?Evil on earth✨ 1 [Jomon] 254

 

മുൻപിലെ  മിററിലൂടെ  നൈലയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെനോക്കി അവൻ പറഞ്ഞു

 

അവന്റെ വാക്കുകൾ കേട്ട നൈല കുഞ്ഞിനെ നോക്കി… പിന്നെ പുറത്തേക്ക് നോക്കി ഇരുന്നു

 

“ഇതൊരു സ്വപ്നം ആയിരുന്നെങ്കിൽ എത്ര നന്നായേനെ… പക്ഷെ.. ഇവന്റെ ഹൃദയതാളം എനിക്ക് അറിയാൻ പറ്റുന്നുണ്ട് ഇച്ചായ… അത് ഒരിക്കലും സ്വപ്നം ആവില്ലലോ….”

 

അവളുടെ വാക്കുകൾക്ക് ഡേവിഡ് മറുപടി കൊടുത്തില്ല…

 

“ഏതായാലും ഞാൻ തീരുമാനിച്ചു…. ജീവിതത്തിൽ ആദ്യമായി ഇച്ചായന്റെ അഭിപ്രായം ചോദിക്കാതെ ഞാൻ എടുക്കുന്ന തീരുമാനമാ ഇത്…”

 

അവൾ മുഖവുരയോടെ അവനോട് പറഞ്ഞു… അവളുടെ വാക്കുകളുടെ അർഥം മനസിലാക്കിയ ഡേവിഡ് മിററിലൂടെ  അവളെ നോക്കി പറഞ്ഞു

 

“ഒന്നും പറയണ്ട…ഇവൻ നമ്മുടെ മോനാ…. അതിനി ആരൊക്കെ എതിർത്താലും… അവന്റമ്മക്ക് വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്തേ പറ്റു…”

 

തന്റെ നല്ലപാതി നിമിഷങ്ങൾ കൊണ്ട് തന്റെ മനസ്സ് വായിച്ചത് മനസിലാക്കിയ നൈലയുടെ കണ്ണുകൾ നിറഞ്ഞു

 

അല്പം ദൂരം പിന്നിട്ടപ്പോ ഇരുവർക്കും ഭക്ഷണം കഴിക്കാനായി നല്ലൊരു ഹോട്ടൽ നോക്കി ഡാനിയേൽ വണ്ടി നിർത്തി…. കുഞ്ഞിനെ മാറോട് ചേർത്തു പിടിച്ചു പുറത്തിറങ്ങിയ നൈലയെ ഡാനിയേൽ നോക്കി…ശെരിക്കുമാ കുഞ്ഞിന്റെയമ്മയായി മാറിയിരുന്നു നൈല

 

“എന്താ ഇച്ചായാ ഇങ്ങനെ നോക്കണേ…?

 

ഇമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന ഡാനിയേലിനോട് നൈല ചോദിച്ചു…അവന്റെ നോട്ടം അവളിൽ നാണമെന്ന വികാരമുണർത്തിയിരുന്നു

 

“ഒന്നുമില്ല…ഇവൻ നിന്നോട് പെട്ടന്ന് കൂട്ടായത്  പോലുണ്ടല്ലോ…?

 

അവളുടെ മാറിൽ മയങ്ങി കിടക്കുന്ന കുഞ്ഞിനെനോക്കി ഡാനിയേൽ ചോദിച്ചു…ശെരിക്കും അപ്പോളായിരുന്നു അവനാ കുഞ്ഞിന്റെ മുഖം ശ്രദ്ധിക്കുന്നത്…

 

വെളുത്തുതുടുത്തു വട്ടമുഖമുള്ളൊരു കുഞ്ഞു…ചുവന്ന ചുണ്ടിൽ ചെറിയൊരു ചിരിയുമായി കണ്ണുകളടച്ചു  കിടക്കുവാണവൻ

 

“ദേ ഇച്ചായ മതി നോക്കി നിന്നത്.. വന്നേ ഞങ്ങൾക്ക് വിശക്കുന്നുണ്ട്…,”

 

ഡാനിയേൽ അവരെ കൂട്ടി ഹോട്ടലിനകത്തു കയറി…ആളൊഴിഞ്ഞൊരു മൂലയിലെ ഒഴിഞ്ഞൊരു സീറ്റിൽ അവനവരെയിരുത്തി…അവർക്കുള്ള ഭക്ഷണതിന്നു ഓർഡർ കൊടുത്തിട്ട് അവൻ അവളോട് പറഞ്ഞു

 

“ഞാനൊന്ന് വാഷ്റൂമിൽ  പോയിട്ട് വരാം…”

 

വാഷ്റൂമിൽ എത്തിയ ഡാനിയേൽ ഫോണെടുത്തു ഒരു നമ്പറിൽ കാൾ ചെയ്തു…. അല്പം നേരത്തെ കാത്തിരിപ്പിനൊടുവിൽ അപ്പുറത്തുനിന്ന് കാൾ എടുക്കപ്പെട്ടു

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *