?Evil on earth✨ 1 [Jomon] 254

 

“എന്ത് പറ്റിയെടി…?

 

“ഇച്ചായ ദേ നോകിയെ…. ഇവന്റെ കണ്ണ് കണ്ടോ…”

 

കുഞ്ഞിനെ അല്പം ഉയർത്തി ഡാനിയേലിനെ കാണിച്ചുകൊണ്ടവൾ പറഞ്ഞു…അവൾ പറഞ്ഞത് പോലെ അവനാ  കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കി

 

അതേ…അവന്റെ അമ്മയുടേത് പോലെ തന്നേ ഇളം നീല കൃഷ്ണമണികൾ

 

“ഇച്ചായ നമ്മുടെ കുഞ് വലുതാകുമ്പോൾ നല്ല ഭംഗി ആയിരിക്കില്ലേ കാണാൻ…ഇപ്പൊ തന്നെ നോകിയെ…അവന്റെ നീല കണ്ണ് കണ്ടോ…”

 

സന്തോഷത്തോടെ നൈല പറഞ്ഞു…ശെരിക്കും അവളാ കുഞ്ഞിന്റെ അമ്മയായി മാറി കഴിഞ്ഞെന്ന് ഡാനിക്ക്തോന്നി

 

“നേരാ…അവന്റെ അമ്മയെപോലെ തന്നെ കണ്ണ് കിട്ടിയില്ലേ.. അതുപോലെ അവളുടെ സൗന്ദര്യവും കിട്ടും…”

 

“ഇച്ചായ ഞാനൊരു കാര്യം പറയട്ടെ…?

 

അല്പം വിഷമത്തോടെ നൈല അവനോട് ചോദിച്ചു…എന്താണെന്ന് ഭാവത്തിൽ അവനവളെ നോക്കി

 

“നമുക്ക് ഇനിയിവന്റെ അമ്മയെക്കുറിച്ചു സംസാരിക്കേണ്ട…ഇവനെ നമ്മുടെ കുഞ്ഞായി തന്നെ വളർത്താം…ആരുമില്ലാത്തവനാണെന്ന തോന്നലൊന്നും എന്റെ കുഞ്ഞിന് ഒണ്ടാവാൻ പാടില്ല..”

 

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് അവന് തോന്നി…മുക്കാൽ മണിക്കൂർ കൊണ്ടവർ ഭക്ഷണം കഴിച്ചിറങ്ങി…കോഴിക്കോടേക്കിനി നാല് മണിക്കൂർ യാത്രയുണ്ട്…

 

ഒരുകുപ്പി വെള്ളവും വാങ്ങി ഡാനിയേൽ വണ്ടിയിൽ കയറി.. ഇത്തവണ കുഞ്ഞുമായി നൈല മുൻ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു…

 

കുഞ്ഞപ്പോളേക്കും അവളുമായി കൂട്ടായി രണ്ടുപേരും പുറത്തേക്കുള്ള കാഴ്ചകൽകണ്ടുകൊണ്ടിരുന്നു

 

രാത്രി പത്തുമണിയോടെ അവർ കോഴിക്കോട് എത്തി…തുറന്നു കിടന്നിരുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ കയറി കുഞ്ഞിനുവേണ്ട തുണികളും സാധങ്ങളും വാങ്ങി…സ്വന്തം കുഞ്ഞിനെന്നപോലെ ഒരുപാട് തുണിത്തരങ്ങൾ അവളെടുത്തുനോക്കി അവനായി…സെയിൽസ് സെക്ഷൻനിൽ നിന്ന പെൺകുട്ടികളെല്ലാം കുഞ്ഞിനെ നോക്കി നിൽക്കുന്നത് നൈലയും ഡാനിയേലും ശ്രദ്ധിച്ചു…തിരിച്ചവിടുന്നിറങ്ങിയപ്പോൾ  നൈല അവനോട് പറഞ്ഞു

 

“എല്ലാർക്കും നോട്ടം ഇവനെയാണല്ലോ ഇച്ചായാ….?

 

“നേരാ…ഇവിടെ ഇവനെപോലെ നീലകണ്ണുള്ളവർ കുറവല്ലേ…അതുകൊണ്ടാവും…”

 

“ഹാ…എനിക്കും തോന്നി…അമ്മേടെ കുഞ്ഞിന്റെ കണ്ണിന് ഒരുപാട് ഫാൻസ്‌ ആണല്ലോടെ ചക്കരെ…. നീ കണ്ടാരുന്നോ ആ പെണ്ണിന്റെ നോട്ടം…?

 

കുഞ്ഞിന്റെ കവിളിൽ മുത്തികൊണ്ടവൾ പറഞ്ഞു.. അതിനവൻ ചിരിച്ചോണ്ടവളുടെ കവിളിൽ അടിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു

 

അതികം വൈകാതെ തന്നെ അവരുടെ കാർ പാലക്കൽ എന്ന ബോർടെഴുതിയ ഗേറ്റ് കടന്നകത്തേക്ക് കയറി…

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *