ഉള്ളത്… എനിക്കിന്നൊരു മീറ്റിംഗ് ഉള്ളതാണ്… സമയം വൈകുന്നു..?

 

അയാൾ അവനോട് പറഞ്ഞു.. ഒരു നിമിഷം ആലോചനയിലാണ്ട അവൻ പറഞ്ഞു തുടങ്ങി

 

“DK ഇനിയില്ല….”

 

“What….?

 

അതും പറഞ്ഞയാൾ ഡോർ തുറന്നു പുറത്തു ചാടി… അപ്രതീക്ഷിതമായി ഡോർ തുറന്നത് കണ്ട എബി പിറകിലേക്ക് മാറി.. പിന്നെയത് പ്രതീക്ഷിച്ചത് പോലെ അവനൊന്നു ചിരിച്ചു..

 

“Dk… അവൻ മരിച്ചോ… എപ്പോ.. എങ്ങനെ..?

 

തുടരാത്തുടരേ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ അവന്റെ മുൻപിലേക്ക്  വന്നപ്പോഴും അവൻ ചിരിച്ചുകൊണ്ട് സിഗററ്റിന്റെ പുക ഉള്ളിലേക്കെടുക്കുന്ന തിരക്കിലായിരുന്നു

 

“ഹാ പറഞ്ഞു തീർന്നില്ല സാറെ… അതിനുമുന്പേ തോക്കിൽ കേറി വെടി വക്കല്ലേ…”

 

അവൻ അയാളോട് പറഞ്ഞു…ഒരു നിമിഷം അയാൾ നിശബ്ദതനായി… എങ്കിലും എന്താണ് സംഭവിച്ചതെന്നറിയാനുള്ള ഒരു ത്വര ആയാളിൽ കാണാമായിരുന്നു

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *