?Evil on earth✨ 1 [Jomon] 254

 

“അമ്മക്ക് ഒരുപാട് ഇഷ്ടാടാ എന്റെ കണ്ണനെ….ഒരിക്കലും നിനക്കിദ് തരരുതെന്ന് മനസ്സിൽ കുറിച്ചിട്ടദാ… പക്ഷെ ന്റെ കുഞ്ഞ് വളർണമെങ്കിൽ ഇത് നിനക്കാവശ്വാ…. അമ്മേടെ മുലകുടിച്ചു വളരേണ്ട നിനക്കിതിത് തരേണ്ടി വന്നത് അമ്മക്ക് വേറെ വഴിയില്ലാത്തോണ്ടാ കണ്ണാ….”

 

കണ്ണിൽ നിന്നൊലിച്ചിറങ്ങിയ  കണ്ണുനീർ അവളുടെ കാഴ്ച മറക്കാൻ തുടങ്ങിയിരുന്നു…പെട്ടന്ന് എന്തോ ഓർത്തെന്നവണ്ണം അവൾ എണീക്കാൻ ശ്രമിച്ചു… മരത്തിൽ പിടിച്ചു എണീക്കാൻ ശ്രമിച്ച അവളെ ഡാനിയേൽ കൈ പിടിച്ചു സഹായിച്ചു… ഒരു പുഞ്ചിരിയോടെ അവളാ സഹായം നിരസിച്ചു

 

“വിശ്വസിച്ചേൽപ്പിക്കുവാ ഇവനെ…. വേറെ വഴിയൊന്നും ഇല്ലാത്തോണ്ടാ…ഒരിക്കലും അവനറിയാം ഇടവരരുത് അവന്റമ്മയെങ്ങനാ മരിച്ചതെന്ന്… അല്ല മരിച്ചില്ലല്ലോ.. മരിക്കാൻ പോകുവല്ലേ… അതേ… അതേ.. ”

 

പെട്ടന്ന് ബോധം നഷ്ടമായവളെപ്പോലെയവൾ പിറുപിറുത്തുകൊണ്ട് വെടിയേറ്റ വയറിൽ കൈ അമർത്തിപിടിച്ചു മുൻപോട്ടു നടന്നു… ഇടയ്ക്കിടെ വേച്ചു വീഴാൻ പോയെങ്കിലും വല്ലാത്തൊരു ചിരിയോടെയവൾ നടന്നു നീങ്ങി

 

ഒന്നും പറയാനാവാതെ ഡാനിയേൽഅവിടെ നിന്നു…. അവളുടെയാ പോക്ക് കണ്ടു പേടിയോടെ നൈല കുഞ്ഞിനെ തന്നോട് ചേർത്തു പിടിച്ചുകൊണ്ട്  ഇരുപ്പു തുടർന്നു

 

ഇരുവരുടെയും കണ്ണിൽനിന്നും ആ പെൺകുട്ടി നടന്നു മരങ്ങൾക്കിടയിൽ മറഞ്ഞിരുന്നു

 

അസാമാന്യമായ വേദന വയറിൽ ഒരു പ്രകമ്പനം തന്നെ സൃഷ്ടിചെങ്കിലും ചുണ്ടിൽ ചെറിയൊരു ചിരിയോടെ അവൾ മുൻപോട്ട് നടന്നു…

 

അപ്പോളും അവൾ മാനസിക നില തെറ്റിയവളെപ്പോലെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു

 

പിന്നെ അവളുടെ വാക്കുകൾ വക്തമല്ലാത്ത രീതിയിലായി.  ഒടുക്കം അതൊരുതരം മന്ത്രോച്ചരങ്ങളായി മാറി

 

കണ്ണിനുമുൻപിൽ കാണാതെ പോയ മരത്തടിയിൽ തട്ടി അവൾ നിലത്തു വീണു…എണീക്കാൻ ശ്രമിച്ചു… സാധിച്ചില്ല.. വീണ്ടും ശ്രമിച്ചു

 

നിലത്തു കുത്തിയ കൈകളിലൂടെ ഒരു ഇരമ്പൽ അവളുടെ സിരകളിലൂടെ പാഞ്ഞു…. ഭലിഷ്ടമായ കാലടികൾ അവളുടെ ചെവിയിൽ പതിഞ്ഞു… ഒരുതരം ഭ്രാന്താമായ ചിരിയോടെയവൾ  തപ്പി തടഞ്ഞെണീറ്റു… കാലടികൾ കേട്ട ദിശയിലേക്കവൾ  നടന്നു… മരണത്തിനു നേരെ നടന്നു നീങ്ങുമ്പോളും അവളുടെ ചുണ്ടിലെയാ ചിരി മായാതെ കിടന്നു

 

കയ്യിൽ തോക്കുകളും നീളൻ കത്തിയുമേന്തി  നടന്നു വരുന്ന രൂപങ്ങളെ കണ്ടപ്പോൾ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നേ

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *